നെഹ്റു ട്രോഫി ജലമേള നടത്തണമെന്ന ആവശ്യമായി കുട്ടനാട്ടിലെ വള്ളംകളി പ്രേമികൾ രംഗത്ത്. നെഹ്റു ട്രോഫി വള്ളംകളി ഓണത്തിന് അനുബന്ധിച്ച് നടത്തുന്ന ഒരു ഉത്സവത്തിന് തുല്യമാണ്.ആ ഉത്സവം ഇല്ലാതെ ആക്കാൻ അനുവദിക്കുകയില്ല. വയനാട് ഉണ്ടായ ദുരന്തത്തിൽ അവരുടെ നഷ്ട്ടങ്ങളിലും , ദുഃഖങ്ങളിലും പങ്കാളികളാകുന്നു. ആഘോഷങ്ങൾ ഒഴിവാക്കി വളരെ ലളിതമായ രീതിയിൽ നെഹ്‌റു ട്രോഫി ജലമേള നടത്തണം. സാമ്പത്തിക ഞെരുക്കത്തിൻ്റെ പേരിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് അനിശ്ചിതത്വത്തിൽ നിൽക്കെ , സംസ്ഥാന സർക്കാർ ചെലവിൽ 2. 45 കോടി Read More…
Kerala News
കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി.
കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. അച്ഛൻ ജോൺ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊലപാതകം Read More…
നെഹ്‌റു ട്രോഫി വള്ളംകളി ഇതുവരെ സർക്കാർ ഉപേക്ഷിച്ചിട്ടില്ല ; പി പി ചിത്തരഞ്ജൻ,എം.എൽ.എ
നെഹ്‌റു ട്രോഫി വള്ളംകളി ഇതുവരെ സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും നെഹ്റു ട്രോഫി ജലമേള നടത്തിപ്പുമായി ബന്ധപ്പെട്ട വ്യാപകമായ കുപ്രചരണങ്ങളാണ് പല കേന്ദ്രങ്ങളിലും നടത്തിവരുന്നതെന്നും പി പി ചിത്തരഞ്ജൻ,എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷവും ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റിവെച്ച സാഹചര്യത്തിൽ ഓണത്തിന് ശേഷം ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കും എന്ന നിലപാട് മാത്രമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വള്ളംകളി നടത്തുന്നതിനുവേണ്ടി ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എം.എൽ.എ.മാർ Read More…
പോളിസി സാധുവല്ല എന്നു സമയത്ത് അറിയിച്ചില്ല; എൽ.ഐ.സിക്ക് 50 ലക്ഷം രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്്തൃ തർക്ക പരിഹാര കമ്മീഷൻ
ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനി(എൽ.ഐ.സി)യുടെ സാങ്കേതികവീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നൽകണമെന്ന് ഉത്തരവിട്ടു കോട്ടയം ജില്ലാ ഉപഭോക്്തൃ തർക്ക പരിഹാര കമ്മീഷൻ. പ്രവാസിയായ അന്തരിച്ച ജീമോൻ എന്ന വ്യക്തിയുടെ ഭാര്യയും മകളുമാണ് പരാതിക്കാർ.രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവൻ ഉമംഗ് പോളിസിയാണ് 2020 ജനുവരി മൂന്നിന്20,72,565 രൂപ പോളിസി നിക്ഷേപം ആയി നൽകി ജീമോന്റെ പേരിൽ എടുത്തത്. എൽ.ഐ.സി. ആവശ്യപ്പെട്ട വൈദ്യപരിശോധനയ്ക്കും ജീമോൻ വിധേയനായി. തുടർന്ന് Read More…
പാചക വാതക സിലിണ്ടർ നന്നാക്കാനെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ് അറസ്റ്റിൽ ആയത്. മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് അയൽവാസിയായ യുവതി പ്ലംബിംഗ് ജോലിക്കാരൻ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി. സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ പ്രതി യുവതിയെ Read More…
ബി ജെ പി നേതാക്കളുടെ പരാതി; ഒരാഴ്ചയ്ക്കുള്ളില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സമര്‍പ്പിക്കണം; ദേശീയ വനിത കമ്മീഷന്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി ജെ പി നേതാക്കളായ പി ആര്‍ ശിവശങ്കരന്‍, സന്ദീപ് വാച്‌സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ബി ജെ പി നേതാക്കള്‍ നിവേദനം നല്‍കിയിയിരുന്നു. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകള്‍ Read More…
ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതല്‍ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎല്‍എയുടെ രാജിക്കായി Read More…
ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു.
ചാലക്കുടി: ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് പതിനൊന്ന് മണിയോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ Read More…
നെഹ്റു ട്രോഫി വള്ളംകളിയെ തകർക്കുവാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി പിന്മാറണം; കൊടിക്കുന്നിൽ സുരേഷ് MP
കുട്ടനാട്ടുകാരുടെ സംസ്കാരവും ഐക്യവും വിളിച്ചോതുന്ന ചരിത്ര പ്രാധാന്യമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയെ തകർക്കുവാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് MP. നെഹ്റു ട്രോഫി കേവലം ഒരു മത്സരം മാത്രമല്ലെന്നും ഇത് കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ ഉത്സവമാണെന്നും സർക്കാർ മനസ്സിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനം അടക്കം പൂർത്തിയായ നെഹ്റു ട്രോഫി വള്ളംകളി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കുന്ന സർക്കാർ യാതൊരു പാരമ്പര്യവും ഇല്ലാത്ത ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ Read More…
നെഹ്‌റുട്രോഫി വള്ളംകളി റദ്ദാക്കരുത്: കെ സി വേണുഗോപാല്‍ എം പി മുഖ്യമന്ത്രിക്ക് കത്ത് നൽകി
നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി മഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയും പിന്നിട് നടത്താമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. വള്ളംകളി ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിക്കണം. വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.