കുമരകം : തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവി ആർ മേനോനെ സി.പി.ഐ (എം) അട്ടിപീടിക ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മൊമൻ്റോ കൈമാറി. സി.പി.ഐ (എം) ഏരിയ കമ്മിറ്റിയംഗവും കുമരകം 315-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കെ കേശവൻ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ഏരിയാ കമ്മിറ്റിയംഗം കെ.എസ് സലിമോൻ, ലോക്കൽ സെക്രട്ടറി ടി.വി സുധീർ, പഞ്ചായത്ത് മെമ്പർ പി.എസ് അനീഷ്, ബ്രാഞ്ച് സെക്രട്ടറി സനൂപ് സാബു, കെ.പി അലക്സാണ്ടർ എന്നിവർ ആശംസയർപ്പിച്ചു. സി.പി.ഐ (എം) അട്ടിപ്പിടിക ബ്രാഞ്ചംഗവും വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയാ പ്രസിഡൻ്റുമായ രാജേഷ് കെ മേനോൻ്റെയും അധ്യാപിക ശ്രീല രാജേഷിൻ്റെയും മകളാണ് ദേവി.
Related Articles
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
കോട്ടയം : ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മത്സ്യഫെഡിന്റെ ‘മികവ്- 2024’ വിദ്യാഭ്യാസ അവാർഡ് സി.കെ. ആശ എം.എൽ.എ. വിതരണം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ 17 കുട്ടികളെയാണ് ആദരിച്ചത്. കുട്ടികൾക്ക് കാഷ് അവാർഡും സ്മരണികയും നൽകി.വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷയായി. മത്സ്യഫെഡ് ജില്ലാ മാനേജർ ഡോ. ജോയ്സ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ഭരണസമിതിയംഗം എസ്. ബാഹുലേയൻ പ്രാഥമിക മത്സ്യത്തൊഴിലാളി Read More…
സി.ജെ ചാണ്ടി ഗൃന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു
കുമരകം പഞ്ചായത്ത് ലൈബ്രറിയായ സി.ജെ. ചാണ്ടി മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ഗ്രന്ഥശാലാ ആക്ടിങ് പ്രസിഡൻ്റ് വി.ജി. ശിവദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ ആക്ടിംഗ് സെക്രട്ടറി കനകാംഗി വി.കെ സ്വാഗതം ചെയ്ത യോഗത്തിൽ, കുമരകം ഗവൺമെൻ്റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ, അവർ വായിച്ച പുസ്തകങ്ങളെ പറ്റി അവലോകനം നടത്തി. ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ, കവി ശാർങ്ഗധരൻ, ഗ്രന്ഥശാല പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. Read More…
തത്വമസി സംഗീതധാര കരാക്കെ ഗാനമേള ; ഒന്നാം സ്ഥാനം മേഘല ജോസഫിന്
കോട്ടയം : ലോക സംഗീത ദിനത്തോട് അനുബന്ധിച്ചു തത്വമസി സംഗീതയുടെ ആഭിമുഖ്യത്തിൽ കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ കരോക്കെ ഗാനമേളയിൽ സ്ത്രീകളുടെ വിഭാഗത്തിൽ കുമരകം സ്വദേശിനിയും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മേഘല ജോസഫ് ഒന്നാം സമ്മാനം നേടി ക്യാഷ് പ്രൈസിനു അർഹയായി. കോട്ടയം മ്യൂസിക് ബീറ്റ്സിന്റെ ഗായിക കൂടിയായ മേഘല ജോസഫ് കുമരകം വാർഡ് 8 കരിയിൽ സ്വദേശിനിയാണ്.