Blog

പോള ശല്യം രൂക്ഷം; മത്സ്യത്തൊഴിലാളി സംഘം കായൽ മുഖവാരത്ത് സംരക്ഷണവേലി നിർമ്മിച്ചു

കുമരകം : വേമ്പനാട്ട് കായലിലെ പോളശല്യം രൂക്ഷമായ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾ ഒത്തുചേർന്ന് മത്സ്യ സംഘത്തിന്റെ നേതൃത്വത്തിൽ പോള ജെട്ടി തോട്ടിലേക്ക് കയറാതിരിക്കാൻ കായൽ മുഖവാരത്ത് സംരക്ഷണ വേലി നിർമ്മിച്ചു.

കുമരകം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കായൽ മുഖവാരത്ത് സംരക്ഷണവേലി നിർമ്മിച്ചിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ നിരന്തരം ആവശ്യം മാനിച്ചാണ് മത്സ്യ സംഘം മുൻകൈയെടുത്ത് ഇപ്പൊൾ വല കൊണ്ടുള്ള സംരക്ഷണ ഭിത്തി നിർമ്മിച്ചത്.

മുൻപ് ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി തകർന്നതും ഷട്ടർ അടച്ച സമയം ആയിരുന്നതിനാലും തോട്ടിലെ പോള ഒഴുകി പോകാതെകിടന്ന് ചീഞ്ഞ് വെള്ളം മലിനമായ അവസ്ഥയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *