സംസ്ഥാനത്ത് തൊഴില്‍ മേഖലയിലും അല്ലാതെയും ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്ന സ്ത്രീകളെ കേള്‍ക്കുന്നതിനായാണ് വനിതാ കമ്മിഷന് പബ്ലിക് ഹിയറിംഗുകള്‍ നടത്തുന്നത്. ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിലെ ആശാവര്‍ക്കര്‍മാരെ കാണുന്നതിനും കേള്‍ക്കുന്നതിനുമായി വനിതാ കമ്മിഷന് നടത്തുന്ന ആദ്യ പബ്ലിക് ഹിയറിംഗാണ് ആലപ്പുഴയിൽ നടന്നത്. ചടങ്ങിൽ വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. വനിത കമ്മിഷന് അംഗങ്ങളായ വി.ആര്. മഹിളാമണി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി Read More…
കുമരകം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുമരകം ബസാർ ഗവ: യുപി സ്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നൽകി. “വായന” ആകട്ടെ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന “സ്ക്കൂൾ ലൈബ്രറികൾക്ക് പുസ്തകങ്ങൾ” എന്ന പദ്ധതിയോട് അനുബന്ധിച്ചായിരുന്നു പുസ്തകങ്ങൾ കൈമാറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി വീണാ നായർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബുവിന് പുസ്തകങ്ങൾ കൈമാറി. സ്ക്കുൾ ഹെഡ്മിസ്ട്രസ്സ് ഇൻ Read More…
കുമരകം : വെെദ്യുതി മുടങ്ങുമെന്ന് അറിയിപ്പു നൽകുന്ന വെെദ്യുതി വകുപ്പ് സമയക്രമം പാലിക്കാത്തത് വീട്ടമ്മമാരെ ദൂരിതത്തിലാക്കുന്നതായി പരാതി. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്നറിയിപ്പു നൽകുകയും രാവിലെ എട്ടിനും എട്ടരക്കും വെെദ്യുതി മുടക്കുന്നതിനുമെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. തങ്ങൾ പലപ്പാേഴും രാവിലെ ജോലിക്ക് പാേകുന്നത് വീട്ടുജാേലികൾ പതിവഴിയിൽ ഉപേക്ഷിച്ചാണെന്നും, വെെകുന്നേരം തിരിച്ചെത്തിയാൽ എല്ലാ ജാേലികളും ആദ്യം മുതൽ തുടങ്ങേണ്ടി വരുന്നതായും, ഇതുമൂലം കുടുംബിനികളുടെ എല്ലാ കണക്കുകൂട്ടലും പിഴക്കുന്നതായുമാണ് പലരും പരാതി അറിയിച്ചത്. മിക്സി, മാേട്ടാേർ, വാഷിംഗ് മിഷ്യൻ Read More…