Local News

അനുമോദനവും, ബുക്ക്‌ വിതരണവും

കുമരകം : ഡി.വൈ.എഫ്.ഐ കുമരകം മാർക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ജൂൺ 2ന് നടക്കുന്ന ചടങ്ങിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് ബുക്ക്‌ വിതരണവും നടത്തും. ജൂൺ 2 (ഞായറാഴ്ച) രാവിലെ 10.30ന് പൊന്നമ്മ ടീച്ചറിന്റെ വസതിയിൽ നടക്കുന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക്‌ സെക്രട്ടറി അജിൻ കുരുവിള ബാബു ഉൽഘടനം ചെയ്യും.

Common News Local News

വിശ്വംഭരനാണ് ആ ഭാഗ്യവാൻ

വിഷു ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ആലപ്പുഴയിലെ ലോട്ടറി സബ് ഏജൻ്റ് ജയ ലക്ഷ്മിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിമുക്തഭടനായ വിശ്വംഭരൻ 5, 7 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾ ആണ് സാധാരണ എടുക്കാറുള്ളു. കഴിഞ്ഞ ദിവസം 5000 രൂപാ ലഭിച്ച ടിക്കറ്റ് ഇപ്പോഴും വിശ്വംഭരൻ്റെ കൈവശം ഉണ്ടായിരുന്നു.

Local News

സർവീസിൽ നിന്നും വിരമിക്കുന്നു

കോട്ടയം ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയും കോവിഡ് കാലത്ത് കോട്ടയം ജില്ലയിലെ മികച്ച ആരോഗ്യ പ്രവർത്തകയ്ക്കുള്ള ഹ്യൂമാനിറ്റേറിയൻ സർവീസ് പുരസ്കാരം ലഭിച്ച വ്യക്തിയുമായ എസ്.ഡി പ്രേംജമോൾ നാളെ സർവീസിൽ നിന്നും വിരമിക്കും. ഭർത്താവ് പാക്കുനിലത്തിൽ കെ.റ്റി ഷാജിമോൻ (എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് – വല്ല്യാട്) മക്കൾ : അഖിൽ പി ഷാജി (മാൾട്ട) അരുണിമ ത്രിബി (തിരുവനന്തപുരം) കുമരകം ശ്രാമ്പിക്കൽ കുടുംബാംഗമാണ് എസ്.ഡി പ്രേംജമോൾ

Local News

പാരീഷ് മാഗസിൻ പുരസ്ക്കാരം നവ നസ്രത്ത് പള്ളിക്ക്

ചങ്ങനാശ്ശേരി അതിരൂപതാ ദിനത്തിൽ പ്രഖ്യാപിച്ച അതിരൂപതയിലെ മികച്ച പാരീഷ് മാഗസിനുള്ള പുരസ്കാരം കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയം നേടി. രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിൽ നിന്നും വികാരി ഫാ.സിറിയക് വലിയപറമ്പിലിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പുരസ്ക്കാരം ഏറ്റുവാങ്ങി. മികച്ച പരീഷ് മാഗസിനുള്ള രണ്ടാം സ്ഥാനമാണ് നവ നസ്രത്ത് പള്ളിക്ക് ലഭിച്ചത്

Local News

“ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർത്ഥി സംഗമം

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം നടന്നു. സഹകരണ – തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. 106 വർഷം പഴക്കമുള്ള സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി ബന്ധങ്ങൾ നിരവധിയാണ്., ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളും അധ്യാപക ശ്രേഷ്ഠരും പങ്കെടുത്ത മഹനീയ ചടങ്ങ് ഏറെ വ്യത്യസ്തതയുള്ളതായിരുന്നു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടകസമിതി ചെയർപേഴ്സനുമായ ധന്യ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.ഏ പ്രസിഡന്റ്‌ വി.എസ് സുഗേഷ് യോഗത്തിന് സ്വാഗതം Read More…