കുമരകം : തിരക്കേറിയ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാതയുടെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കരാറുകാരൻ’പൈലുകൾ നിർമ്മിക്കുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.ഒമ്പത് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ പാലം നിർമ്മാണം പൂർത്തിയായിരുന്നെങ്കിലും പ്രവേശന പാതയുടെ നിർമ്മാണം കഴിഞ്ഞ മാർച്ചിന് ശേഷം അനശ്ചിതത്വത്തിലായിരുന്നു.കോണത്താറ്റ് പഴയ പാലം പൊളിച്ചപ്പോൾ പകരം നിർമ്മിച്ച താല്ക്ക്ലിക റോഡിൻ്റെ അടക്കം ബിൽ കുടിശ്ശികയായതാേടെയാണ് നിർമ്മാണ പ്രതിസന്ധിയിലായത്.ഇതിന് പരിഹാരമായതോടെയാണ് നിർമ്മാണം പുനരാരംഭിക്കുന്നതെന്ന് ടെൻണ്ടർ ഏറ്റെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻ Read More…
Common News
കോട്ടയത്ത് ബസ് തനിയെ പിന്നിലേക്ക് നീങ്ങി പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിര മതിലും ഗേറ്റും തകർത്തു
കോട്ടയം കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർ വശത്തുള്ള പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും, മതിലും തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. കെ എസ് ആർ റ്റി സിസ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തുള്ള കയറ്റത്ത് ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് സംഭവം.ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡ് കുറുകെ കടന്ന് എതിർവശത്തുള്ള മതിലും ഗേറ്റും തകർത്ത് പ്രസ് ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിരങ്ങളുടെ Read More…
ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം
ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശത്ത് രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. കൊതുക് നശീകരണം പ്രധാനം വെസ്റ്റ് നൈല്‍ പനി പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. ജില്ലയില്‍ കഴിഞ്ഞ വര്‍ഷവും വെസ്റ്റ് നൈല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട Read More…
തായ്‌ലന്‍ഡ് ടൂറിസം വികസനത്തിന് കേരളത്തിന് ക്ഷണം ; കുമരകത്തുനിന്നും പ്രധിനിധി
കൊച്ചി: തായ്‌ലന്‍ഡ് ടൂറിസം വികസനത്തിന് കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ക്ഷണം. തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്റ് (ടിഎടി) സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്കാണ് കേരളത്തിലെ പ്രമുഖ ടൂറിസം സംഘടന ആയ മൈ കേരളാ ടൂറിസം അസോസിയേഷന് (എംകെടിഎ) ക്ഷണം ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 25 വരെ തായ്‌ലന്റിലും കാഞ്ചനബുരിയിലുമായി നടക്കുന്ന സമ്മിറ്റില്‍ അസോസിയേഷനിലെ അംഗങ്ങളായ 40 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുമെന്ന് എംകെടിഎ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി Read More…
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി
2024 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ 1-ാം തീയതിക്ക് പകരം ജൂലൈ 6 ന് ആയിരിക്കും. ജൂലൈ മാസത്തെ റേഷന്‍ വിതരണം 8-ാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
കാലവർഷക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്തി
കോട്ടയം: കാലാവർഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. മഴ മൂന്നുദിവസം കൂടി ജില്ലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാൽ വിവിധ സർക്കാർ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഹെഡ്ക്വാർട്ടേഴ്സ് വിട്ട് പോകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. മഴ തുടരുന്നുണ്ടെങ്കിലും കോടിമതയിലൊഴികെ ഒരിടത്തും Read More…
ഇനി മഴ നനഞ്ഞ് തിരുനക്കരയിൽ ബസ് കാത്തു നിൽക്കേണ്ട; തിരുനക്കര ബസ്റ്റാൻഡിൽ അച്ചായൻസ് ഗോൾഡ് വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകുമെന്ന് ടോണി വർക്കിച്ചൻ
കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ കോട്ടയം നഗരസഭയും അച്ചായൻസ് ഗോൾഡും തമ്മിൽ ധാരണയായി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഒരു വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് വഴി കഴിഞ്ഞയാഴ്ച ബസ് സർവീസ് പുനരാരംഭിച്ചത്. ബസ് സർവീസ് പുനരാരംഭിച്ചുവെങ്കിലും വെയിറ്റിംഗ് ഷെഡോ കടകളോ ഇല്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ പെരുമഴ നനഞ്ഞാണ് Read More…
മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു.അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ ഫയാസ്(14) ആണ് മരിച്ചത്.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അയൽപക്കത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.ആറാട്ടുവഴി പള്ളിക്ക് സമീപമുള്ള ഇടവഴിയിൽ വച്ച് ഇന്ന്ലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.
ഇന്ന് ജൂൺ 21 ; അന്താരാഷ്ട്ര യോഗ ദിനം
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. നമുക്ക് വേണ്ടിയും സമൂഹത്തിനും വേണ്ടിയുമുള്ള യോഗ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ശാരീരികവും മാനസികവും ആത്മീയവുമായ പരിശീലനമാണ് യോഗ. ഇത് വെറുമൊരു വ്യായാമമുറ മാത്രമല്ല മറിച്ച് ഗൗരവമേറിയ രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നത് മുതല്‍ ശാരീരിക സൗഖ്യം വര്‍ദ്ധിപ്പിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിനുവരെ ഏറെ സഹായകമാണ് യോഗ. പ്രായഭേദമന്യേ ഏവര്‍ക്കും ഇത് അഭ്യസിക്കാവുന്ന ഒന്നാണ്. സംസ്‌കൃതത്തില്‍ നിന്നുമാണ് യോഗ എന്ന വാക്ക് ഉത്ഭവിച്ചത്. ശരീരത്തിന്റെയും ബോധത്തിന്റെയും ഐക്യത്തെ പ്രതീപ്പെടുത്തുക അല്ലെങ്കില്‍ ഒന്നിക്കുക എന്താണ് ഈ വാക്ക് Read More…
വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിത്തു ജയൻ (24), വെച്ചൂർ ഇടയാഴം കുറശ്ശേരിൽ വീട്ടിൽ അർജുൻ (23), വെച്ചൂർ ഇടയാഴം മുച്ചൂർകാവ് ഭാഗത്ത് അനുഷാഭവൻ വീട്ടിൽ അനൂപ് (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 9 :30 മണിയോടുകൂടി വെച്ചൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന്റെ സമീപം വച്ച് ഇവിടെയുണ്ടായിരുന്ന യുവാവിന്റെ കൈയിൽനിന്ന് സിഗരറ്റ് Read More…