കോട്ടയം

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണജനകമായ പ്രചരണം നടത്തിയതിന് മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കോട്ടയം : വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിന് മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്വേഷപരവും, തെറ്റിദ്ധാരണജനകവുമായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, സൈബർ പെട്രോളിങ് ടീം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *