വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് തനതു ഫണ്ടിൽനിന്ന് ഒരുകോടി രൂപ നൽകാൻ കോട്ടയം ജില്ലാ പഞ്ചായത്ത് അടിയന്തരയോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ.വി. ബിന്ദു അറിയിച്ചു. കോട്ടയം ജില്ലയിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഹോട്ട് സ്പോട്ടുകളായി പരാമർശിച്ചിട്ടുള്ള മൂന്നിലവ്, മേലുകാവ്, തിടനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഡിസാസ്റ്റർ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Related Articles
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത:കോട്ടയം ജില്ലയിൽജൂലൈ 17 വരെ മഞ്ഞ അലേർട്ട്
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജൂലൈ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ Read More…
സ്വർണ്ണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ
കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായി. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളിഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് യുവതികൾ സ്വർണം തട്ടിയത്. പ്രതിയിൽ ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
ഏറ്റുമാനൂരിൽ കൊലപാതക ശ്രമത്തിന് യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ :യുവാവിനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും, സുഹൃത്തും ഇന്നലെ (19.06.24) രാത്രി എട്ടു മുപ്പത് മണിയോടുകൂടി പേരൂർ സ്വദേശിയായ യുവാവിന്റെ വീട്ടില് അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. യുവാവ് ശ്രീജേഷിന്റെ സുഹൃത്തിന്റെ കയ്യിൽ Read More…