ചേർത്തല അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന് പെട്രോളിങ് ബോട്ട് കണ്ടെത്തി. മുബാറക് എന്ന ബോട്ടിലെ ജീവനക്കാരനായിരുന്ന ഇയാളെ ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് ഡയറക്റുടെ നിര്‍ദേശപ്രകാരം പുറപ്പെട്ട പെട്രോളിങ് ബോട്ടിന്റെ തിരച്ചിലിലാണ് ഭൗതിക ശരീരം കണ്ടെത്തിയത്. ഭൗതികശരീരം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ് രാഹുല്‍, ലൈഫ് ഗാര്‍ഡുമാരായ ജയന്, ജോര്‍ജ് എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്, അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ് എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു.
Related Articles
ആലപ്പുഴ തുറവൂരിൽ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ചു.
ആലപ്പുഴ തുറവൂരിൽ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ചു. തമിഴ്നാട് വിരുതാചലം സാത്തുകുടൽമിഡിൽ സ്ട്രീറ്റിൽ പളനിവേൽ പൊന്നുസ്വാമി – (51) ആണ് വെട്ടേറ്റ് മരിച്ചത്. തുറവൂർ മഹാക്ഷേത്രത്തിന് വടക്ക് വശത്ത് തിങ്കളാഴ്ച രാത്രി 7.40 നാണ് കൊലപാതകം നടന്നത്. തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പുത്തൻതറ ഉണ്ണികൃഷ്ണനാണ് പളനിവേലിനെ വെട്ടിയതെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു. തെങ്ങ് കയറ്റ തൊഴിലാളിയാണ് ഉണ്ണികൃഷ്ണൻ. നെഞ്ചിൽ വെട്ടേറ്റ പളനിവേലിനെ തുറവൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പളനിവേൽ ഏറെനാളായി തുറവൂരിലും, പരിസരത്തും Read More…
70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം
ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്കാന് പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ Read More…
കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാത നിർമ്മാണം ഇന്ന് പുനരാരംഭിക്കും
കുമരകം : തിരക്കേറിയ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാതയുടെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കരാറുകാരൻ’പൈലുകൾ നിർമ്മിക്കുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.ഒമ്പത് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ പാലം നിർമ്മാണം പൂർത്തിയായിരുന്നെങ്കിലും പ്രവേശന പാതയുടെ നിർമ്മാണം കഴിഞ്ഞ മാർച്ചിന് ശേഷം അനശ്ചിതത്വത്തിലായിരുന്നു.കോണത്താറ്റ് പഴയ പാലം പൊളിച്ചപ്പോൾ പകരം നിർമ്മിച്ച താല്ക്ക്ലിക റോഡിൻ്റെ അടക്കം ബിൽ കുടിശ്ശികയായതാേടെയാണ് നിർമ്മാണ പ്രതിസന്ധിയിലായത്.ഇതിന് പരിഹാരമായതോടെയാണ് നിർമ്മാണം പുനരാരംഭിക്കുന്നതെന്ന് ടെൻണ്ടർ ഏറ്റെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻ Read More…