വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.
Kerala News
രഞ്ജിത്തിനെതിരായ പരാതിയിൽ മൊഴി മാറ്റാൻ സമ്മർദ്ദമെന്ന് പരാതിക്കാരൻ.
സംവിധായകൻ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ശേഷം പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദ്ദം എന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ. പേര് വെളിപ്പെടുത്താതെയാണ് പലരും തന്നെ വിളിക്കുന്നതും സമ്മർദ്ദത്തിലാക്കുന്നതുമെന്ന് സജീർ പറഞ്ഞു. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മൊഴി നൽകുമെന്നും സജീർ പറഞ്ഞു. രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നും നഗ്ന ഫോട്ടോ എടുത്തു എന്നുമായിരുന്നു സജീറിന്റെ ആരോപണം. തന്‍റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ ചലച്ചിത്ര നടിക്ക് Read More…
തന്നെ ആക്രമിച്ചുവെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.
റിപ്പോർട്ടർ, മനോരമ ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും അടങ്ങുന്ന ഒരുകൂട്ടം പ്രതികൾ 27ന് ഉച്ചയ്ക്ക് രാമനിലയം ഗെസ്റ്റ്ഹൗസിൽ അനുവാദമില്ലാതെ കയറുകയും വിശ്രമം കഴിഞ്ഞ് കാറിൽ കയറാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തടയുകയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണുരാജിനെ തള്ളിമാറ്റി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. സുരേഷ് ഗോപി സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ച പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.ഇതിനിടെ, പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ Read More…
കേരള പൊലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത്
കേരള പൊലീസ് അസോസിയേഷൻ (കെപിഎ) സംസ്‌ഥാന സമ്മേളനം നാളെ മുതൽ സെപ്റ്റംബർ 2 വരെ കോട്ടയം ഈരയിൽക്കടവ് ആൻസ് ഇന്റർനാഷനൽ കൺവൻഷൻ സെൻ്ററിൽ നടത്തും. നാളെ 9.30നു സംസ്ഥാന കമ്മിറ്റി മന്ത്രി ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ് അധ്യക്ഷത വഹിക്കും. വൈകിട്ട് 5നു സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഒന്നിനു വൈകിട്ട് 5നു നേതൃസംഗമവും യാത്രയയപ്പും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 2-ാം തീയതി രാവിലെ 9.30നു പ്രതിനിധി Read More…
ലൈംഗികമായി ഉപദ്രവിച്ചെന്ന യുവ കഥാകാരിയുടെ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്.
കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 351 (1) എ വകുപ്പ് ചുമത്തിയാണ് കേസ്. യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സിനിമാ മേഖലയില്‍ നിന്ന് ഉയർന്ന് വന്ന പീഡന ആരോപണങ്ങളില്‍ എടുക്കുന്ന പത്താമത്തെ കേസാണ് ഇത്. സമാനമായ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് കൈമാറും. 2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്ബാണ് വി കെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ചെറിയരൂപം Read More…
കട്ടപ്പനയിൽ പണം ഇടപാടിനെച്ചൊല്ലി തർക്കം; യുവാവിനെ മർദിച്ച് സ്കൂട്ടർ തട്ടിയെടുത്തു, മൂന്ന് പേർ അറസ്റ്റിൽ
വായ്‌പയായി വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെട്ട യുവാവിനെ മർദിക്കുകയും സ്‌കൂട്ടർ തട്ടിയെടുക്കുകയും ചെയ്‌ത മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ സുബീഷ്(19), വലിയപാറ മുത്തനാട്ട്തറയിൽ ഗോകുൽ രഘു(21), എഴുകുംവയൽ കിഴക്കേചെരുവിൽ അക്ഷയ് സനീഷ്(21) എന്നിവരാണ് പിടിയിലായത്. മുളകരമേട് സ്വദേശിയായ ആലേപുരയ്ക്കൽ ശരത് രാജീവിനാണ് മർദ്ദനമേറ്റത്. ശരത് വായ്‌പയായി നൽകിയ 200 രൂപ തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മൂവരും ചേർന്ന് മർദിച്ചത്. തുടർന്ന് ശരത്തിൻ്റെ സ്‌കൂട്ടറും തട്ടിയെടുത്ത് ഒളിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ ഇരട്ടയാർ അയ്യമലക്കടയ്ക്ക് Read More…
കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയേയും സൗദിയിൽ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
സൗദി അൽകൊബാറിൽ ദമ്പതികൾ മരിച്ച നിലയിൽ.കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹനും (37) ഭാര്യ രമ്യമോളുമാണ് (28) മരിച്ചത്. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. രണ്ട് ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നെന്നും തന്നേയും അച്ഛൻ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചതായും 5 വയസുകാരി മകൾ ആരാധ്യ പൊലീസിന് നൽകിയ മൊഴിയി പറയുന്നു. മൃതദേഹങ്ങൾ പോസ്‌റ്റ് പോസ്‌റ്റ് Read More…
കായംകുളത്ത് സി പി എമ്മിൽ കൂട്ടരാജി
കായംകുളം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് രാജിവച്ചത്. പ്രാഥമിക അംഗത്വം ഉൾപ്പെടെ രാജിവയ്ക്കുന്നതായി കാട്ടി 12 അംഗങ്ങൾ ഒപ്പിട്ട കത്ത് സംസ്ഥാന സെക്രട്ടറിക്ക് അയച്ചു. കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയവരാണ് രാജിവച്ചത്. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് രാജി. ലോക്കൽ,ഏരിയ,ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനവും രാജിവച്ചവർ ഉന്നയിച്ചിട്ടുണ്ട്.
സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം
സൂറത്തിൽ മലയാളി അപകടത്തിൽ മരിച്ചു. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. സൂറത്ത് റിങ് റോഡിലെ ഹോട്ടലിൽ ലിഫ്റ്റ് അപകടത്തിൽ പെട്ടാണ് മരണം സംഭവിച്ചത്.മൃതദേഹം സൂറത്ത് സ്മിമർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്പോസ്റ്റ്മോർട്ടവും പൊലീസ് നടപടികളും പുർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് സൂറത്തിലെ കേരള സമാജം ഭാരവാഹികൾ അറിയിച്ചു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ.
ആലപ്പുഴ ചേർത്തല തറയിൽപ്പറമ്പ് വീട്ടിൽ ദിത്യ (20) ചേർത്തല അർത്തുങ്കൽ പടാകുളങ്ങര വീട്ടിൽ ദയാനന്ദ് (23) എന്നിവരെയാണ് എറണാകുളം ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ട് പോകുന്നതിനുള്ള ലൈസൻസും ജോബ് കൻസൾട്ടൻസിയും ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പരാതിക്കാരിയുടെ ഭർത്താവിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 280000 രൂപയാണ് തട്ടിയത്.