Your blog category

District News

വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ.

പൊൻകുന്നം : വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടിൽ താമസിക്കാൻ എത്തുകയും, ഇവിടെവച്ച് വൃദ്ധയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി വൃദ്ധയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഒരു ലക്ഷത്തി നാലായിരം രൂപ Read More…

കോട്ടയം

പോക്സോ കേസിൽ കാപ്പ പ്രതി അറസ്റ്റിൽ.

കറുകച്ചാൽ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് കൊടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ (26) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താൻ പണം കടം നൽകിയത് കങ്ങഴ സ്വദേശിയായ യുവാവ് തിരികെ തരാത്തതിലുള്ള വിരോധം മൂലം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവിനെതിരെ കറുകച്ചാൽ സ്റ്റേഷനിൽ വ്യാജ ലൈംഗികപീഡന പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് Read More…

കോട്ടയം

അതിശക്തമായ മഴ; കോട്ടയത്ത് ഇന്ന് ഓറഞ്ച് അലെർട്ട്

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാനൽവെള്ളിയാഴ്ച (ഓഗസ്റ്റ് 30) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച(ഓഗസ്റ്റ് 31) ജില്ലയിൽ മഞ്ഞ അലെർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 Read More…

കോട്ടയം

വീട്ടമ്മയുടെ പേരിൽ വായ്പാ തട്ടിപ്പിലൂടെ ഒരു ലക്ഷത്തോളം രൂപ കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ.

വീട്ടമ്മയെ കബളിപ്പിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി ചാത്തമല ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവൺമെന്റ് സ്കൂൾഭാഗത്ത് മഴുവഞ്ചേരിൽ വീട്ടിൽ അമൽ എം വിജയൻ (25), കുട്ടനാട് നീലംപേരൂർ ചെറുകര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഹരീന്ദർ ജോഷി (25), കോട്ടയം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപം കൂവപ്പാടം വീട്ടിൽ മനോ.കെ. മണികണ്ഠൻ (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് Read More…

Blog Kerala News

കട്ടപ്പനയിൽ പണം ഇടപാടിനെച്ചൊല്ലി തർക്കം; യുവാവിനെ മർദിച്ച് സ്കൂട്ടർ തട്ടിയെടുത്തു, മൂന്ന് പേർ അറസ്റ്റിൽ

വായ്‌പയായി വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെട്ട യുവാവിനെ മർദിക്കുകയും സ്‌കൂട്ടർ തട്ടിയെടുക്കുകയും ചെയ്‌ത മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ സുബീഷ്(19), വലിയപാറ മുത്തനാട്ട്തറയിൽ ഗോകുൽ രഘു(21), എഴുകുംവയൽ കിഴക്കേചെരുവിൽ അക്ഷയ് സനീഷ്(21) എന്നിവരാണ് പിടിയിലായത്. മുളകരമേട് സ്വദേശിയായ ആലേപുരയ്ക്കൽ ശരത് രാജീവിനാണ് മർദ്ദനമേറ്റത്. ശരത് വായ്‌പയായി നൽകിയ 200 രൂപ തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മൂവരും ചേർന്ന് മർദിച്ചത്. തുടർന്ന് ശരത്തിൻ്റെ സ്‌കൂട്ടറും തട്ടിയെടുത്ത് ഒളിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ ഇരട്ടയാർ അയ്യമലക്കടയ്ക്ക് Read More…

കോട്ടയം

കോട്ടയം നഗരസഭ വൈസ് ചെയർമാൻ എതിരായ അവിശ്വാസവും പരാജയപ്പെട്ടു.

കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരായി എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നീക്കവും പരാജയപ്പെട്ടു. ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ കഴിഞ്ഞില്ല. ബിജെപിയുടെ എട്ട് അംഗങ്ങൾ അവിശ്വാസ പ്രമേയ അവതരണത്തിൽ നിന്നും വിട്ടു നിന്നിരുന്നു. യുഡിഎഫ് അംഗങ്ങളും എത്തിയിരുന്നില്ല. ഇതേ തുടർന്ന് അവിശ്വാസം തള്ളുകയാണെന്ന് നഗരസഭ ജോയിൻ ഡയറക്ടർ അറിയിച്ചു. രാവിലെ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നീക്കവും ക്വാറം തികയാതിരുന്നതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ടിൽ Read More…

കോട്ടയം

എട്ടുനോമ്പ് പെരുന്നാൾ ക്രമീകരണങ്ങൾ വിലയിരുത്തി

ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ക്രമീകരണങ്ങളുടെ അവസാന ഘട്ടം വിലയിരുത്തലിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി സ് നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം ഇന്ന് മണർകാട് പള്ളിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പെരുന്നാളിനോടനുബന്ധിച്ച് പള്ളി ഭരണസമിതിയുടെ നേതൃത്വത്തിൽ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളിൽ ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ സംതൃപ്തി രേഖപ്പെടുത്തി. താൽക്കാലിക പോലീസ് കണ്ട്രോൾ റൂം, പോലീസ് ടവറുകൾ, CCTV സിസ്റ്റം, ഗതാഗത നിയന്ത്രണം, മുതലായ ക്രമീകരണങ്ങളെ കുറിച്ച് പള്ളി ഭാരവാഹികൾ പോലീസ് അധികാരികളുമായി Read More…

കോട്ടയം

അരളി ഇലയുടെ ജ്യൂസ് കഴിച്ച് ഗൃഹനാഥൻ മരിച്ചു

കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു.മുപ്പായിപാടം വിദ്യാധരൻ ആണ് മരിച്ചത് .63 വയസായിരുന്നു. അരളി ഇല കഴിച്ചതാണ് മരണം എന്ന് സംശയിക്കുന്നു.വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോട്ടയം

ചങ്ങാതി മികവുത്സവം; കുറവിലങ്ങാട് പരീക്ഷ എഴുതിയത് 428 അതിഥി തൊഴിലാളികൾ

കോട്ടയം: അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ കുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പാക്കിയ ചങ്ങാതി പദ്ധതിയുടെ മികവുത്സവത്തിൽ പരീക്ഷ എഴുതാൻ എത്തിയത് 428 പേർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ മൂന്ന് മാസം കൊണ്ട് മലയാളം പഠിപ്പിക്കുകയായിരുന്നു ചങ്ങാതി പദ്ധതിയുടെ ലക്ഷ്യം. അസം, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ് പഠിതാക്കളിൽ അധികവും. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തിയ 502 പേരിൽ 428 പേരാണു പരീക്ഷ എഴുതിയത്.പ്രത്യേകം തയ്യാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് പഠിപ്പിച്ചത്. ഹിന്ദിയിലും Read More…

കോട്ടയം

ജലഗുണനിലവാര പരിശോധന ലാബ് കുമരകം ജി.വി.എച്ച്.എസ്.എസിൽ തുടങ്ങി

മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധം തീർക്കാൻ സ്്കൂളുകളിലെ ജലഗുണനിലവാര പരിശോധന ലാബുകൾക്കു സാധിക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. ഹരിതകേരളം മിഷൻ കേരള പുനർനിർമാണ പദ്ധതിയുടെ സഹായത്തോടെ ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സ്ഥാപിക്കുന്ന ജലഗുണനിലവാര പരിശോധന ലാബിന്റെ ജില്ലാതല ഉദ്ഘാടനം കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സ്‌കൂളുകളിൽ അധികസൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും കുട്ടികൾക്കും അധ്യാപകർക്കും മതിയായ പരിശീലനം നൽകിക്കൊണ്ടുമാണ് പദ്ധതി നടപ്പാക്കുന്നതെന്നും Read More…