Blog

ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പാഴ്സൽ ലേബൽ ബോധവൽക്കരണ വീഡിയോ പ്രകാശനം ആലപ്പുഴ ജില്ല കളക്ടർ നിർവഹിച്ചു

ആലപ്പുഴ: ജില്ല ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻ്റിൻ്റെ നേതൃത്വത്തിൽ പാഴ്സൽ ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ഒഴിവാക്കാൻ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു.

കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റിയുടെ ഉത്തരവ് അനുസരിച്ച് കേരളത്തിലെ റെസ്റ്റോറന്റ്, ഹോട്ടൽ എന്നിവയിൽ വിൽക്കപ്പെടുന്ന എല്ലാ പാഴ്സൽ ഭക്ഷണങ്ങളിലും ഭക്ഷണം നിർമിച്ച തീയതി, സമയം, നിർമാണ ശേഷം രണ്ടു മണിക്കൂറിനുള്ളിൽ ഭക്ഷിച്ചിരിക്കണം എന്നുള്ള പാർസൽ ലേബൽ എന്നിവ ഉപഭോക്താവ് വ്യക്തമായി കാണുന്ന രീതിയിൽ പതിപ്പിക്കണമെന്ന് നിർദേശമുണ്ട്. പാഴ്സൽ ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ഒഴിവാക്കൻ ഇത് സഹായകരമാണ്. ഈ ഉത്തരവിനെ മുൻനിർത്തി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ആലപ്പുഴ ജില്ല ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻറ് ഈറ്റ് റൈറ്റ് ഇന്ത്യ ചാലഞ്ജ് iv ന്റെ ഭാഗമായി വീഡിയോ നിർമിച്ചത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വൈ.ജെ. സുബിമോൾ, ഭക്ഷ്യസുരക്ഷ ഓഫീസർമാരായ ജിഷാ രാജ്, ചിത്ര മേരി, മീര ദേവി, ഹേമാംബിക, കൃഷ്ണപ്രിയ,ശ്രീലക്ഷ്മി, സോമിയ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *