പതിവ് പ്രതിമാസ വില പുനര്‍നിര്‍ണയത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ ഗ്രാം വരുന്ന പാചക വാതക സിലിണ്ടര്‍ ഒന്നിന് 1691.50 എന്ന നിലയിലെത്തി. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചെങ്കിലും ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് നിലവിലെ വിലയില്‍ മാറ്റമില്ല. ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടര്‍ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിര്‍ണയത്തില്‍ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ 39 Read More…
National News
ഒരു മാസത്തിനിടെ സൗദിയിൽ രണ്ട് പ്രവാസി മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി.
റിയാദ് :ഒരു മാസത്തിനിടെ സൗദിയിൽ രണ്ടു മലയാളികൾക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. ജൂലൈ 31നാണ് ആദ്യ വധശിക്ഷ നടന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി നൈസാം സാദിഖ് എന്ന നിസാമുദ്ദീനെയാണ് ദമാമിൽ വധശിക്ഷക്ക് ജൂലൈയിൽ വിധേയനാക്കിയത്. കഴിഞ്ഞ ദിവസം റിയാദിൽ പാലക്കാട് സ്വദേശിക്കും വധശിക്ഷ നടപ്പാക്കി.സൗദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ കഴിഞ്ഞ ദിവസം റിയാദിൽ പാലക്കാട് ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന് (63) വധശിക്ഷ നടപ്പാക്കിയത്. സ്പോൺസറായ Read More…
എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് പോയി..കയർ പൊട്ടി ഹെലികോപ്റ്റർ താഴേക്കു പതിച്ചു
ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എംഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേക്കു പതിച്ചു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്.ഹെലികോപ്റ്ററില്‍ യാത്രക്കാരോ ചരക്കുകളോ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേദാര്‍നാഥ് ഹെലിപാഡില്‍ നിന്ന് ഗൗച്ചറിലെ ഹെലിപാഡിലേക്ക് മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. കേദർനാഥിലെ ക്ഷേത്രത്തിലേക്ക് തീർഥാടകരെ എത്തിച്ചിരുന്ന ഹെലികോപ്റ്റാണ് തകർന്നത്.
ഹൂസ്റ്റണിൽ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി
ഹൂസ്റ്റൺ : ഹൂസ്റ്റണിൽ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തി. നേപ്പാളിൽ നിന്നുള്ള നഴ്‌സിങ് വിദ്യാർഥിനിയായ മുന്ന പാണ്ഡെയാണ് (21) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 26 തിങ്കളാഴ്ച വൈകുന്നേരം 5. 45 നാണ് മുന്ന പാണ്ഡെയെ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലും ശരീരത്തിലും യുവതിക്ക് വെടിയേറ്റതായ് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ബോബി സിങ് ഷാ (51) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി തെളിവുകളുടെ അടിസ്താനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി Read More…
ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യ നൂറിൽ ഇടംനേടി ആറു മലയാളികൾ.
55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്. ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസ് 42,000 Read More…
വിങ്ങിപ്പൊട്ടി വിനേഷ് ഫോഗട്ട്! ദില്ലിയില്‍ ആവേശ സ്വീകരണം
പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റു ഗുസ്തി താരങ്ങളും നാട്ടുകാരും ഒരുക്കിയത്. കനത്ത സുരക്ഷയും ദില്ലിയില്‍ ഒരുക്കിയിരുന്നു. സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ ആദരവെന്ന് വിനേഷിന്റെ അമ്മ പറഞ്ഞു. സ്വീകരണത്തിന് Read More…
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.
മുതിർന്ന സി പി എം നേതാവും 11 വർഷം പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. വാർധക്യസഹജമായ മറ്റ് രോഗങ്ങളും, ഒപ്പം സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) യെയും കുറച്ചുകാലമായി അലട്ടിയിരുന്നു. ഇതേത്തുടർന്ന് കുറച്ചുകാലമായി പൊതു പ്രവർത്തനത്തിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുകയായിരുന്നു.
മൊബൈൽ കണക്ഷൻ തടസ്സപ്പെട്ടാൽ നഷ്ടപരിഹാരം, റേഞ്ച് നോക്കി സിം എടുക്കാം; ചട്ടങ്ങൾ പുതുക്കി ട്രായ്.
ന്യൂഡൽഹി: രാജ്യത്ത് ഇനി മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. ജില്ലാ തലത്തിൽ 24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടാൽ ഉപഭോക്താക്കൾക്ക് കമ്പനികൾ നഷ്ടപരിഹാരം നൽകണം. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനുള്ള പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.ലംഘനത്തിന്റെ തോതനുസരിച്ച് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം, Read More…