കുമരകം : വേമ്പനാട്ടുകായലിൽ വല നീട്ടിയതിന് ശേഷം മടങ്ങിവന്ന് വീടിൻ്റെ സമീപെത്തെ കടവിൽ ബന്ധിച്ചിരുന്ന വള്ളം യമഹാ എൻജിൻ ഘടിപ്പിച്ച വള്ളം ഇടിച്ചു തകർത്തതായി പരാതി. കുമരകം പഞ്ചായത്ത് ഒമ്പതാം വാർഡിൽ കൊഞ്ചുമട പാലത്തിന് സമീപത്തെ വേണാട്ടു തുരുത്തിൽച്ചിറ ബാബുവിൻ്റെ വള്ളമാണ് കേടുവരുത്തിയത്. വള്ളത്തിൻ്റെ മുൻവശത്തെ പലക ഇളകിമാറിയതോടെ വള്ളം ഉപയോഗശൂന്യമായി. അട്ടിപ്പീടിക ഭാഗത്തു നിന്നു വരുന്ന മറ്റു മത്സ്യതൊഴിലാളികളുടെ വള്ളത്തിൻ്റെ അമിത വേഗതയാണ് സംഭവത്തിന് പിന്നിലെന്നാണ് ബാബു പറയുന്നത്. യമഹാ എൻജിൻ കാെണ്ട് വള്ളം പ്രവർത്തിപ്പിക്കുന്നതിനാലാണ് അമിത വേഗം. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ മത്സ്യബന്ധനത്തിന് പാേകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ബാബുവും കുടുംബവും. ശക്തമായ ഓളത്തിൽ കരിങ്കൽക്കെട്ടിൽ വള്ളം ഇടിച്ചാണ് തകരുന്നത്. മറ്റു മത്സ്യ താെഴിലാളികളുടെ അമിത വേഗതയാണ് വള്ളത്തിൻ്റെ നാശത്തിന് കാരണം. ഇതിന് മുമ്പും ഇതുപാേലെ തൻ്റെ വള്ളം നശിപ്പിച്ചിട്ടുണ്ടെന്നും, അത് കട്ടകുത്തുകാരായിരുന്നെന്നും ബാബു പറഞ്ഞു. പല തവണ വള്ളങ്ങൾ വേഗത കുറച്ച് പാേകണമെന്നാവശ്യപ്പെട്ടിട്ടും മനപ്പൂർവം എന്ന പാേലെയാണ് വള്ളക്കാരുടെ യാത്രയെന്നാണ് ബാബുവിൻ്റെ ആരാേപണം.
Related Articles
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു മന്ത്രി വി.എൻ വാസവൻ
കുമരകം : കഴിഞ്ഞ ദിവസം കുമരകത്ത് ഉണ്ടായ അപ്രതീക്ഷിതമായി ചുഴലി കാറ്റിലും, കനത്ത മഴയിലും വീട് തകർന്ന കുമരകം വാർഡ് 5 വടക്കേകണ്ണങ്കരി ദേവയാനിയുടെ വീട്ടിൽ മന്ത്രിയും ഏറ്റുമാനൂർ നിയോജകമണ്ഡലം എം.എൽ.എയുമായ വി.എൻ വാസവൻ സന്ദർശനം നടത്തി. ചുഴലി കാറ്റിൽ ദേവയാനിക്കും, കുടുംബത്തിനും ഉണ്ടായ നഷ്ടം ചൂണ്ടി കാട്ടി കുമരകം ടുഡേ വാർത്ത നൽകിയിരുന്നു.
അച്ചിനകം പള്ളിയിൽ ഊട്ടുതിരുനാൾ നാളെ
തെക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ ഊട്ടുതിരുനാൾ നാളെ ആചരിക്കും. കോട്ടയം ജില്ലയിലും സമീപപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ഊട്ടു നേർച്ചയിൽ പങ്കെടുക്കും. രാവിലെ 6-ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിക്കും. 10-ന് ജപമാലയ്ക്കു ശേഷം നേർച്ചസദ്യ ആശീർവാദം. ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ സി.എം.ഐ. മുഖ്യകാർമികനാകും. ഡീക്കൻ സിറിൾ കുന്നേക്കാടൻ വചനസന്ദേശം നൽകും. വൈകിട്ട് 5.30 നുള്ള ദിവ്യബലിയോടെ തിരുനാളിന് Read More…
മികച്ച സംഘാടക പ്രതിഭ പുരസ്കാരം നേടി കുമരകം സ്വദേശി അനീഷ് ഗംഗാധരൻ
കുമരകം : കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 2024 ലെ മികച്ച സംഘാടക പ്രതിഭ പുരസ്കാരം കുമരകം സ്വദേശി അനീഷ് ഗംഗാദരനു ലഭിച്ചു. കുമ്പളങ്ങി പുഴയോരം റിസോർട്ടിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ എം അനിൽകുമാർ സാഹിത്യ പുരസ്കാരം നൽകി അനീഷിനെ ആദരിച്ചു. അനീഷ് ഗംഗാദരന്റെ നേതൃത്വത്തിൽ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിരഞ്ഞെടുത്ത 50 ഓളം കലാ സാഹിത്യകാരന്മാരെ ഉൾപ്പടുത്തി കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അക്ഷരക്കൂട്ടം എന്ന പരിപാടിയ്ക്കാണ് അവാർഡ് ലഭിച്ചത്. 25 ൽ Read More…