Blog

സി.ജെ ചാണ്ടി ഗൃന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു

കുമരകം പഞ്ചായത്ത് ലൈബ്രറിയായ സി.ജെ. ചാണ്ടി മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ഗ്രന്ഥശാലാ ആക്ടിങ് പ്രസിഡൻ്റ് വി.ജി. ശിവദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ ആക്‌ടിംഗ് സെക്രട്ടറി കനകാംഗി വി.കെ സ്വാഗതം ചെയ്ത യോഗത്തിൽ, കുമരകം ഗവൺമെൻ്റ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ, അവർ വായിച്ച പുസ്‌തകങ്ങളെ പറ്റി അവലോകനം നടത്തി. ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ, കവി ശാർങ്‌ഗധരൻ, ഗ്രന്ഥശാല പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷണൻ കൃതജ്ഞത രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *