കുമരകം : മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പേരിൽ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ടച്ചിംഗ് വെട്ടിൻ്റെ പേരിൽ വൈദുതി വകുപ്പ് ജീവനക്കാർ മരങ്ങൾ മുറിച്ച് തോട്ടിൽ തളളുന്നു. ഇന്നലെ ടച്ചിംഗ് വെട്ടുന്നതിനായി രാവിലെ ഒമ്പതുമുതൽ വെെദ്യുതി മുടക്കിയാണ് മരച്ചില്ലകൾ തോട്ടിൽ തള്ളി ഒരു വള്ളം പാേലും കടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സ്രിഷ്ട്ടിച്ചത്. കുമരകം ആറ്റാമംഗലം കണ്ണാടിച്ചാൽ താേട്ടിൽ ചാവേച്ചേരി ഭാഗത്താണ് തണൽ മരങ്ങളുടെ കമ്പുകൾ തോട്ടി കൊണ്ട് വലിച്ചാെടിച്ച് തോട്ടിൽ ഇട്ടിരിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക്ക കുപ്പികളും പോളകളും എല്ലാം ഒഴുകി പോകാനാകാതെ മരക്കമ്പുകളിൽ തടഞ്ഞു കിടക്കുകയാണ്. മഴക്കാലത്തിന് മുമ്പുതന്നെ ടച്ചിംഗ് വെട്ടേണ്ടത് അനിവാര്യമാണ്. എന്നാൽ വെട്ടി മാറ്റുന്ന മരച്ചില്ലകൾ ആർക്കും ശല്യമാകാതെ മാറ്റാനുള്ള ഉത്തരവാദിത്തവും ജീവനക്കാർക്കുണ്ട്. ഒരു തടസ്സംനീക്കി മറ്റാെരു തടസ്സം സൃഷ്ടിക്കുന്നത് ശരിയായ മാതൃകയല്ല.
