മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര കത്തീഡ്രലിൽനിന്ന് പുറപ്പെട്ട് പറമ്പുകരയിൽ മരവത്ത് എം.എം. ജോസഫിൻ്റെ ഭവനാങ്കണത്തിൽ എത്തിച്ചേർന്നു. വെട്ടിയെടുത്ത കൊടിമരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു. തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നുർ, ഒറവയ്ക്കൽ, മാലം, കാവുംപടി വഴി ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. കൊടിമര ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 14-ാം വാര്‍ഡ് നിവാസികള്‍ക്ക് വേണ്ടി Read More…
കോട്ടയം
മണർകാട് പള്ളിയിലെ പെരുന്നാൾ പ്രാദേശികാവധി പ്രഖ്യാപിച്ചു.
പ്രാദേശികാവധിമണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ആറിന് മണർകാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.
രോഗിയുമായി പോയ വാഹനം തടഞ്ഞു നിർത്തി മർദ്ധനം, പ്രതികൾ റിമാൻഡിൽ
കോട്ടയം: കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരക്ക് ചെങ്ങളം താഴത്തറയിൽ വെച്ച് രോഗിയുമായി സഞ്ചരിച്ച വാഹനം സൈഡു കാെടുത്തില്ല എന്നാരാേപിച്ച് തടഞ്ഞു നിർത്തി വാഹനത്തിലുണ്ടായിരുന്നവരെ അസഭ്യം വിളിക്കുകയും ഡ്രൈവറെ ചുമട്ടുകാർ ഉപയോഗിക്കുന്ന ഇരുബു കൊളുത്ത് ഉപയോഗിച്ച് തലയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. ഹാജരായ പ്രതികളെ കോടതി റിമാൻഡു ചെയ്തു..തിരുവാർപ്പ് സ്വദേശി അഭിജിത്ത് (30) വലിയ പാടത്ത് , ചെങ്ങളം സ്വദേശികളായ ആര്യൻ (24) കാെച്ചു പറമ്പിൽ , ദിനിൽകുമാർ ( 30 ) വട്ടപ്പറമ്പിൽ, Read More…
ഏറ്റുമാനൂർ- എറണാകുളം റോഡിൽ ഗതാഗതം നിരോധിച്ചു
ഏറ്റുമാനൂർ- എറണാകുളം റോഡിൽനിന്നു തലയോലപ്പറമ്പ് മാർക്കറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഓഗസ്റ്റ് 31 മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കംഅസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എറണാകുളത്തിനുപോകേണ്ട വാഹനങ്ങൾ പള്ളിക്കവലയിൽനിന്നു തിരിഞ്ഞു തലപ്പാറ നീർപ്പാറ് റോഡ് വഴി പോകണം.
കോട്ടയം കളക്‌ട്രേറ്റിൽ ഖാദി മേള
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ സെപ്റ്റംബർ 4,5 തീയതികളിൽ രാവിലെ 10 മണി മുതൽ ഖാദി മേള നടത്തും. കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ തുടങ്ങി വിവിധയിനം തുണിത്തരങ്ങൾ 30%റിബേറ്റോടു കൂടി ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ വീതവും സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.
കോട്ടയം നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും
കോട്ടയം : നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും2024 സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 8 ഞായർ വരെ നടക്കും2024 സെപ്റ്റംബർ 1 ഞായറാഴ്ച രാവിലെ 6 45ന് ലദീഞ്,പാട്ടു കുർബാന, നൊവേന, ഫാദർ ചാക്കോ വണ്ടൻ കുഴിയിൽ. സെപ്റ്റംബർ 2 തിങ്കൾ രാവിലെ 06:15ലദീഞ് പാട്ടു കുർബാന നൊവേന, ഫാദർ ഗ്രൈസൺ വേങ്ങയ്ക്കൽ.സെപ്റ്റംബർ 3 ചൊവ്വാഴ്ച രാവിലെ 6 15ന് ലെദീഞ്ഞ് പാട്ടു Read More…
ജില്ലയിൽ പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തി.
കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്നലെ ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 25 കേസും, അബ്കാരി ആക്ട് പ്രകാരം 43 കേസും, കോട്പ ആക്ട് പ്രകാരം Read More…
പോക്സോ കേസിൽ കാപ്പ പ്രതി അറസ്റ്റിൽ.
കറുകച്ചാൽ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് കൊടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ (26) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താൻ പണം കടം നൽകിയത് കങ്ങഴ സ്വദേശിയായ യുവാവ് തിരികെ തരാത്തതിലുള്ള വിരോധം മൂലം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവിനെതിരെ കറുകച്ചാൽ സ്റ്റേഷനിൽ വ്യാജ ലൈംഗികപീഡന പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് Read More…
അതിശക്തമായ മഴ; കോട്ടയത്ത് ഇന്ന് ഓറഞ്ച് അലെർട്ട്
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാനൽവെള്ളിയാഴ്ച (ഓഗസ്റ്റ് 30) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച(ഓഗസ്റ്റ് 31) ജില്ലയിൽ മഞ്ഞ അലെർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 Read More…
വീട്ടമ്മയുടെ പേരിൽ വായ്പാ തട്ടിപ്പിലൂടെ ഒരു ലക്ഷത്തോളം രൂപ കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ.
വീട്ടമ്മയെ കബളിപ്പിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി ചാത്തമല ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവൺമെന്റ് സ്കൂൾഭാഗത്ത് മഴുവഞ്ചേരിൽ വീട്ടിൽ അമൽ എം വിജയൻ (25), കുട്ടനാട് നീലംപേരൂർ ചെറുകര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഹരീന്ദർ ജോഷി (25), കോട്ടയം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപം കൂവപ്പാടം വീട്ടിൽ മനോ.കെ. മണികണ്ഠൻ (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് Read More…