Your blog category

കോട്ടയം

സ്വർണ്ണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായി. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളിഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് യുവതികൾ സ്വർണം തട്ടിയത്. പ്രതിയിൽ ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

കോട്ടയം

യുകെയിലെ റെഡിച്ചില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനായ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു: പിന്നാലെ ഭർത്താവ് ജീവനൊടുക്കി

യുകെയിലെ റെഡിച്ചില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. 39 വയസ്സുകാരി സോണിയ അനിലാണു മരിച്ചത്. കോട്ടയം സ്വദേശിയാണു സോണിയ. ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റെഡിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ തികയും മുന്‍പേയുള്ള വേര്‍പാട് യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി.കാലില്‍ ശസ്ത്രക്രിയയ്ക്കായാണു നാട്ടിലേക്കു പോയിരുന്നത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരികെയെത്തി. ഒരു മണിക്കൂറിനു ശേഷം ശ്വാസ Read More…

കോട്ടയം

ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് യാത്രയയപ്പ് നൽകി.

കോട്ടയം ജില്ലയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം ജില്ലയില്‍ നിന്നും ട്രാൻസ്ഫറായി പോകുന്ന ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസിന് പോലീസ് അസോസിയേഷന്റെയും, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി നിര്‍വഹിച്ചു . ജില്ലാ പോലീസ് മേധാവിക്ക് പോലീസ് അസോസിയേഷന്റെ സ്നേഹഹോപഹാരം നൽകി. ചടങ്ങിൽ പ്രേംജി കെ.നായര്‍ (സംസ്ഥാന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ), എം.എസ് തിരുമേനി Read More…

കോട്ടയം

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ.

കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അമയന്നൂർ മെത്രാഞ്ചേരി ഭാഗത്ത് കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കഴിഞ്ഞദിവസം സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശേഷം നടത്തിയ Read More…

കോട്ടയം

കാപ്പ നിയമലംഘനം : പ്രതി അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലാ ളാലം, പരുമലക്കുന്ന് കോളനിയിൽ പരുമല വീട്ടിൽ ജോജോ ജോർജ്ജ് (28) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്റ്റേഷനിൽ അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം 9 മാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് Read More…

Blog Kerala News

വയറുവേദനയെ തുടർന്ന് ചികിത്സയിലിരുന്നു 9 വയസ്സുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്നു 9 വയസ്സുകാരൻ മരിച്ച സംഭവം ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിൽ മരിച്ചത്‌. ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയിൽ ചികിത്സതേടിയപ്പോൾ‌ മരുന്ന് നൽകി വിട്ടയച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാൻ കാരണമായത്. എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ Read More…

കോട്ടയം

അതിശക്തമായ മഴ: കോട്ടയം ജില്ലയിൽ നാളെ ഓറഞ്ച് അലെർട്ട്

കോട്ടയം: കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 20) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) കണക്കാക്കുന്നത്.

കോട്ടയം

ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.

പാലാ ഭരണങ്ങാനത്താണ് സംഭവം. കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീഴുകയായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കൾക്ക് ഒപ്പമാണ് യുവാവ് ഫ്ലാറ്റിൽ മുറിയെടുത്തത് പാലാ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Blog ആലപ്പുഴ

ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം- അഡ്വ. പി. സതീദേവി

സംസ്ഥാനത്ത് തൊഴില്‍ മേഖലയിലും അല്ലാതെയും ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്ന സ്ത്രീകളെ കേള്‍ക്കുന്നതിനായാണ് വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗുകള്‍ നടത്തുന്നത്. ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിലെ ആശാവര്‍ക്കര്‍മാരെ കാണുന്നതിനും കേള്‍ക്കുന്നതിനുമായി വനിതാ കമ്മിഷന്‍ നടത്തുന്ന ആദ്യ പബ്ലിക് ഹിയറിംഗാണ് ആലപ്പുഴയിൽ നടന്നത്. ചടങ്ങിൽ വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി Read More…

Common News

ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം കോൺഫറൻസിൽ തിളങ്ങി കുമരകം

കുമരകം : മലേഷ്യയിലെ സറാവാക്കിൽ നടന്ന ഇൻ്റർനാഷണൽ കോൺഫറൻസ് ഓൺ റെസ്പോൺസിബിൾ ടുറിസം ഹോസ്പിറ്റാലിറ്റിയിൽ ശ്രദ്ധാകേന്ദ്രമായി കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രകീർത്തിക്കപ്പെട്ടു. കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രശംസയാണ് കോൺഫറൻസിൽ ലഭിച്ചത്. കോൺഫറൻസിൻ്റെ മുഖ്യപ്രഭാക്ഷണം ഇൻഡ്യയിൽ നിന്നും കേരള റെസ്പോൺസിമ്പിൾ ടൂറിസം മിഷൻ സിഇഒ കെ. രൂപേഷ് കുമാറാണ് നടത്തിയത് . ടൂറിസം ഫോർ പീസ്, റെസ്പോൺസിബിൾ ടൂറിസം ആൻ്റ് ഇൻക്ളുസീവ് സൊസൈറ്റീസ് എന്ന മുഖ്യ വിഷയത്തിൽ നടത്തിയ പ്രഭാക്ഷണത്തിൻ രൂപേഷ് കുമാർ ടൂറിസം മേഖലയിലെ Read More…