ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം ബഡ്ഡിങ് ലേയറിങ്ങ് ഗ്രാഫ്റ്റിംഗ് ഇനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി കെ.കൈലാസ് ദേവ് ജില്ലാ മത്സരങ്ങളെ വ്യക്തമായ ആധിപത്യത്തോടെ മികവ് പുലർത്തിയാണ് സംസ്ഥാനതല മത്സരത്തിൽ. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ ഓർഗാനിക് ഗ്രോവർ വിദ്യാർത്ഥിയാണ് കൈലാസ്. സംസ്ഥാനതല സ്കൂൾ മേളകളിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളാണ്. നാടിനാകെ ഏറെ അഭിമാനമായിരിക്കുകയാണ് നമ്മുടെ സ്കൂൾ. Read More…
Local News
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം-2024 ന് തുടക്കമായി
കുടമാളൂർ: 350-ാമത് കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം -2024′ ന് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടമാളൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജെ.റാണി സ്വാഗതം ആശംസിച്ചു. കലാസാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ഭരതനാട്യം കലാകാരി കലാമണ്ഡലം ദേവകി അന്തർജനം, എഴുത്തുകാരൻ അയ്മനം ശ്രീകാന്ത്, കഥകളി കലാകാരൻ മുരളി കൃഷ്‌ണൻ എന്നിവരെയാണ് മന്ത്രി Read More…
ഒരു അട്ട പറ്റിച്ച പണി കണ്ടെത്തിയത് എസ്.എച്ച്.എം.സി
കുമരകം:സ്വകാര്യ ഭാഗത്തായി അസഹ്യമായ വേദന അനുഭവപ്പെട്ട 75 കാരനായ വയോധികൻ കുമരകം എസ്.എച്ച്.എം.സി ആശുപത്രിയിൽ ചികിത്സ തേടിയെത്തി. സ്വകാര്യ ഭാഗത്ത് കുടൽ പുറത്തിറങ്ങിയുട്ടുണ്ടെന്നും വേദന അസഹ്യമാണെന്നുമായിരുന്നു ഇയാൾ ഡോക്ടറാേട് പറഞ്ഞത്.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് അട്ട കടിച്ച് രക്തം കുടിച്ച നിലയിൽ കണ്ടെത്തി. ഇതാണ് വയോധികന് അസഹ്യമായ വേദന ഉണ്ടാകാൻ കാരണമായത്. അട്ടയെ നീക്കം ചെയ്ത് പ്രാഥമിക ചികിത്സ നൽകി നിരീക്ഷണത്തിൽ വെയ്ക്കുകയും പിന്നീട് കുമരകം സ്വദേശിയായ രാേഗിയെ മരുന്നുകൾ നൽകി വിട്ടയക്കുകയും ചെയ്തതായി ആശുപത്രി Read More…
ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി
ജനകീയ മത്സ്യകൃഷി 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ മത്സ്യവിളവെടുപ്പ് നടത്തി. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ചൂരത്ര നടുവിലേക്കര, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി, ഐക്കരക്കരി പാടശേഖരങ്ങളിൽ നിക്ഷേപിച്ച കാർപ്പ് മത്സ്യങ്ങളുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് നിർവഹിച്ചു. ചാലാകരി ഐക്കരക്കരി പാടശേഖര സെക്രട്ടറി പി.പി ജനാർദനൻ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്തംഗം എസി.കെ.തോമസ്, പഞ്ചായത്തംഗങ്ങളായ രഞ്ജിനി മനോജ്, അഞ്ജു മനോജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശിധരൻ, Read More…
70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം
ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ Read More…
വ്യത്യസ്തമായ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശമായി ; സംഭവം കുമരകത്ത്
കുമരകം : വിദ്യാർത്ഥികളിൽ ആവേശ നിമിഷങ്ങൾ സമ്മാനിച്ച് പാെതു തിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി. രാജ്യത്തെ പാെതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ നേർചിത്രമായി കുമരകം സെന്റ് ജോൺസ് യൂ.പി സ്കൂളിലെ പാർലമെൻറ് തിരഞ്ഞെടുപ്പ് മാറി. മലപ്പുറം കൈറ്റ് ട്രെയിനർ ഷാജി വികസിപ്പിച്ചെടുത്ത സ്കൂൾ പാർലമെൻറ് ആപ്പിലൂടെയാണ് ഡിജിറ്റൽ രീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ Read More…
ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക സംഗമവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു
ഏറ്റുമാനൂർ: ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക സംഗമവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് എ.എം ബിന്നു അധ്യക്ഷത വഹിച്ചു. ജെയിംസ് കുര്യൻ ആശംസകൾ അർപ്പിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ കവിത ലാലു, ഷാജിമോൻ കെ.കെ, അന്നമ്മ മാണി, ആൻസ് വർഗീസ്, മേഘല ജോസഫ്, കോട്ടയം ഫിഷറീസ് ഓഫീസർ ഐശ്വര്യ സലി, കീർത്തന പി.കെ, Read More…
കമ്മീഷൻ ചെയ്തിട്ട് ആറ് മാസം ; ഇനിയും മിഴി തുറക്കാതെ പള്ളിച്ചിറയിലെ ഹൈമാസറ്റ് ലൈറ്റ്
കുമരകം : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് ആറ് മാസം മുൻപ് സ്ഥാപിക്കുമ്പോൾ ചെയ്യുമ്പോൾ പള്ളിച്ചിറ നിവാസികൾക്ക് ഏറെ പ്രതീക്ഷകളായിരുന്നു, ഇരുട്ടിനെ ഭയക്കാതെ രാത്രി കാലങ്ങളിൽ പള്ളിച്ചിറ ജംഗ്ഷനിലൂടെ യാത്ര ചെയ്യാം എന്നവർ പ്രത്യാശിച്ചു. എന്നാൽ ആറ് മാസങ്ങൾക്കിപ്പുറവും കമ്മീഷനിങ്ങും കാത്ത് നിൽക്കുന്ന ഹൈ മാസ്റ്റ് നോക്കി പള്ളിച്ചിറക്കാർ ചോദിക്കുന്നു, ആർക്ക് വേണ്ടിയാണു, എന്തിന് വേണ്ടിയാണു പ്രവർത്തിക്കാത്ത ഈ ലൈറ്റ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് …?? കുമരകം പഞ്ചായത്തിൽ, ഇതോടൊപ്പം കമ്മീഷൻ ചെയ്ത മറ്റു രണ്ട് Read More…
കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം
ആലപ്പുഴ : ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി Read More…
അമൃതാനന്ദമയിയുടെ 70-ാം ജന്മവാർഷികം ; എസ്.എൻ.ആർട്ട്സ് & സയൻസ് കോളേജ് ലെെബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി
കുമരകം : അമൃതാനന്ദമയിയുടെ എഴുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃതവർഷം 70 ൻ്റെ ഭാഗമായി കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി. മഠത്തിനു വേണ്ടി ഡോ. രാജേഷ് പി.പി. ( കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ) യാണ് പുസ്തകങ്ങൾ കൈമാറിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റീന മോൾ എസ്, കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. പി എസ് സുകുമാരൻ (റിട്ട. ഡീൻ, സ്കൂൾ Read More…