കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ സെപ്റ്റംബർ 4,5 തീയതികളിൽ രാവിലെ 10 മണി മുതൽ ഖാദി മേള നടത്തും. കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ തുടങ്ങി വിവിധയിനം തുണിത്തരങ്ങൾ 30%റിബേറ്റോടു കൂടി ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ വീതവും സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.
Common News
കോട്ടയം നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും
കോട്ടയം : നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും2024 സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 8 ഞായർ വരെ നടക്കും2024 സെപ്റ്റംബർ 1 ഞായറാഴ്ച രാവിലെ 6 45ന് ലദീഞ്,പാട്ടു കുർബാന, നൊവേന, ഫാദർ ചാക്കോ വണ്ടൻ കുഴിയിൽ. സെപ്റ്റംബർ 2 തിങ്കൾ രാവിലെ 06:15ലദീഞ് പാട്ടു കുർബാന നൊവേന, ഫാദർ ഗ്രൈസൺ വേങ്ങയ്ക്കൽ.സെപ്റ്റംബർ 3 ചൊവ്വാഴ്ച രാവിലെ 6 15ന് ലെദീഞ്ഞ് പാട്ടു Read More…
ജില്ലയിൽ പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തി.
കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്നലെ ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 25 കേസും, അബ്കാരി ആക്ട് പ്രകാരം 43 കേസും, കോട്പ ആക്ട് പ്രകാരം Read More…
വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ.
പൊൻകുന്നം : വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടിൽ താമസിക്കാൻ എത്തുകയും, ഇവിടെവച്ച് വൃദ്ധയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി വൃദ്ധയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഒരു ലക്ഷത്തി നാലായിരം രൂപ Read More…
പോക്സോ കേസിൽ കാപ്പ പ്രതി അറസ്റ്റിൽ.
കറുകച്ചാൽ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് കൊടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ (26) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താൻ പണം കടം നൽകിയത് കങ്ങഴ സ്വദേശിയായ യുവാവ് തിരികെ തരാത്തതിലുള്ള വിരോധം മൂലം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവിനെതിരെ കറുകച്ചാൽ സ്റ്റേഷനിൽ വ്യാജ ലൈംഗികപീഡന പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് Read More…
അതിശക്തമായ മഴ; കോട്ടയത്ത് ഇന്ന് ഓറഞ്ച് അലെർട്ട്
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാനൽവെള്ളിയാഴ്ച (ഓഗസ്റ്റ് 30) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച(ഓഗസ്റ്റ് 31) ജില്ലയിൽ മഞ്ഞ അലെർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 Read More…
വീട്ടമ്മയുടെ പേരിൽ വായ്പാ തട്ടിപ്പിലൂടെ ഒരു ലക്ഷത്തോളം രൂപ കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ.
വീട്ടമ്മയെ കബളിപ്പിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി ചാത്തമല ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവൺമെന്റ് സ്കൂൾഭാഗത്ത് മഴുവഞ്ചേരിൽ വീട്ടിൽ അമൽ എം വിജയൻ (25), കുട്ടനാട് നീലംപേരൂർ ചെറുകര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഹരീന്ദർ ജോഷി (25), കോട്ടയം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപം കൂവപ്പാടം വീട്ടിൽ മനോ.കെ. മണികണ്ഠൻ (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് Read More…
കോട്ടയം നഗരസഭ വൈസ് ചെയർമാൻ എതിരായ അവിശ്വാസവും പരാജയപ്പെട്ടു.
കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരായി എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നീക്കവും പരാജയപ്പെട്ടു. ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ കഴിഞ്ഞില്ല. ബിജെപിയുടെ എട്ട് അംഗങ്ങൾ അവിശ്വാസ പ്രമേയ അവതരണത്തിൽ നിന്നും വിട്ടു നിന്നിരുന്നു. യുഡിഎഫ് അംഗങ്ങളും എത്തിയിരുന്നില്ല. ഇതേ തുടർന്ന് അവിശ്വാസം തള്ളുകയാണെന്ന് നഗരസഭ ജോയിൻ ഡയറക്ടർ അറിയിച്ചു. രാവിലെ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ നീക്കവും ക്വാറം തികയാതിരുന്നതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ടിൽ Read More…
എട്ടുനോമ്പ് പെരുന്നാൾ ക്രമീകരണങ്ങൾ വിലയിരുത്തി
ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ക്രമീകരണങ്ങളുടെ അവസാന ഘട്ടം വിലയിരുത്തലിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി സ് നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം ഇന്ന് മണർകാട് പള്ളിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പെരുന്നാളിനോടനുബന്ധിച്ച് പള്ളി ഭരണസമിതിയുടെ നേതൃത്വത്തിൽ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളിൽ ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ സംതൃപ്തി രേഖപ്പെടുത്തി. താൽക്കാലിക പോലീസ് കണ്ട്രോൾ റൂം, പോലീസ് ടവറുകൾ, CCTV സിസ്റ്റം, ഗതാഗത നിയന്ത്രണം, മുതലായ ക്രമീകരണങ്ങളെ കുറിച്ച് പള്ളി ഭാരവാഹികൾ പോലീസ് അധികാരികളുമായി Read More…
അരളി ഇലയുടെ ജ്യൂസ് കഴിച്ച് ഗൃഹനാഥൻ മരിച്ചു
കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു.മുപ്പായിപാടം വിദ്യാധരൻ ആണ് മരിച്ചത് .63 വയസായിരുന്നു. അരളി ഇല കഴിച്ചതാണ് മരണം എന്ന് സംശയിക്കുന്നു.വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല