Common News District News

വിവരാവകാശ കമ്മിഷൻ സിറ്റിംഗ്

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം ദിലീപ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ശനിയാഴ്ച (ജൂൺ 15) രാവിലെ 10.00 മണി മുതൽ സിറ്റിംഗ് നടത്തും.

Common News District News

ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത്

ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും കലാലയങ്ങളുടെയും രക്തദാന ഫോറങ്ങളുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ബോധവത്കരണം, രക്തദാന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളി(ജൂൺ 14) രാവിലെ 10.00 മണിക്ക് കോട്ടയം മെഡിക്കൽ കോളജിലെ ഗവ. നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിക്കും. പരിപാടിക്കു മുന്നോടിയായി ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽനിന്നു ഗവ. നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയം വരെ Read More…

Common News District News

ഫീവർ ക്ലീനിക്കുകൾ ആരംഭിച്ചു

ഹോമിയോപ്പതി വകുപ്പിന് കീഴിൽ കോട്ടയം, കുറിച്ചി, പാലാ സർക്കാർ ഹോമിയോ ആശുപത്രികളിൽ ഫീവർ ക്ലീനിക്കുകൾ ആരംഭിച്ചു. രാവിലെ ഒമ്പതു മണി മുതൽ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ പകർച്ചപ്പനി, മറ്റു മഴക്കാല രോഗങ്ങൾ എന്നിവക്കുള്ള ചികിത്സ ലഭ്യമാണ്. ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്നുകൾ ജില്ലയിലെ എല്ലാ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ഡി.എം.ഒ. അറിയിച്ചു.

Common News District News

ജില്ലാ സർക്കാർ ഹോമിയോ ആശുപത്രി നഴ്‌സ് തസ്തിക ഒഴിവിലേക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ജൂണ് 14ന്

ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 14ന് രാവിലെ 10.30ന് കോട്ടയം നാഗമ്പടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ)വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. പ്രായപരിധി 40 വയസ്. ഫോൺ – 0481 2583516

District News

ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ

ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജൂൺ 12 മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബുധൻ (ജൂൺ 12) രാവിലെ 11.30 മണിക്ക് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിക്കും. പ്രസ്തുത പരിപാടികൾക്ക് മുന്നോടിയായി കുട്ടികൾക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തും.

Common News District News

വിള ഇൻഷുറൻസ് പദ്ധതിയിലേയ്ക്കുള്ള അപേക്ഷ ജൂണ് 30 വരെ

കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകൾ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ ജൂൺ 30 വരെ നൽകാം. കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴിയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്പ എടുത്ത കർഷകർക്ക്് ബാങ്കുകൾ വഴിയും പദ്ധതിയിൽ ചേരാം. ആധാറിന്റെ പകർപ്പ്, കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി നൽകണം. കർഷകർക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അർഹതയുണ്ട്. ഓരോ Read More…

Common News District News

കവചം പരീക്ഷണം: ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് സൈറൺ മുഴങ്ങും

പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവർത്തനപരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വ (ജൂൺ 11) നടക്കുമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം വിവിധ സമയങ്ങളിലായി നടത്തുമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും. കോട്ടയം ജില്ലയിൽ നാട്ടകം ഗവ. എച്ച്. എസ്/വി.എച്ച്.എസ്.എസ്, പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ഗവ. ഹൈസ്‌കൂൾ, പാലാ മഹാത്മാഗാന്ധി Read More…

Common News Local News

വിശ്വംഭരനാണ് ആ ഭാഗ്യവാൻ

വിഷു ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ആലപ്പുഴയിലെ ലോട്ടറി സബ് ഏജൻ്റ് ജയ ലക്ഷ്മിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിമുക്തഭടനായ വിശ്വംഭരൻ 5, 7 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾ ആണ് സാധാരണ എടുക്കാറുള്ളു. കഴിഞ്ഞ ദിവസം 5000 രൂപാ ലഭിച്ച ടിക്കറ്റ് ഇപ്പോഴും വിശ്വംഭരൻ്റെ കൈവശം ഉണ്ടായിരുന്നു.