ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം ബഡ്ഡിങ് ലേയറിങ്ങ് ഗ്രാഫ്റ്റിംഗ് ഇനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി കെ.കൈലാസ് ദേവ് ജില്ലാ മത്സരങ്ങളെ വ്യക്തമായ ആധിപത്യത്തോടെ മികവ് പുലർത്തിയാണ് സംസ്ഥാനതല മത്സരത്തിൽ. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ ഓർഗാനിക് ഗ്രോവർ വിദ്യാർത്ഥിയാണ് കൈലാസ്. സംസ്ഥാനതല സ്കൂൾ മേളകളിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളാണ്. നാടിനാകെ ഏറെ അഭിമാനമായിരിക്കുകയാണ് നമ്മുടെ സ്കൂൾ. Read More…
Common News
കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം-2024 ന് തുടക്കമായി
കുടമാളൂർ: 350-ാമത് കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം കലയോളം -2024′ ന് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടമാളൂർ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജെ.റാണി സ്വാഗതം ആശംസിച്ചു. കലാസാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ഭരതനാട്യം കലാകാരി കലാമണ്ഡലം ദേവകി അന്തർജനം, എഴുത്തുകാരൻ അയ്മനം ശ്രീകാന്ത്, കഥകളി കലാകാരൻ മുരളി കൃഷ്‌ണൻ എന്നിവരെയാണ് മന്ത്രി Read More…
ശബരിമല മേൽശാന്തി സമാജം എന്ന പേരിൽ വിദേശങ്ങളിലടക്കം കോടികളുടെ അനധികൃത പിരിവ്
മേൽശാന്തി സമാജത്തിന് കാലടിയിൽ ആസ്ഥാനമന്ദിരം നിർമിക്കാൻ എന്ന പേരിലാണ് മലേഷ്യ അടക്കം വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരിൽനിന്നും കോടികൾ സംഭാവന പിരിക്കുന്നത്. ആലുവ സ്വദേശി കെ അയ്യപ്പദാസാണ് അഖില ഭാരതീയ അയ്യപ്പ ധർമ പ്രചാരസഭ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് കോടികൾ പിരിക്കുന്നത്. 2006-ൽ പുണ്യദർശനം മാസികയുടെ ചീഫ് എഡിറ്ററായ മധു മണിമലയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാര സഭ എന്ന സംഘടനയുടെ അതേ പേരും ലോഗോയും വ്യാജമായി ഉണ്ടാക്കി ഉപയോഗിച്ചാണ് 2010- ഡിസംബർ Read More…
ശബരിമല വെർച്വൽ ക്യൂ ബുക്കിങ് വർദ്ധിപ്പിക്കണമോയെന്ന് കണക്ക് പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വി എൻ വാസവൻ
ഇന്നലെ മാത്രം ദർശനം നടത്തിയത് 30657 പേർ. ഇതിൽ വെർച്ചൽ ക്യൂ വഴി ദർശനം നടത്തിയത് 26942 പേർ. രണ്ട് ദിവസത്തെ കണക്കുകൾ പരിശോധിച്ച ശേഷം വെർച്വൽ ക്യൂ ബുക്കിങ്ങുകളുടെ എണ്ണം കൂട്ടണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. വരുന്ന മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കും.തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഭക്തർക്ക് പൂർണ്ണ തൃപ്തിയെന്നും മന്ത്രി.
ശാസ്ത്രി റോഡിൽ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്കിടിച്ച് അപകടം; അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ ഇടിച്ചിട്ടു;
ശാസ്ത്രി റോഡിൽ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്കിടിച്ച് അപകടം; അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ ഇടിച്ചിട്ടു; പരിക്കേറ്റ വയോധികൻ കോട്ടയം ജില്ലാ ആശുപത്രിയിൽ: അമിത വേഗത്തിൽ നഗരമധ്യത്തിലൂടെ പാഞ്ഞത് ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത് കോട്ടയം: നഗര മധ്യത്തിലൂടെ അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്കിടിച്ച് വയോധികന് പരിക്കേറ്റു. സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത് ( 21) ഓടിച്ച ഡ്യൂക്ക് ബൈക്കാണ് Read More…
ബാവൻസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ കോട്ടയം താഴത്തങ്ങാടി പുളിക്കൽ ജേക്കബ് ചെറിയാൻ (ജെ സി ബാവൻ) അന്തരിച്ചു.
93 വയസായിരുന്നു. മൃതശരീരം ശനിയാഴ്ച രാവിലെ 9 ന് വീട്ടിൽ എത്തിക്കും. ഉച്ചക്ക് 1.30നു വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം കോട്ടയം സി എസ് ഐ കത്തീഡ്രലിൽ. കളർ ഫോട്ടോഗ്രാഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ജെ സി ബാവൻ ആണ്. ഫോട്ടോഗ്രാഫി രംഗത്ത് അസംസ്കൃത വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്ന കാലത്തു വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിച്ചാണ് ഇദ്ദേഹം ഈ മേഖലയിലെ ഒന്നാമനായത്. ഫോട്ടോ സ്റ്റുഡിയോകൾക്ക് പുറമേ ബാവൻസ് ബിൽഡേഴ്സ് & ഡവലപേഴ്സ്, വസ്ത്ര വ്യാപാര Read More…
മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഗണേശ് കുമാർ താരമായി !
കോട്ടയം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയുംകേരള ഡോക്ടേഴ്സ് ഫിറ്റ്നസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്നറിവൈവ് ആൻഡ് ത്രൈവ് ഫിറ്റ്നസ് കോൺഫറൻസ് ഒക്ടോബർ ആറിന് കോട്ടയത്ത്. വൈറലായി പ്രമോ റീൽസ് വൈറൽഅഭിനയിച്ചത് ഡോക്ടർമാരുടെ ഒരു കൂട്ടമാണ് എന്ത് കഴിച്ചാലും ഭക്ഷണത്തിലെ കലോറിയെക്കുറിച്ച് പറയുന്ന ഡോക്ടർ ആണ് ഇതിലെ കേന്ദ്ര കഥാപാത്രംഡോക്ടർ ഗണേശ് കുമാറിനെ കൂടാതെ ,ഡോ : ബിബിൻ പി മാത്യുഡോ. അനീസ് മുസ്തഫ, ഡോ. ഗായത്രി മേരി Read More…
സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ആലപ്പുഴ ജില്ലയിൽ തുടക്കം
ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാർത്ഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസ്സുകളിൽ പതിപ്പിച്ചു തുടങ്ങി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വിദ്യാർത്ഥി സൗഹൃദ ബസ്സ് സർവീസ് Read More…
മുപ്പായി പാടത്ത് മാലിന്യം നിക്ഷേപിച്ച വരെ പിടി കൂടി പിഴയടപ്പിച്ചു
കോട്ടയം: പൂവൻതുരുത്ത് പനച്ചിക്കാട് കുറിച്ചി പ്രദേശങ്ങളിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പുറംതള്ളുന്ന ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ വൻ തുകക്ക് കരാർ എടുത്ത് ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിൽ നിക്ഷേപിച്ചിരുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ ലോഡ് കണക്കിന് മാലിന്യം നിക്ഷേപിച്ചിരുന്നത് മുപ്പായ്പ്പാടം റോഡിൻ്റെ സൈഡിലും റബർ ഭവൻ – കൊടൂരാർ റോഡിൻ്റെ സൈഡിലുമാണ്. (കൊണ്ടോടി പമ്പിനു പുറകിൽ) ഇവർ ഇതിന് തീയിട്ട് പോകുന്നത് മൂലം പരിസരത്താകെ വിഷവാതക പുകയും വ്യാപിക്കുകയുണ്ടായി. നഗരസഭ നാട്ടകം സോണിലെ Read More…
ഫിനാൻഷ്യൽ മാനേജ്മെന്റ് ക്ലാസ്സ് സംഘടിപ്പിച്ചു.
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക മാനേജ്മെന്റിൽ പരിശീലനം നൽകുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് ക്ലാസ്സ് നടത്തി. പോലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്‍ഷുറന്‍സ് വഹിക്കുന്ന പങ്കിനെക്കുറിച്ചുമാണ് ക്ലാസ്സിൽ പ്രതിപാദിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 60 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സില്‍ പങ്കെടുത്തത്. ഫിനാൻഷ്യൽ അഡ്വൈസർമാരായ ശ്രീ പ്രകാശ് ബാബു, ശ്രീ.ശ്രീഹരി എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കോട്ടയം Read More…