കുമരകം : കുമരകം – കെെപ്പുഴമുട്ട് റാേഡിൽ പള്ളിച്ചിറ കവലയ്ക്കു സമീപം റോഡരികിൽ നിന്ന തണൽ മരത്തിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നു. പല അപകടങ്ങൾക്കും കാരണമായ മരം ഉടൻ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കുമരകം ടുഡേ പലതവണ വാർത്ത നൽകിയിരുന്നു. മരം വെട്ടിമാറ്റിയോ ശിഖരങ്ങൾ മുറിച്ചു മാറ്റിയോ അപകടം ഒഴിവാക്കേണ്ട ഉത്തരവാദിത്വം കെ.ആർ.എഫ്.ബിക്കാണ്. എന്നാൽ അവർ ഈ അപകടാവസ്ഥയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കാലവർഷം കലിതുള്ളുന്നതിന് മുമ്പ് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ കുമരകം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവിൻ്റെ നേതൃത്വത്തിൽ മരം വെട്ടു തൊഴിലാളികളെ വിളിച്ചു മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനായി പ്രധാന റോഡിലൂടെയുള്ള ചെറു വാഹനങ്ങളുടെ ഗതാഗതം നിരോധിക്കുകയും എം.ആർ.എഫ് റോഡു വഴി പള്ളിച്ചിറയിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
Related Articles
70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം
ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്കാന് പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ Read More…
ശ്രീനാരായണ ജയന്തി കുമരകം മത്സര വളളംകളി ബുള്ളറ്റിൻ പ്രകാശനം നടത്തി
കുമരകം : മാനവനന്മയ്ക്ക് നവോത്ഥാനം കുറിച്ച വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ഗ്രാമം സന്ദർശിച്ച് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ബാലമുരുകൻ്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണ പുതുക്കുന്നതിനായി എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയം നാളിൽ നടത്തി വരുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി 121 -ാമത് വർഷവും 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു. ജലമേളയുടെ പ്രചരണാർത്ഥം ഇറക്കുന്ന ബുള്ളറ്റിൻ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ.കെ ജയപ്രകാശ്, ക്ലബ് മുൻ സെക്രട്ടറി പി.എസ് രഘുവിന് നൽകി പ്രകാശനം Read More…
പാലിൽ കൃത്രിമം; ബോധവൽക്കരണം വേണമെന്ന് കുമരകത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കുമരകം : പല സംസ്ഥാനങ്ങളിലും കൃത്രിമ പാൽ ഉല്പപാദനം വ്യാപകമാണെന്നും ജനങ്ങളെ ബാേധവൽക്കരിക്കേണ്ടതുണ്ടെന്നുംകേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ടു കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തിൽ സിന്തറ്റിക് പാലിൻ്റെ ഉൽപാദനം ഇല്ല, പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ പാലുൽപ്പന്നങ്ങളിൽ കൃത്രിമ പാലിൻ്റെ ഉൽപാദനം വ്യാപകമാണെന്നും ഇതിനെതിരേ ബോധവൽക്കരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം Read More…