District News Local News

ആലപ്പുഴയിൽ ടാക്സി കാറുകൾക്ക് നേരെ ആക്രമണം

കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രി ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തെക്കനാര്യാട് അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ അനീഷിന്റെ ഇന്നോവയും തെക്കനാര്യാട് മൂപ്പശ്ശേരി വീട്ടിൽ സജിമോന്റെ എർട്ടിഗ കാറുമാണ് ആക്രമിക്കപ്പെട്ടത്. ഇന്നോവയുടെ പിന്നിലെയും മുൻവശത്തെയും സൈഡിലെയും ചില്ലുകൾ തകർത്തു.എർട്ടിഗയുടെ പിൻഭാഗം കല്ലിന് കുത്തിപ്പൊട്ടിച്ച നിലയിലാണ്. രണ്ട് വാഹനങ്ങൾക്കുമായി ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇതുസംബന്ധിച്ച് വാഹന ഉടമകൾ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി Read More…

Common News District News

അച്ഛന്റെ അടുത്തേക്ക് ആദ്യത്തെ ജോലി ; അമ്മയോട് യാത്ര പറഞ്ഞിറങ്ങിയത് ജൂൺ എട്ടിന് ; നാടിന് നൊമ്പരമായി ശ്രീഹരി

കോട്ടയം: അഞ്ച് ദിവസം മുൻപാണ് ശ്രീഹരി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നത്. അച്ഛൻ ജോലി ചെയ്യുന്ന കുവൈത്തിലേക്ക് തന്നെ പോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. മകനെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെയാണ് അമ്മ ദീപ യാത്രയാക്കിയത്. എന്നാൽ സന്തോഷങ്ങൾക്ക് ദിവസങ്ങളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അവർ കാത്തിരിക്കുന്നത് ജീവനറ്റ മകന്റെ തിരിച്ചുവരവിനായാണ്. ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരിയുടെ (27) മരണമാണ് നാടിനൊന്നാകെ നൊമ്പരമാകുന്നത്. അച്ഛൻ പ്രദീപ് വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുകയാണ്. എൻബിടിസി കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറായിരുന്നു അദ്ദേഹം. Read More…

Common News District News

സ്റ്റെഫിൻ യാത്രയായത് കുന്നോളം സ്വപ്‌നങ്ങൾ ബാക്കിയാക്കി.. സംസ്ക്കാരം തിങ്കഴ്ച്ച

പാമ്പാടി: കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച സ്റ്റെഫിനു തന്റെ സ്വപ്നമായിരുന്നു സ്വന്തം വീട്. . ആറുമാസം മുന്നേ നാട്ടിലെത്തിയപ്പോൾ വീടിന്റെ പണികൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.അമ്മ വീഡിയോ കോളിലൂടെ വീടിന്റെ നിർമാണ പുരോഗതികൾ മകനെ കാണിച്ചു കൊടുത്തിരുന്നു .നാട്ടിലെത്തുമ്പോൾ കയറിതാമസിക്കാൻ സ്വപ്നം കണ്ട വീട്ടിൽ സ്റ്റെഫിൻ എത്തുക ജീവനില്ലാതെ. നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപെട്ടവനായിരുന്നു സ്റ്റെഫിൻ. പുതിയ കാർ, വീട്, വിവാഹം അങ്ങനെ നിരവധി സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് സ്റ്റെഫിൻ യാത്രയാകുന്നത്. സ്റ്റെഫിൻ ബുക്ക്‌ ചെയ്തിരുന്ന പുതിയ കാർ ഇന്നലെ വാങ്ങനിരിക്കെയാണ് Read More…

Common News District News

വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർപട്ടിക സംക്ഷിപ്തമായി പുതുക്കുന്നു. 2024 ജനുവരി ഒന്നു യോഗ്യതതീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ. 2024 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് തികഞ്ഞവർക്കു പേരുചേർക്കാം. നിലവിലെ വോട്ടർ പട്ടിക കരടായി ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഫോറം നാലിലും ഉൾക്കുറിപ്പ് തിരുത്താൻ ഫോറം അഞ്ചിലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽനിന്നോ സ്ഥാനമാറ്റം വരുത്താൻ ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകൻ Read More…

Common News District News

വിവരാവകാശ കമ്മിഷൻ സിറ്റിംഗ്

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം ദിലീപ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ശനിയാഴ്ച (ജൂൺ 15) രാവിലെ 10.00 മണി മുതൽ സിറ്റിംഗ് നടത്തും.

Common News District News

ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത്

ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും കലാലയങ്ങളുടെയും രക്തദാന ഫോറങ്ങളുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ബോധവത്കരണം, രക്തദാന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളി(ജൂൺ 14) രാവിലെ 10.00 മണിക്ക് കോട്ടയം മെഡിക്കൽ കോളജിലെ ഗവ. നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിക്കും. പരിപാടിക്കു മുന്നോടിയായി ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽനിന്നു ഗവ. നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയം വരെ Read More…

Common News District News

ഫീവർ ക്ലീനിക്കുകൾ ആരംഭിച്ചു

ഹോമിയോപ്പതി വകുപ്പിന് കീഴിൽ കോട്ടയം, കുറിച്ചി, പാലാ സർക്കാർ ഹോമിയോ ആശുപത്രികളിൽ ഫീവർ ക്ലീനിക്കുകൾ ആരംഭിച്ചു. രാവിലെ ഒമ്പതു മണി മുതൽ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ പകർച്ചപ്പനി, മറ്റു മഴക്കാല രോഗങ്ങൾ എന്നിവക്കുള്ള ചികിത്സ ലഭ്യമാണ്. ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്നുകൾ ജില്ലയിലെ എല്ലാ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ഡി.എം.ഒ. അറിയിച്ചു.

Common News District News

ജില്ലാ സർക്കാർ ഹോമിയോ ആശുപത്രി നഴ്‌സ് തസ്തിക ഒഴിവിലേക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ജൂണ് 14ന്

ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 14ന് രാവിലെ 10.30ന് കോട്ടയം നാഗമ്പടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ)വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. പ്രായപരിധി 40 വയസ്. ഫോൺ – 0481 2583516

District News

ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ

ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജൂൺ 12 മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബുധൻ (ജൂൺ 12) രാവിലെ 11.30 മണിക്ക് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിക്കും. പ്രസ്തുത പരിപാടികൾക്ക് മുന്നോടിയായി കുട്ടികൾക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തും.

Common News District News

വിള ഇൻഷുറൻസ് പദ്ധതിയിലേയ്ക്കുള്ള അപേക്ഷ ജൂണ് 30 വരെ

കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകൾ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ ജൂൺ 30 വരെ നൽകാം. കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴിയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്പ എടുത്ത കർഷകർക്ക്് ബാങ്കുകൾ വഴിയും പദ്ധതിയിൽ ചേരാം. ആധാറിന്റെ പകർപ്പ്, കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി നൽകണം. കർഷകർക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അർഹതയുണ്ട്. ഓരോ Read More…