പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളിൽ വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.നാലു മാസത്തേക്കാണ് നിരോധനം. പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും Read More…
Blog
Your blog category
കള്ളിൽ സ്പിരിറ്റ് കലക്ക് വീണ്ടും; തിരുവല്ലയിൽ ഷാപ്പിൽ സൂക്ഷിച്ച 20 ലീറ്റർ പിടികൂടി എക്‌സൈസ്
കള്ളിന്റെ ലഹരി കൂട്ടാന്‍ സ്പിരിറ്റ് കലക്കുന്നത് പിടികൂടി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് . പത്തനംതിട്ട തിരുവല്ല റെയ്ഞ്ചിലെ TS No. 8 സ്വാമിപ്പാലം കള്ളുഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് കലക്കിയ കള്ള് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. കള്ളില്‍ ചേര്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റും കണ്ടെത്തി. കള്ളുഷാപ്പിന് പുറത്തുള്ള ശുചിമുറിക്ക് സമീപം ഒളിപ്പിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രണ്ട് ബിഗ് ഷോപ്പറുകളിലായി 5 ലിറ്ററിന്റെ 4 കന്നാസ്സുകള്‍ നിറയെ സ്പിരിറ്റാണ് എക്‌സൈസ് കണ്ടെത്തിയത്. കള്ള് ഷാപ്പിന്റെ Read More…
വീടുകയറി ലക്ഷങ്ങളുടെ സ്വർണമോഷണം: ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
ചങ്ങനാശ്ശേരി : വീടിനുള്ളിൽ കയറി വജ്ര ആഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ ഷാജഹാൻ പി.എം (53) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജൂലൈ മാസം ചങ്ങനാശ്ശേരി പാറേൽപള്ളി ഭാഗത്തുള്ള ഗൃഹനാഥന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത ശേഷം അകത്തുകയറി മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും, സ്വർണ്ണകൊന്ത, വള, കമ്മൽ എന്നിവ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപ വില വരുന്ന Read More…
ഭാര്യയെ കോരിയെടുത്ത് നിസ്സഹായനായി ഭർത്താവ് നടുറോഡിൽ : രക്ഷയ്ക്കായി പോലീസെത്തി
ചങ്ങനാശ്ശേരി: പാമ്പുകടിയേറ്റ ഭാര്യയെ കോരിയെടുത്ത് രാത്രിയിൽ നിസ്സഹായനായി റോഡിൽ ആംബുലന്‍സ് കാത്തുനിന്ന ഭർത്താവിന്റെ സമീപത്തേക്ക് രക്ഷകരായി പ്രതിയുമായി പോലീസ് ജീപ്പെത്തി. ചങ്ങനാശ്ശേരിയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയുമായി രാത്രി 10:30 മണിയോടുകൂടി പൊൻകുന്നം സബ്ജയിലേക്ക് പോകുന്ന സമയം യാദൃശ്ചികമായി കാനം ഭാഗത്ത് വച്ച് ചെറിയ ആള്‍ക്കുട്ടം കാണുകയും ഇവര്‍ക്കിടയില്‍ കാപ്പുകാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയെ കയ്യിൽ കോരിയെടുത്ത് നിസ്സഹായനായി നിൽക്കുന്നത് കാണുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്തി യുവാവിനോട് വിവരം തിരക്കുകയും, തന്റെ ഭാര്യയെ Read More…
മുപ്പായി പാടത്ത് മാലിന്യം നിക്ഷേപിച്ച വരെ പിടി കൂടി പിഴയടപ്പിച്ചു
കോട്ടയം: പൂവൻതുരുത്ത് പനച്ചിക്കാട് കുറിച്ചി പ്രദേശങ്ങളിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പുറംതള്ളുന്ന ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ വൻ തുകക്ക് കരാർ എടുത്ത് ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിൽ നിക്ഷേപിച്ചിരുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ ലോഡ് കണക്കിന് മാലിന്യം നിക്ഷേപിച്ചിരുന്നത് മുപ്പായ്പ്പാടം റോഡിൻ്റെ സൈഡിലും റബർ ഭവൻ – കൊടൂരാർ റോഡിൻ്റെ സൈഡിലുമാണ്. (കൊണ്ടോടി പമ്പിനു പുറകിൽ) ഇവർ ഇതിന് തീയിട്ട് പോകുന്നത് മൂലം പരിസരത്താകെ വിഷവാതക പുകയും വ്യാപിക്കുകയുണ്ടായി. നഗരസഭ നാട്ടകം സോണിലെ Read More…
ഫിനാൻഷ്യൽ മാനേജ്മെന്റ് ക്ലാസ്സ് സംഘടിപ്പിച്ചു.
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക മാനേജ്മെന്റിൽ പരിശീലനം നൽകുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് ക്ലാസ്സ് നടത്തി. പോലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്‍ഷുറന്‍സ് വഹിക്കുന്ന പങ്കിനെക്കുറിച്ചുമാണ് ക്ലാസ്സിൽ പ്രതിപാദിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 60 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സില്‍ പങ്കെടുത്തത്. ഫിനാൻഷ്യൽ അഡ്വൈസർമാരായ ശ്രീ പ്രകാശ് ബാബു, ശ്രീ.ശ്രീഹരി എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കോട്ടയം Read More…
പോലീസ് എയ്ഡ് പോസ്റ്റ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
കോട്ടയം : നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലം ചാത്തമറ്റം വള്ളക്കടവ് ഭാഗത്ത് കൊന്നക്കൽ വീട്ടിൽ റോബിൻസൺ ജോസഫ് (32) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 31 ആം തീയതി രാത്രിയോടുകൂടി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ വാതിലും, ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. കോട്ടയം Read More…
കോട്ടയം മത്സര വള്ളംകളി സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം നടന്നു
കോട്ടയം താഴത്തങ്ങാടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിന്റെയും, കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ, കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 123-ാം മത് കോട്ടയം മത്സര വള്ളം കളിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം എം. എൽ. എ. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. പ്രവർത്തന ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, അർക്കാഡിയ Read More…
പാസ്പോർട്ട് സേവ പോർട്ടൽ വീണ്ടും പ്രവർത്തന സജ്ജമായി
ന്യൂഡൽഹി: സാങ്കേതിക കാരണങ്ങളാൽ കുറച്ച് ദിവസങ്ങളായി ലഭ്യമല്ലാതിരുന്ന പാസ്പോർട്ട് സേവ പോർട്ടൽ പറഞ്ഞ സമയത്തിന് മുമ്പേ പ്രവർത്തന സജ്ജമായി. പാസ്പോർട്ട് സേവ പോർട്ടലും ജിപിഎസ്പിയും സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ പ്രവർത്തന സജ്ജമാണെന്നും പൊതുജനങ്ങൾക്കും പൊലീസ് ഉൾപ്പെടെയുള്ള അധികൃതർക്കും ഇപ്പോൾ സംവിധാനം ലഭ്യമാണെന്നും ഔദ്യോഗിക പാസ്പോർട്ട് സേവ വെബ്സൈറ്റിൽ വ്യക്തമാക്കി. നേരത്തെ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ട് രാവിലെ ആറ് മണി വരെ പോർട്ടൽ ലഭ്യമല്ല എന്നായിരുന്നു അറിയിച്ചിരുന്നത്. പോർട്ടൽ തകരാറായത് ഓഗസ്റ്റ് Read More…