ശബരിമലയിലെ ഭസ്മക്കുളം പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള സ്ഥാനനിർണ്ണയം ഇന്ന് നടക്കും. ദേവസ്വം സ്ഥപതി പട്ടികയിൽ ഉൾപ്പെടുന്ന വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രത്തിന്റെ അദ്ധ്യക്ഷനുമായ കെ മുരളീധരനാണ് സ്ഥാന നിർണ്ണയം നടത്തുക. ഉച്ചക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ പുതിയ ഭസ്മക്കുളത്തിനായുള്ള തറക്കല്ലിടൽ നടക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് തറക്കല്ലിടൽ നിർവ്വഹിക്കുക. ഭസ്മക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായതിനാൽ തന്ത്രിമാരുടെ അനുവാദത്തോടെയും നിർദ്ദേശങ്ങൾക്കനുസരി ച്ചുമാണ് ദേവസ്വം ബോർഡ് Read More…
Kerala News
വയനാട് ഉരുൾപൊട്ടൽ; സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും.മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക.ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന Read More…
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളി അടക്കമുള്ള തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എല്ലാ ഓണാഘോഷങ്ങളും ഒഴിവാക്കി
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവു പ്രകാരം കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കുന്നതിന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മേയറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗ തീരുമാനപ്രകാരമാണ് കോര്‍പ്പറേഷന്‍തല ഓണാഘോഷം, ഡിവിഷന്‍ തല ഓണാഘോഷം, കുമ്മാട്ടി, പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് തീരുമാനിച്ചത്. വയനാട് ദുരന്തത്തില്‍ മരണപെട്ടവര്‍ക്കുള്ള ആദര സൂചകമായി കോര്‍പ്പറേഷന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഓണാഘോഷപരിപാടികളുടെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്ക ണെമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.
വെടിമരുന്ന് ശേഖരം സൂക്ഷിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
പൊൻകുന്നം : വീട്ടില്‍ നിന്നും അനധികൃത വെടിമരുന്ന് ശേഖരം പോലീസ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏലിക്കുളം പൂവരണി കുറ്റിപ്പുവം ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ജോൺ ടി.ജെ (34), ഇയാളുടെ സഹോദരനായ സെബാസ്റ്റ്യൻ ടി ജോസ് (32) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വീടിനുള്ളിൽ ലൈസൻസോ മറ്റ് അധികാരപത്രങ്ങളോ ഇല്ലാതെ വീടിനുള്ളിൽ പടക്കങ്ങളും, സോടക വസ്തുക്കളും സൂക്ഷിക്കുകയും അനധികൃതമായി പടക്കം നിർമ്മാണം നടത്തുകയുമായിരുന്നു. ഇവര്‍ വീടിനുള്ളില്‍ അനധികൃതമായി Read More…
വയനാട് ദുരന്തം; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ നടന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം.
ശ്രീകൃഷ്ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള പ്രാര്‍ത്ഥന സഭകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ശോഭായാത്ര. എല്ലാ സ്ഥലങ്ങളിലും ശോഭാ യാത്ര ആരംഭിക്കുമ്പോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുശോചനസന്ദേശം വായിക്കും. ശോഭായാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്‌നേഹനിധി സമര്‍പ്പണം ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ എന്നിവര്‍ അറിയിച്ചു. പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന’പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും Read More…
ഓൺലൈൻ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്.
സംഭവം സംബന്ധിച്ച് പരാതി ലഭിച്ചതോടെ പത്തനംതിട്ട കീഴ് വായ്പൂർ പൊലീസ് കേസെടുത്തു. 15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മുംബൈ സൈബർ വിഭാഗം, സി ബി ഐ എന്നീ ഏജൻസികളിൽ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗീവർഗീസ് കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോ കോൾ ചെയ്ത തട്ടിപ്പുസംഘം ഗീവർഗീസ് മാർ കൂറിലോസ് വെർച്വൽ അറസ്റ്റിൽ ആണെന്ന് അറിയിച്ചു. സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിൻറെ അക്കൗണ്ടിൽ നിന്നുമായി 15,01,186 Read More…
വയനാടിന് കൈത്താങ്ങായി തങ്കി സെന്റ് മേരീസ് ഫെറോന പള്ളി
ഉരുള്‍പ്പൊട്ടിലില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി തങ്കി സെന്റ് മേരീസ് ഫെറോന പള്ളി. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നയിടത്ത് വീട് നിര്‍മിച്ചു നല്‍കാന്‍ 20 ലക്ഷം രൂപയുടെ സമ്മതപത്രം കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് ഫാ.ജോര്‍ജ് എടയിടത്തിന്റെ നേതൃത്വത്തില്‍ കൈമാറി. ഫാ. ലോബോ ലോറന്‍സ് ചക്രശ്ശേരി, ജോസ് സി. കമ്പക്കാരന്‍, ജോസ് ബാബു കോതാട്ട്, ഷാജി മരക്കാശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രം കൈമാറിയത്. വയനാട് നിന്നുള്ള ഒട്ടേറെ തീര്‍ത്ഥാടകര്‍ പള്ളി സന്ദര്‍ശിക്കാന്‍ എത്താറുള്ളതായി ഇവര്‍ പറഞ്ഞു.
വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യമായി നൽകും
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം നൽകുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സ്ഥാപനവും തൊഴിലും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ആവശ്യപ്പെട്ടു. തൊഴിലും വരുമാനവും നഷ്ടപ്പെട്ട വ്യാപാരികളുടെയും വീടും സ്വത്തും നഷ്ടപ്പെട്ടരുടെയും കടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തയ്യാറാകണം. ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർക്ക് അടിയന്തര Read More…
നിരണം മുൻ പഞ്ചയത്ത് പ്രസിഡൻ്റും സി.പി.ഐ.എം നേതാവുമായ ലതാ പ്രസാദ് അന്തരിച്ചു
സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽസിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗമായ ലതാ പ്രസാദ്29 വർഷമായി 7-ാം വാർഡിലെ ജനപ്രതിനിധിയാണ്. മഹിളാ അസോസിയേഷൻ തിരുവല്ല ഏരിയാ കമ്മറ്റി അംഗമാണ്. ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും രണ്ടു തവണ പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.