കൊച്ചി: തായ്‌ലന്‍ഡ് ടൂറിസം വികസനത്തിന് കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ക്ഷണം. തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്റ് (ടിഎടി) സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്കാണ് കേരളത്തിലെ പ്രമുഖ ടൂറിസം സംഘടന ആയ മൈ കേരളാ ടൂറിസം അസോസിയേഷന് (എംകെടിഎ) ക്ഷണം ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 25 വരെ തായ്‌ലന്റിലും കാഞ്ചനബുരിയിലുമായി നടക്കുന്ന സമ്മിറ്റില്‍ അസോസിയേഷനിലെ അംഗങ്ങളായ 40 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുമെന്ന് എംകെടിഎ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി Read More…
കോട്ടയം
കാലവർഷക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്തി
കോട്ടയം: കാലാവർഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. മഴ മൂന്നുദിവസം കൂടി ജില്ലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാൽ വിവിധ സർക്കാർ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഹെഡ്ക്വാർട്ടേഴ്സ് വിട്ട് പോകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. മഴ തുടരുന്നുണ്ടെങ്കിലും കോടിമതയിലൊഴികെ ഒരിടത്തും Read More…
ഇനി മഴ നനഞ്ഞ് തിരുനക്കരയിൽ ബസ് കാത്തു നിൽക്കേണ്ട; തിരുനക്കര ബസ്റ്റാൻഡിൽ അച്ചായൻസ് ഗോൾഡ് വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകുമെന്ന് ടോണി വർക്കിച്ചൻ
കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ കോട്ടയം നഗരസഭയും അച്ചായൻസ് ഗോൾഡും തമ്മിൽ ധാരണയായി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഒരു വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് വഴി കഴിഞ്ഞയാഴ്ച ബസ് സർവീസ് പുനരാരംഭിച്ചത്. ബസ് സർവീസ് പുനരാരംഭിച്ചുവെങ്കിലും വെയിറ്റിംഗ് ഷെഡോ കടകളോ ഇല്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ പെരുമഴ നനഞ്ഞാണ് Read More…
ഏറ്റുമാനൂരിൽ കൊലപാതക ശ്രമത്തിന് യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ :യുവാവിനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും, സുഹൃത്തും ഇന്നലെ (19.06.24) രാത്രി എട്ടു മുപ്പത് മണിയോടുകൂടി പേരൂർ സ്വദേശിയായ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. യുവാവ് ശ്രീജേഷിന്റെ സുഹൃത്തിന്റെ കയ്യിൽ Read More…
കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി
കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. സംക്രാന്തി ചാത്തുകുളം മാളികയിൽ സിബിയാണ് (52) മരിച്ചത്. രാത്രിയിൽ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കിടക്കാറായപ്പോൾ വീണ്ടും വാഹനത്തിനരികിലേക്ക് പോയിരുന്നു. ഭാര്യ ധ്യാനകേന്ദ്രത്തിൽ പോയിരുന്നതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനാൽ പുലർച്ചെ അയൽവാസികൾ ശ്രദ്ധിച്ചപ്പോഴാണ് വാഹനത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമാകും മരണ കാരണമെന്നാണ് സൂചന. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. Read More…
തപാൽ വകുപ്പിൽ ഡയറക്ട് ഏജൻ്റ് / ഫീൽഡ് ഓഫീസർ നിയമനം
കോട്ടയം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ മുൻ ഇൻഷുറൻസ് ഏജന്റ്മാർ / അംഗൻവാടി ജീവനക്കാർ /മഹിളാ മണ്ഡൽ പ്രവർത്തകർ / വിമുക്ത ഭടന്മാർ /സ്വയം തൊഴിൽ ചെയ്യുന്നവർ / കുടുംബശ്രീ പ്രവർത്തകർ/റിട്ടയേർഡ് ജീവനക്കാർ /ഡിസ്‌ചാർജ് ആയ GDS തുടങ്ങിയവരെ DIRECT AGENT /FIELD ഓഫീസർ മാരായി നിയമിക്കുന്നു അപേക്ഷകർ 10-ആം ക്ലാസ് പാസായിരിക്കണം . കുറഞ്ഞ പ്രായം 18 വയസ്സ് ഉയർന്ന 9പ്രായപരിധി Read More…