കുമരകം : പല സംസ്ഥാനങ്ങളിലും കൃത്രിമ പാൽ ഉല്പപാദനം വ്യാപകമാണെന്നും ജനങ്ങളെ ബാേധവൽക്കരിക്കേണ്ടതുണ്ടെന്നുംകേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ടു കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തിൽ സിന്തറ്റിക് പാലിൻ്റെ ഉൽപാദനം ഇല്ല, പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ പാലുൽപ്പന്നങ്ങളിൽ കൃത്രിമ പാലിൻ്റെ ഉൽപാദനം വ്യാപകമാണെന്നും ഇതിനെതിരേ ബോധവൽക്കരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തന്നെ വിജയിപ്പിച്ച ഉത്തർപ്രദേശിലെ വാരണാസിയിൽ വെച്ചാണ് കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചത്. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കർഷകർക്കു പങ്കെടുക്കുന്നതിനുള്ള രാജ്യത്തെ അൻപതു ജില്ലകളിലൊന്നായി കോട്ടയത്തെ തെരഞ്ഞെടുത്തിരുന്നു. കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ വേദിയിൽ ആണ് ചടങ്ങിൻ്റെ തൽസമയ സ്ട്രീമിങ് നടന്നത്.കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലാേക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, കുമരകം കൃഷി വിജ്ഞാനം കേന്ദ്രം പ്രാേഗ്രാം കാേഡിനേറ്റർ ഡോ. ജി. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
Related Articles
കട്ടപ്പനയിൽ പണം ഇടപാടിനെച്ചൊല്ലി തർക്കം; യുവാവിനെ മർദിച്ച് സ്കൂട്ടർ തട്ടിയെടുത്തു, മൂന്ന് പേർ അറസ്റ്റിൽ
വായ്പയായി വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെട്ട യുവാവിനെ മർദിക്കുകയും സ്കൂട്ടർ തട്ടിയെടുക്കുകയും ചെയ്ത മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ സുബീഷ്(19), വലിയപാറ മുത്തനാട്ട്തറയിൽ ഗോകുൽ രഘു(21), എഴുകുംവയൽ കിഴക്കേചെരുവിൽ അക്ഷയ് സനീഷ്(21) എന്നിവരാണ് പിടിയിലായത്. മുളകരമേട് സ്വദേശിയായ ആലേപുരയ്ക്കൽ ശരത് രാജീവിനാണ് മർദ്ദനമേറ്റത്. ശരത് വായ്പയായി നൽകിയ 200 രൂപ തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മൂവരും ചേർന്ന് മർദിച്ചത്. തുടർന്ന് ശരത്തിൻ്റെ സ്കൂട്ടറും തട്ടിയെടുത്ത് ഒളിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ ഇരട്ടയാർ അയ്യമലക്കടയ്ക്ക് Read More…
കുമരകം അഗാപ്പെ ഡേ കെയർ സെന്ററിലെ കുട്ടികൾക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ ബാഗുകളും കുടകളുംവിതരണം ചെയ്തു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂള്‍ ബാഗുകളും കുടകളും വിതരണം ചെയ്തു. കോട്ടയം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ബാഗുകളും, ശരവണകുമാര്‍, സ്വയംഭൂ എന്നിവരുടെ സഹകരണത്തോടെ കുടകളുമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. കോട്ടയം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജിബി സാജന്, സെക്രട്ടറി ബിന്ദു വിന്നി, Read More…
മലയാളം അധ്യാപക ഒഴിവ് ; അഭിമുഖം ജൂൺ 13ന്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വെളളൂരിൽ പ്രവർത്തിച്ചു വരുന്ന പാമ്പാടി ഗവ : ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട്ടൈം മലയാളം അദ്ധ്യാപകന്റെ ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി ജൂൺ 13ന് രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് അഭിമുഖം നടത്തും. മലയാളത്തിൽ ബിരുദവും, ബി.എഡ് ( കെടെറ്റ്-കാറ്റഗറി 3) ആണ് യോഗ്യത. ഫോൺ 0481-2507556, 9400006469