കോട്ടയം

ഏറ്റുമാനൂരിൽ കൊലപാതക ശ്രമത്തിന് യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ :യുവാവിനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും, സുഹൃത്തും ഇന്നലെ (19.06.24) രാത്രി എട്ടു മുപ്പത് മണിയോടുകൂടി പേരൂർ സ്വദേശിയായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. യുവാവ് ശ്രീജേഷിന്റെ സുഹൃത്തിന്റെ കയ്യിൽ Read More…

Common News

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം 143 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ വൈസ് പ്രസിഡൻറ് ഫാ : എം.യു പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ഡോ റോസമ്മ സോണി (ജില്ലാ പഞ്ചായത്ത് മെമ്പർ, കോട്ടയം),കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. ബീനാകുമാരി ആർ (HOD Gunecology Dpt MCH,KTM), സിസ്റ്റർ ശ്ലോമോ, ജോസഫ് കുര്യൻ എം.സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ Read More…

Common News

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 20-06-2024: കണ്ണൂർ 21-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ 22-06-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23-06-2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 24-06-2024: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് Read More…

കോട്ടയം

കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. സംക്രാന്തി ചാത്തുകുളം മാളികയിൽ സിബിയാണ് (52) മരിച്ചത്. രാത്രിയിൽ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കിടക്കാറായപ്പോൾ വീണ്ടും വാഹനത്തിനരികിലേക്ക് പോയിരുന്നു. ഭാര്യ ധ്യാനകേന്ദ്രത്തിൽ പോയിരുന്നതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനാൽ പുലർച്ചെ അയൽവാസികൾ ശ്രദ്ധിച്ചപ്പോഴാണ് വാഹനത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമാകും മരണ കാരണമെന്നാണ് സൂചന. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. Read More…

Blog District News

കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ 6 മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്‌ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ 6 മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്‌ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ക്യാംപസിൽ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന 5 എംബിബിഎസ് വിദ്യാർഥികൾക്കും ഒരു ബിഫാം വിദ്യാർഥിക്കുമാണു ചൊവ്വാഴ്ച വൈകിട്ടും രാത്രിയിലുമായി കടിയേറ്റത്. ഇവരെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്യാംപസിനുള്ളിൽ ഹോസ്‌റ്റലിലേക്കുള്ള വഴിയിലാണ് ഇവരെ നായ ആക്രമിച്ചത്. Read More…

Blog അവസരങ്ങൾ കോട്ടയം

തപാൽ വകുപ്പിൽ ഡയറക്ട് ഏജൻ്റ് / ഫീൽഡ് ഓഫീസർ നിയമനം

കോട്ടയം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ മുൻ ഇൻഷുറൻസ് ഏജന്റ്മാർ / അംഗൻവാടി ജീവനക്കാർ /മഹിളാ മണ്ഡൽ പ്രവർത്തകർ / വിമുക്ത ഭടന്മാർ /സ്വയം തൊഴിൽ ചെയ്യുന്നവർ / കുടുംബശ്രീ പ്രവർത്തകർ/റിട്ടയേർഡ് ജീവനക്കാർ /ഡിസ്‌ചാർജ് ആയ GDS തുടങ്ങിയവരെ DIRECT AGENT /FIELD ഓഫീസർ മാരായി നിയമിക്കുന്നു അപേക്ഷകർ 10-ആം ക്ലാസ് പാസായിരിക്കണം . കുറഞ്ഞ പ്രായം 18 വയസ്സ് ഉയർന്ന 9പ്രായപരിധി Read More…

District News Local News

ആലപ്പുഴയിൽ ടാക്സി കാറുകൾക്ക് നേരെ ആക്രമണം

കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രി ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തെക്കനാര്യാട് അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ അനീഷിന്റെ ഇന്നോവയും തെക്കനാര്യാട് മൂപ്പശ്ശേരി വീട്ടിൽ സജിമോന്റെ എർട്ടിഗ കാറുമാണ് ആക്രമിക്കപ്പെട്ടത്. ഇന്നോവയുടെ പിന്നിലെയും മുൻവശത്തെയും സൈഡിലെയും ചില്ലുകൾ തകർത്തു.എർട്ടിഗയുടെ പിൻഭാഗം കല്ലിന് കുത്തിപ്പൊട്ടിച്ച നിലയിലാണ്. രണ്ട് വാഹനങ്ങൾക്കുമായി ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇതുസംബന്ധിച്ച് വാഹന ഉടമകൾ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി Read More…

Common News District News

അച്ഛന്റെ അടുത്തേക്ക് ആദ്യത്തെ ജോലി ; അമ്മയോട് യാത്ര പറഞ്ഞിറങ്ങിയത് ജൂൺ എട്ടിന് ; നാടിന് നൊമ്പരമായി ശ്രീഹരി

കോട്ടയം: അഞ്ച് ദിവസം മുൻപാണ് ശ്രീഹരി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നത്. അച്ഛൻ ജോലി ചെയ്യുന്ന കുവൈത്തിലേക്ക് തന്നെ പോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. മകനെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെയാണ് അമ്മ ദീപ യാത്രയാക്കിയത്. എന്നാൽ സന്തോഷങ്ങൾക്ക് ദിവസങ്ങളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അവർ കാത്തിരിക്കുന്നത് ജീവനറ്റ മകന്റെ തിരിച്ചുവരവിനായാണ്. ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരിയുടെ (27) മരണമാണ് നാടിനൊന്നാകെ നൊമ്പരമാകുന്നത്. അച്ഛൻ പ്രദീപ് വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുകയാണ്. എൻബിടിസി കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറായിരുന്നു അദ്ദേഹം. Read More…

Common News District News

സ്റ്റെഫിൻ യാത്രയായത് കുന്നോളം സ്വപ്‌നങ്ങൾ ബാക്കിയാക്കി.. സംസ്ക്കാരം തിങ്കഴ്ച്ച

പാമ്പാടി: കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച സ്റ്റെഫിനു തന്റെ സ്വപ്നമായിരുന്നു സ്വന്തം വീട്. . ആറുമാസം മുന്നേ നാട്ടിലെത്തിയപ്പോൾ വീടിന്റെ പണികൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.അമ്മ വീഡിയോ കോളിലൂടെ വീടിന്റെ നിർമാണ പുരോഗതികൾ മകനെ കാണിച്ചു കൊടുത്തിരുന്നു .നാട്ടിലെത്തുമ്പോൾ കയറിതാമസിക്കാൻ സ്വപ്നം കണ്ട വീട്ടിൽ സ്റ്റെഫിൻ എത്തുക ജീവനില്ലാതെ. നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപെട്ടവനായിരുന്നു സ്റ്റെഫിൻ. പുതിയ കാർ, വീട്, വിവാഹം അങ്ങനെ നിരവധി സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് സ്റ്റെഫിൻ യാത്രയാകുന്നത്. സ്റ്റെഫിൻ ബുക്ക്‌ ചെയ്തിരുന്ന പുതിയ കാർ ഇന്നലെ വാങ്ങനിരിക്കെയാണ് Read More…

Common News District News

വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർപട്ടിക സംക്ഷിപ്തമായി പുതുക്കുന്നു. 2024 ജനുവരി ഒന്നു യോഗ്യതതീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ. 2024 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് തികഞ്ഞവർക്കു പേരുചേർക്കാം. നിലവിലെ വോട്ടർ പട്ടിക കരടായി ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഫോറം നാലിലും ഉൾക്കുറിപ്പ് തിരുത്താൻ ഫോറം അഞ്ചിലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽനിന്നോ സ്ഥാനമാറ്റം വരുത്താൻ ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകൻ Read More…