കോട്ടയം : ഓണത്തിന് വില്പന നടത്തുവാനായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി വെള്ളുത്തുരുത്തി സ്വദേശി അനിൽ കുമാർ (58 ) നെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വെള്ളുത്തുരുത്തിയിൽ ഇയാൾ താമസിക്കുന്ന വീടിന്റെ അലമാരയുടെ രഹസ്യ അറയിൽ വില്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് Read More…
District News
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
പള്ളിക്കത്തോട് : യുവാവിനെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. അകലകുന്നം കടലുമ്മാക്കൽ ഭാഗത്ത് ആലേകുന്നേൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് എം.ജി (27) എന്നയാളാണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ അകലകുന്നം സ്വദേശിയായ തേക്കുംകുന്നേൽ വീട്ടിൽ രതീഷ് എം.റ്റി എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന സമയം തവളപ്ളാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഇയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് Read More…
ചാന്നാനിക്കാട് അജ്ഞാത മൃതദേഹം.
ചാന്നാനിക്കാട് കൂവപ്പറമ്പ് ഭാഗത്തുള്ള റെയിൽവേ പാലത്തിന്റെ കൈവരിയിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങി ഉദ്ദേശം 58 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചിങ്ങവനം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അടയാള വിവരങ്ങൾ: 172 cm ഉയരം, ഇരുനിറം, തടിച്ച ശരീരം ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം സ്റ്റേഷനിലെ 0481 2430587, 9497980314 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി പോലീസിന്റെ പിടിയില്‍.
കോട്ടയം: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പോലീസിന്റെ പിടിയിലായി. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കലേബ് എസ് (22), വിജയപുരം മാങ്ങാനം ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ കുഞ്ഞുണ്ണി എന്ന് വിളിക്കുന്ന അശ്വിൻ സാബു (23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി കൈപ്പനാട്ട് പടി ഭാഗത്ത് വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും ഇയാളുടെ സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ Read More…
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
വൈക്കം : വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആനിക്കാട് ഭാഗത്ത് പാണ്ടൻപാറയിൽ വീട്ടിൽ രാകേഷ് (42), കോതമംഗലം വാരപ്പെട്ടി പൊത്തനാകാവുംപടി ഭാഗത്ത് പാറേക്കുടിചാലിൽ വീട്ടിൽ ബിജു സി.എ (46) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാകേഷ് വൈക്കത്ത് പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നാല് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷത്തില്‍പരം രൂപ Read More…
യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കോട്ടയം: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചാലുങ്കൽപ്പടി ഭാഗത്ത് തടത്തിൽ വീട്ടിൽ അനന്തു ബിനു (22), പുതുപ്പള്ളി പട്ടാക്കളം വീട്ടിൽ അഖിൽ കുമാർ (27) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി കൈപ്പനാട്ട് പടി ഭാഗത്ത് വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും, ഇയാളുടെ സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവ് സ്ഥിരമായി ബൈക്ക് വയ്ക്കുന്ന സ്ഥലത്ത് വച്ച് അനന്തു Read More…
ഉദ്യമ 1.0 പ്രീ-കോൺക്ലേവിന് തുടക്കം. സാങ്കേതിക മേഖലയിലെ മാറ്റങ്ങൾ അതിവേഗം സമൂഹത്തിന് ഗുണകരമാക്കണം: മന്ത്രി ആർ ബിന്ദു
സാങ്കേതിക മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതിവേഗം സമൂഹത്തിന് ഗുണകരമായി മാറ്റാൻ കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇൻഡസ്ട്രി അക്കാദമി ഗവൺമെന്റ് കോൺക്ലേവ് ഉദ്യമ 1.0 പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഓൺലൈനായി നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനതലത്തിൽ നടക്കുന്ന കോൺക്ലേവ് വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടിച്ചേർന്നുള്ള തുടർ പ്രക്രിയായായി മാറണം. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാതലത്തിൽ എങ്ങനെ സുസ്ഥിര Read More…
ഉൽസവ മേഖലയായി പ്രഖ്യാപിച്ചു
ഉത്സവ മേഖലമണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെ പള്ളിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
സ്വർണ്ണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ
കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായി. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളിഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് യുവതികൾ സ്വർണം തട്ടിയത്. പ്രതിയിൽ ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
യുകെയിലെ റെഡിച്ചില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനായ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു: പിന്നാലെ ഭർത്താവ് ജീവനൊടുക്കി
യുകെയിലെ റെഡിച്ചില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. 39 വയസ്സുകാരി സോണിയ അനിലാണു മരിച്ചത്. കോട്ടയം സ്വദേശിയാണു സോണിയ. ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റെഡിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ തികയും മുന്‍പേയുള്ള വേര്‍പാട് യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി.കാലില്‍ ശസ്ത്രക്രിയയ്ക്കായാണു നാട്ടിലേക്കു പോയിരുന്നത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരികെയെത്തി. ഒരു മണിക്കൂറിനു ശേഷം ശ്വാസ Read More…