Blog

സെർവിക്കൽ ക്യാൻസർ ബോധവൽക്കരണം നടത്തി

കൈപ്പുഴമുട്ട് സ്മാർട്ട്‌ ട്യൂഷൻ സെന്ററും, കെയർ & സേഫ് ഓഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തി. സെർവിക്കൽ ക്യാൻസർ കാരണവും പ്രതിരോധവും എന്ന വിഷയത്തിൽ റോണി ഗിൽബർട്ട് ക്ലാസ്സ്‌ നയിച്ചു.

ക്ലാസ് വാർഡ് മെമ്പർ മഞ്ജു ഷിജിമോൻ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു. പൗര സമതി കൺവീനർ ബെന്നിച്ചൽ അധ്യക്ഷനായി. ബിധു ഷൈൻ, സ്വാഗതം പറഞ്ഞു. സുബിമോൾ കൃതജ്ഞത രേഖപ്പെടുത്തി. അസ്‌ലം ആലപ്പുഴ, ഓമനക്കുട്ടിയമ്മ, സുബിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *