Your blog category

കോട്ടയം

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വള്ളത്ത് വീട്ടിൽ മോഹിത്ത് കൃഷ്ണ (42), വടയാർ മഞ്ഞക്കണ്ടത്തിൽ വീട്ടിൽ അൻസാരി എം.ബി (36) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കഴിഞ്ഞദിവസം സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിന് മോഹിത് കൃഷ്ണയ്ക്ക് ഇയാളുടെ സുഹൃത്ത് വ്യാജമായി ആധാർ കാർഡ് നിർമ്മിച്ചു Read More…

കോട്ടയം

കോട്ടയം ജില്ലയിൽ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 2024 ഓഗസ്റ്റ് 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

കോട്ടയം

കൊലപാതകശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ.

അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അരീപറമ്പ് ഭാഗത്ത് തലച്ചിറവയലിൽ വീട്ടിൽ ( അയർക്കുന്നം ഭാഗത്ത് വാടകയ്ക്ക് താമസം ) ജോസ് എ.എം (56) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2:30 മണിയോടുകൂടി അയർക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കൂരോപ്പട സ്വദേശിയായ യുവാവിനെ ഇയാൾ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബസ്റ്റാൻഡിൽ വച്ച് ഇയാൾ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തതിലുള്ള Read More…

കോട്ടയം

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ.

കോട്ടയം : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ രത്നവേൽ (45) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്ത് M L റോഡില്‍ പ്രവർത്തിക്കുന്ന പച്ചക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍ 2020 ജൂൺ മുതൽ മധുരയിൽ നിന്ന് പച്ചക്കറി വില കുറച്ച് കിട്ടുമെന്ന് ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ച് അവിടെ താമസിച്ച് പല തവണകളായി ഉടമയിൽ നിന്നും പച്ചക്കറിയുടെ പേരില്‍ ഏകദേശം പതിനഞ്ചുലക്ഷത്തി തൊണ്ണൂറ്റിയെണ്ണായിരം (15,98,000) രൂപ വാങ്ങിയെടുത്ത് Read More…

കോട്ടയം

തദ്ദേശ അദാലത്ത്: ഓൺലൈൻഅപേക്ഷ ഓഗസ്റ്റ് 19 വരെ; തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും

കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പങ്കെടുത്ത് ഓഗസ്റ്റ് 24ന് നടത്തുന്ന തദ്ദേശ അദാലത്തിലേക്ക് ഓഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷ നൽകാം. https://adalat.lsgkerala.gov.in/ എന്ന വെബ് സൈറ്റിലൂടെയാണ് ഓൺലൈനായി അപേക്ഷ നൽകേണ്ടത്. അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതി നൽകാം.ഓഗസ്റ്റ് 24ന് രാവിലെ 8.30 മുതൽ കോട്ടയം അതിരമ്പുഴ സെന്റ മേരീസ് ചർച്ച് പാരിഷ് ഹാളിലാണ് തദ്ദേശ അദാലത്ത് നടക്കുക. ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്ക്കരണം, വ്യാപാര വാണിജ്യ Read More…

കോട്ടയം

കോട്ടയം ജില്ലയില്‍ 17 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 17 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ്‌ വര്‍ഗീസ്‌(എസ്.എച്ച്.ഓ പാമ്പാടി) മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ വാകത്താനം ), പ്രദീപ് വി.എൻ ( എ.എസ്.ഐ മണിമല Read More…

കോട്ടയം

ഓണം ഖാദി മേള 2024: ജില്ലാതലഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 12)

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 12) ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും.കോട്ടയം ബേക്കര്‍ ജങ്ഷന്‍ സി.എസ്.ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ആദ്യവില്‍പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഡിസൈനര്‍ വസ്ത്രങ്ങളുടെ ലോഞ്ചിങ്ങും Read More…

കോട്ടയം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മണര്‍കാട് പള്ളി 10 ലക്ഷം രൂപ നല്‍കി

വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള പുനരധിവാസപ്രക്രിയയില്‍ പങ്കു ചേര്‍ന്നുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ 10 ലക്ഷം രൂപ സംഭാവന നല്‍കി.10 ലക്ഷം രൂപയുടെ ചെക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റവ. കെ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത് , ട്രസ്റ്റിമാരായ പി എ എബ്രഹാം പഴയിടത്ത്വയലില്‍ , വര്‍ഗീസ് ഐപ്പ് മുതലുപടിയില്‍ , ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് Read More…

കോട്ടയം

പക്ഷാഘാതത്തിനും തളർത്താനായില്ല, ഈ മനുഷ്യസ്‌നേഹത്തെ ; ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ നൽകി വി.കെ. ജയകുമാർ

വിശ്രമജീവിതകാലത്തു ദീർഘചികിത്സയിലാക്കിയ പക്ഷാഘാതത്തിനും തളർത്താനായില്ല, സാഹിത്യകാരനും മുൻ സർക്കാർ ജീവനക്കാരനുമായ വി.കെ. ജയകുമാറിന്റെ മനുഷ്യസ്‌നേഹത്തെ. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും കേരള മീഡിയ അക്കാദമി മുൻ സെക്രട്ടറിയുമായ വി.കെ. ജയകുമാർ പക്ഷാഘാതചികിത്സയിലിരിക്കേയാണ് വയനാട്ടിൽ ഉരുൾപൊട്ടൽ മൂലമുള്ള ദുരന്തം സംഭവിച്ചത്. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപ തന്റെ പെൻഷൻ തുകയിൽനിന്ന് സംഭാവന നൽകാനുള്ള തീരുമാനമെടുക്കാൻ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല. അതേത്തുടർന്ന്, ദുരിതാശ്വാസനിധിയിലേക്ക് തുക നൽകാനുള്ള ആഗ്രഹം അദ്ദേഹം ജില്ലാ കളക്ടർ ജോൺ Read More…

കോട്ടയം

റെയിൽവേ ഗേറ്റ് അടച്ചിടും

അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഏറ്റുമാനൂർ-കോട്ടയം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് (ഗേറ്റ് നമ്പർ 32) ഞായറാഴ്ച (ഓഗസ്റ്റ് 11) രാവിലെ എട്ടു മുതൽ തിങ്കളാഴ്ച (ഓഗസ്റ്റ് 12 ) വൈകിട്ട് ആറു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.