കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ 6 മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ക്യാംപസിൽ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന 5 എംബിബിഎസ് വിദ്യാർഥികൾക്കും ഒരു ബിഫാം വിദ്യാർഥിക്കുമാണു ചൊവ്വാഴ്ച വൈകിട്ടും രാത്രിയിലുമായി കടിയേറ്റത്. ഇവരെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്യാംപസിനുള്ളിൽ ഹോസ്റ്റലിലേക്കുള്ള വഴിയിലാണ് ഇവരെ നായ ആക്രമിച്ചത്. കാലിലാണു കടിയേറ്റിരിക്കുന്നത്. 5 വിദ്യാർഥികൾക്കു സാരമായ രീതിയിൽ കടിയേറ്റു. ഇന്നലെ രാവിലെയാണു നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
Related Articles
കുമരകം കമ്മ്യുണിറ്റി ഹെൽത്ത് സെൻ്ററിൽ പരിസ്ഥിതി ദിനാചരണം നടത്തി
കുമരകം സി.എച്ച്.സിയിൽ ആശുപത്രി പരിസരങ്ങൾ ശുചിയാക്കിയും കോമ്പൗണ്ടിൽ മരങ്ങൾ നട്ടും ലാേക പരിസ്ഥിതിദിനം അവിസ്മരണീയമാക്കി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: സ്വപ്ന മര തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ട് അലീസ് റ്റി എബ്രഹാം ലേഡീസ് ഹെൽത്ത് സൂപ്പർ വെെസർ സുജാത എന്നിവർ നേതൃത്വം വഹിച്ചു
ശ്രുതി സെെജാേയെ കേരള വ്യാപാരി വ്യവസായി കുമരകം യൂണിറ്റ് ആദരിച്ചു
അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തിയ ഗവേഷണ പ്രബന്ധ രചയിതാവ് ശ്രുതി സൈജാേയെ കേരള വ്യാപാരി വ്യവസായി കുമരകം യൂണിറ്റ് ആദരിച്ചു. ശ്രുതിയുടെ പിതാവ് പി.പി സെെജാേ കേരള വ്യാപാരി വ്യവസായി കുമരകം യൂണിറ്റ് അംഗമാണ്. യൂണിറ്റ് പ്രസിഡൻ്റ് സാബു ചെറുപുഷ്പവിലാസവും, ജന:സെക്രട്ടറി രഞ്ജിത്ത് സുധാകരനും ചേർന്നാണ് ശ്രുതിയെ ആദരിച്ചത്.
കുമരകം 315 ബാങ്കിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കുമരകം 315-ാം നമ്പർ റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ (സ്റ്റേറ്റ്, സി.ബി.എസ്.ഇ. സിലബസ്) എല്ലാ വിഷയങ്ങൾക്കും 90% ൽ അധികം മാർക്ക് നേടി വിജയിച്ച കുട്ടികൾക്ക് ബാങ്കിൻ്റെ മുൻപ്രസിഡൻ്റ് അന്തരിച്ച പി. ആർ. ശങ്കരപ്പിള്ളയുടെ നാമധേയത്തിലുള്ള സ്ക്കോളർഷിപ്പ് നൽകുന്നു. അർഹതയുള്ളവർ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം 15.07.2024 ന് മുൻപായി ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡൻ്റ് കെ Read More…