Your blog category

കോട്ടയം

മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര കത്തീഡ്രലിൽനിന്ന് പുറപ്പെട്ട് പറമ്പുകരയിൽ മരവത്ത് എം.എം. ജോസഫിൻ്റെ ഭവനാങ്കണത്തിൽ എത്തിച്ചേർന്നു. വെട്ടിയെടുത്ത കൊടിമരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു. തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നുർ, ഒറവയ്ക്കൽ, മാലം, കാവുംപടി വഴി ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. കൊടിമര ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 14-ാം വാര്‍ഡ് നിവാസികള്‍ക്ക് വേണ്ടി Read More…

കോട്ടയം

മണർകാട് പള്ളിയിലെ പെരുന്നാൾ പ്രാദേശികാവധി പ്രഖ്യാപിച്ചു.

പ്രാദേശികാവധിമണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ആറിന് മണർകാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.

Blog Kerala News

എഡിജിപി എം. ആർ അജിത് കുമാറിനെതിരെ കൂടുതൽ രൂക്ഷമായ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎ, അജിത്ത് കുമാർ സ്വർണ്ണകള്ളക്കടത്ത് സംഘത്തിന്റെ കൂട്ടാളി

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വീണ്ടും അതിരൂക്ഷ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനം. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിനെ നേരിട്ട് ബന്ധമുണ്ട്. അജിത് കുമാറിന് മുമ്പിൽ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും എംഎൽഎയുടെ പരിഹാസം. മന്ത്രിമാരുടെ ഫോൺ വരെ അജിത് കുമാർ ചോർത്തുന്നുണ്ട്. ഇത് സൈബർ സംഘത്തിന് അടക്കം കണ്ടെത്താൻ സാധിക്കുന്നില്ല. പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺകോൾ താൻ ചോർത്തിയിട്ടുണ്ടെന്നും പി വി അൻവർ എംഎൽഎ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പത്തനംതിട്ട Read More…

Common News

നക്ഷത്രഫലം 2024 സെപ്തംബർ 01 മുതൽ 07 വരെ

സജീവ് ശാസ്‌താരംകഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് ഫോൺ 96563 77700 🔮അശ്വതി : ഗൃഹനിർമ്മാണ പ്രവര്ത്തനങ്ങൾ പൂർത്തീകരിക്കും ,കുടുംബജീവിത സൗഖ്യം വര്ധിക്കും. അനാവശ്യ വിവാദങ്ങളില് നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക . പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും, വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനമുണ്ടാകും. 🔮ഭരണി : കാലാവസ്ഥാജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് Read More…

Blog കോട്ടയം

രോഗിയുമായി പോയ വാഹനം തടഞ്ഞു നിർത്തി മർദ്ധനം, പ്രതികൾ റിമാൻഡിൽ

കോട്ടയം: കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരക്ക് ചെങ്ങളം താഴത്തറയിൽ വെച്ച് രോഗിയുമായി സഞ്ചരിച്ച വാഹനം സൈഡു കാെടുത്തില്ല എന്നാരാേപിച്ച് തടഞ്ഞു നിർത്തി വാഹനത്തിലുണ്ടായിരുന്നവരെ അസഭ്യം വിളിക്കുകയും ഡ്രൈവറെ ചുമട്ടുകാർ ഉപയോഗിക്കുന്ന ഇരുബു കൊളുത്ത് ഉപയോഗിച്ച് തലയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. ഹാജരായ പ്രതികളെ കോടതി റിമാൻഡു ചെയ്തു..തിരുവാർപ്പ് സ്വദേശി അഭിജിത്ത് (30) വലിയ പാടത്ത് , ചെങ്ങളം സ്വദേശികളായ ആര്യൻ (24) കാെച്ചു പറമ്പിൽ , ദിനിൽകുമാർ ( 30 ) വട്ടപ്പറമ്പിൽ, Read More…

കോട്ടയം

ഏറ്റുമാനൂർ- എറണാകുളം റോഡിൽ ഗതാഗതം നിരോധിച്ചു

ഏറ്റുമാനൂർ- എറണാകുളം റോഡിൽനിന്നു തലയോലപ്പറമ്പ് മാർക്കറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഓഗസ്റ്റ് 31 മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കംഅസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എറണാകുളത്തിനുപോകേണ്ട വാഹനങ്ങൾ പള്ളിക്കവലയിൽനിന്നു തിരിഞ്ഞു തലപ്പാറ നീർപ്പാറ് റോഡ് വഴി പോകണം.

District News

നേത്രദാനം എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് വ്യാപിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത Read More…

കോട്ടയം

കോട്ടയം കളക്‌ട്രേറ്റിൽ ഖാദി മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ സെപ്റ്റംബർ 4,5 തീയതികളിൽ രാവിലെ 10 മണി മുതൽ ഖാദി മേള നടത്തും. കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ തുടങ്ങി വിവിധയിനം തുണിത്തരങ്ങൾ 30%റിബേറ്റോടു കൂടി ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ വീതവും സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.

കോട്ടയം

കോട്ടയം നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും

കോട്ടയം : നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും2024 സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 8 ഞായർ വരെ നടക്കും2024 സെപ്റ്റംബർ 1 ഞായറാഴ്ച രാവിലെ 6 45ന് ലദീഞ്,പാട്ടു കുർബാന, നൊവേന, ഫാദർ ചാക്കോ വണ്ടൻ കുഴിയിൽ. സെപ്റ്റംബർ 2 തിങ്കൾ രാവിലെ 06:15ലദീഞ് പാട്ടു കുർബാന നൊവേന, ഫാദർ ഗ്രൈസൺ വേങ്ങയ്ക്കൽ.സെപ്റ്റംബർ 3 ചൊവ്വാഴ്ച രാവിലെ 6 15ന് ലെദീഞ്ഞ് പാട്ടു Read More…

കോട്ടയം

ജില്ലയിൽ പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തി.

കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്നലെ ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 25 കേസും, അബ്കാരി ആക്ട് പ്രകാരം 43 കേസും, കോട്പ ആക്ട് പ്രകാരം Read More…