കോട്ടയം: കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരക്ക് ചെങ്ങളം താഴത്തറയിൽ വെച്ച് രോഗിയുമായി സഞ്ചരിച്ച വാഹനം സൈഡു കാെടുത്തില്ല എന്നാരാേപിച്ച് തടഞ്ഞു നിർത്തി വാഹനത്തിലുണ്ടായിരുന്നവരെ അസഭ്യം വിളിക്കുകയും ഡ്രൈവറെ ചുമട്ടുകാർ ഉപയോഗിക്കുന്ന ഇരുബു കൊളുത്ത് ഉപയോഗിച്ച് തലയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. ഹാജരായ പ്രതികളെ കോടതി റിമാൻഡു ചെയ്തു..
തിരുവാർപ്പ് സ്വദേശി അഭിജിത്ത് (30) വലിയ പാടത്ത് , ചെങ്ങളം സ്വദേശികളായ ആര്യൻ (24) കാെച്ചു പറമ്പിൽ , ദിനിൽകുമാർ ( 30 ) വട്ടപ്പറമ്പിൽ, അർജുൻ (22) പാരിയാകാെല്ലംപറമ്പിൽ എന്നിവരാണ് റിമാൻഡിലായത്