കുമരകം : തിരക്കേറിയ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാതയുടെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കരാറുകാരൻ’പൈലുകൾ നിർമ്മിക്കുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.ഒമ്പത് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ പാലം നിർമ്മാണം പൂർത്തിയായിരുന്നെങ്കിലും പ്രവേശന പാതയുടെ നിർമ്മാണം കഴിഞ്ഞ മാർച്ചിന് ശേഷം അനശ്ചിതത്വത്തിലായിരുന്നു.കോണത്താറ്റ് പഴയ പാലം പൊളിച്ചപ്പോൾ പകരം നിർമ്മിച്ച താല്ക്ക്ലിക റോഡിൻ്റെ അടക്കം ബിൽ കുടിശ്ശികയായതാേടെയാണ് നിർമ്മാണ പ്രതിസന്ധിയിലായത്.ഇതിന് പരിഹാരമായതോടെയാണ് നിർമ്മാണം പുനരാരംഭിക്കുന്നതെന്ന് ടെൻണ്ടർ ഏറ്റെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻ Read More…
Local News
ചേർത്തലയിലും മുഹമ്മയിലും പക്ഷിപ്പനി: വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവ നിരോധിച്ചു
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 11, മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 23 എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന1) ചേർത്തല തെക്ക് 2) കഞ്ഞിക്കുഴി 3) മുഹമ്മ 4) തണ്ണീർമുക്കം 5) ചേർത്തലനഗരസഭ 6) മാരാരിക്കുളം വടക്ക് 7) മണ്ണഞ്ചേരി 8) വയലാർ 9) ചേന്നംപള്ളിപ്പുറം 10) കടക്കരപ്പള്ളി 11) മാരാരിക്കുളം തെക്ക് 12) കൈനകരി 13) ആര്യാട് എന്നീ Read More…
ആലപ്പുഴ കൈതവനയിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു(കിച്ചു-26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങിയ അനന്തുവിൻ്റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
എ.ബി.എം ഗവണ്മെന്റ് യു.പി സ്കൂളിൽ കോക്കനട്ട് ലാഗുൺ റിസോർട്ട് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ടെസ്സി ടീച്ചർ സ്വഗതം പറഞ്ഞു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാൻ ആദ്യക്ഷനായി.സ്കൂളിനു വേണ്ടി ഹെഡ്‌മിസ്ട്രെസ്സ് ടെസ്സി ടീച്ചറും, പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാനും ചേർന്ന് പഠനനാേപകരണങ്ങൾ ഏറ്റുവാങ്ങി. ബെന്നിച്ചൻ, ബിധു ഷൈൻ, വി.കെ വിദ്യ സുമേഷ്, സുരേന്ദ്രൻ സാർ എന്നിവർ പ്രസംഗിച്ചു. കൊക്കനട്ട് Read More…
മണിക്കുട്ടി പശുവിനിത് രണ്ടാം പ്രസവം; രണ്ടാം പ്രസവത്തിൽ മക്കൾ രണ്ട്
പശുക്കൾ ഇരട്ട പ്രസവിക്കുന്നത് അസാധാരണം കുമരകം : കുമരകം പഞ്ചായത്തിെൻെറ ഏഴാം വാർഡിൽ കടമ്പനാട് കെ.എസ്. സലിമോൻ്റെ വീട്ടിൽ ഇന്ന് സന്തോഷത്തിൻ്റെ ദിനം. സലിമോൻ്റേയും സഹധർമ്മിണി പി. സുലേഖയുടേ അഞ്ചു പശുക്കളിൽ ഓമനയായ മണിക്കുട്ടി പ്രസവിച്ചത് രണ്ട് കിടാങ്ങളെ. അതും ഒരു പശുക്കിടാവും ഒരു കാളക്കിടാവും . പശുക്കൾ ഇരട്ട പ്രസവിക്കുന്നത് അസാധാരണമാണ്. മണിക്കുട്ടി പ്രസവിച്ചപ്പാേൾ മാത്രമാണ് കുട്ടികൾ രണ്ടുണ്ടെന്ന് ഉടമകൾ അറിയുന്നത്. കുത്തിവെപ്പിച്ച് മൂന്നു മാസമായപ്പോൾ ഡാേക്ടർ പരിശാേധിച്ച് ഗർഭധാരണം സ്ഥിരീകരിച്ചിരുെന്നെങ്കിലും മക്കൾ രണ്ടുണ്ടെന്ന് കണ്ടെത്തിയിരുന്നില്ല. Read More…
ആലപ്പുഴയിൽ ടാക്സി കാറുകൾക്ക് നേരെ ആക്രമണം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രി ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തെക്കനാര്യാട് അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ അനീഷിന്റെ ഇന്നോവയും തെക്കനാര്യാട് മൂപ്പശ്ശേരി വീട്ടിൽ സജിമോന്റെ എർട്ടിഗ കാറുമാണ് ആക്രമിക്കപ്പെട്ടത്. ഇന്നോവയുടെ പിന്നിലെയും മുൻവശത്തെയും സൈഡിലെയും ചില്ലുകൾ തകർത്തു.എർട്ടിഗയുടെ പിൻഭാഗം കല്ലിന് കുത്തിപ്പൊട്ടിച്ച നിലയിലാണ്. രണ്ട് വാഹനങ്ങൾക്കുമായി ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇതുസംബന്ധിച്ച് വാഹന ഉടമകൾ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി Read More…
121 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിപ്രവർത്തനോദ്ഘാടനം ഞായറാഴ്ച
കുമരകം : യുഗപ്രഭാവനായ വിശ്വഗുരു ശ്രീനാരായണഗുരുദേവൻ 1903-ൽ കുമരകത്ത് ജലമാർഗം എത്തി ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തിയതിന്റെ നിത്യ സ്മരണക്കായി ഗുരുദേവ ജയന്തി ദിനമായ ചിങ്ങമാസത്തിലെ ചതയം നാളിൽ കുമരകം കോട്ടത്തോട്ടിൽ നടന്നു വരുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി 121-ാം വർഷം ആഘോഷിക്കുന്നു. 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച നടക്കുന്ന മത്സര വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം ഈ ഞായറാഴ്ച (ജൂൺ 16) വൈകുന്നേരം 5ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു, പുറത്തേച്ചിറയിൽ പി.വിജയനിൽ Read More…
തോട്ടിലേക്ക് ചെരിഞ്ഞ ലോറിക്ക് തുണയായത് നെല്ലി
കുമരകം : കോണത്താറ്റു പാലത്തിന് പകരം ഗതാഗതത്തിനായി നിർമ്മിച്ച താല്ക്കാലിക ബണ്ടിന് സമീപം കുഴിയിൽ ഇറങ്ങി തോട്ടിലേക്ക് ചെരിഞ്ഞ വലിയ ലോറിക്ക് താങ്ങായത് ആശുപത്രി ത്തോട്ടിനരികെ വളർന്ന നെല്ലിമരം. ബണ്ട് റോഡിൽ നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് ലോറി കുഴിയിലിറങ്ങി തോട്ടിലേക്ക് ചെരിഞ്ഞത്. ഇതോടെ അര മണിക്കൂറിലേറെ റോഡ് ബ്ലോക്കായി. ഇന്ന് രാവിലെ 7-30 നായിരുന്നു സംഭവം. ഈ സമയം ഗതാഗത നിയ യന്ത്രണത്തിനായി പോലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ഇതോടെ വൺവേ പലവേയായി മാറി. വാർഡുമെമ്പർ ദിവ്യാ Read More…
ഗൗരി നന്ദനയെ യൂത്ത് കാേൺഗ്രസ് മണ്ഡലം കമ്മറ്റി ആദരിച്ചു
മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ 6-ാം റാങ്ക് കരസ്ഥമാക്കിയ കോട്ടയം ബസേലിയോസ് കോളേജ് വിദ്യാർത്ഥിയും കുമരകം നാഷ്ണാന്ത്ര വീട്ടിൽ സുനിൽ കുമാർ-സജിമോൾ ദമ്പതികളുടെ മകളുമായ ഗൗരി നന്ദനയെ യൂത്ത് കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ അവാർഡ് നല്കി ആദരിച്ചു. ഡി.സി.സി. വൈസ്: പ്രസിഡൻ്റ്. അഡ്വ ജി ഗോപകുമാർ ആണ് അവാർഡ് നലകിയത്. മണ്ഡലം പ്രസിഡൻ്റ് അഖിൽ എസ്.പിളള അദ്ധ്യക്ഷത വഹിച്ച അനുമോദന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.ജെ. സാബു, എ.വി.തോമസ്, രഘു അകവൂർ, Read More…
കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക വിരമിക്കുന്നത് തികഞ്ഞ കൃതാർത്ഥതയാേടെ
കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ഗീത റ്റിച്ചർ 33 വർഷത്തെ മികവാർന്ന സേവനത്തിനുശേഷം സർവീസിൽ നിന്നും ഇന്നു വിരമിക്കുന്നു. സ്കൂളിലെ തുടർച്ചയായ 100% വിജയത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലും, മുഖ്യധാരയിൽ പ്രവർത്തിച്ച വ്യക്തിത്വം. പ്രൈമറി സ്കൂൾ അധ്യാപികയായി 1991 ജൂണിൽ ജോലിയിൽ പ്രവേശിച്ചു.1998 ൽ ഹൈസ്കൂൾ അധ്യാപികയായി. മലയാളം, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. ഐറ്റി മേഖലയിൽ പ്രഗൽഭ. സ്കൂളിലെ ഏതൊരു വിദ്യാർത്ഥിയെയും രക്ഷിതാവിനെയും പേരെടുത്ത് വിളിക്കാവുന്ന തരത്തിൽ ബന്ധം സൂക്ഷിക്കുന്നയാൾ. മാനേജ്മെന്റിന്റെ വിശ്വസ്ത Read More…