ഏറ്റുമാനൂർ :യുവാവിനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും, സുഹൃത്തും ഇന്നലെ (19.06.24) രാത്രി എട്ടു മുപ്പത് മണിയോടുകൂടി പേരൂർ സ്വദേശിയായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. യുവാവ് ശ്രീജേഷിന്റെ സുഹൃത്തിന്റെ കയ്യിൽ നിന്ന് പണം കടം വാങ്ങിയത് തിരികെ കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ വീടുകയറി ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ശ്രീജേഷിനെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്. ഐ മാരായ സൈജു,സിനിൽ,വിനോദ്, സി.പി.ഓ മാരായ സുനിൽ കുര്യൻ,സെബാസ്റ്റ്യൻ, ജേക്കബ് ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
Related Articles
ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.
പാലാ ഭരണങ്ങാനത്താണ് സംഭവം. കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീഴുകയായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കൾക്ക് ഒപ്പമാണ് യുവാവ് ഫ്ലാറ്റിൽ മുറിയെടുത്തത് പാലാ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം
ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്കാന് പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ Read More…
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
പള്ളിക്കത്തോട് : യുവാവിനെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. അകലകുന്നം കടലുമ്മാക്കൽ ഭാഗത്ത് ആലേകുന്നേൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് എം.ജി (27) എന്നയാളാണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ അകലകുന്നം സ്വദേശിയായ തേക്കുംകുന്നേൽ വീട്ടിൽ രതീഷ് എം.റ്റി എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന സമയം തവളപ്ളാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഇയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് Read More…