Common News District News Kerala News Local News ആലപ്പുഴ കോട്ടയം

കുമരകത്തിന്റെ അഭിമാന താരമായി കെ.കൈലാസ് ദേവ്

 ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം ബഡ്ഡിങ് ലേയറിങ്ങ് ഗ്രാഫ്റ്റിംഗ് ഇനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി കെ.കൈലാസ് ദേവ് ജില്ലാ മത്സരങ്ങളെ വ്യക്തമായ ആധിപത്യത്തോടെ മികവ് പുലർത്തിയാണ്‌ സംസ്ഥാനതല മത്സരത്തിൽ. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ ഓർഗാനിക് ഗ്രോവർ വിദ്യാർത്ഥിയാണ് കൈലാസ്.  സംസ്ഥാനതല സ്കൂൾ മേളകളിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത്  കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളാണ്. നാടിനാകെ ഏറെ അഭിമാനമായിരിക്കുകയാണ് നമ്മുടെ സ്കൂൾ. Read More…

District News ആലപ്പുഴ

സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ആലപ്പുഴ ജില്ലയിൽ തുടക്കം

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാർത്ഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസ്സുകളിൽ പതിപ്പിച്ചു തുടങ്ങി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വിദ്യാർത്ഥി സൗഹൃദ ബസ്സ് സർവീസ് Read More…

ആലപ്പുഴ

ചേർത്തലയിലെ നവജാത ശിശുവിന്‍റെ മൃതദേഹം ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി…

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ നിന്നും പൊതിഞ്ഞുകൊണ്ടുവന്ന Read More…

ആലപ്പുഴ

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി

പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ്കാണാതായത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ്യുവതി കുഞ്ഞിന്ജന്മം നൽകിയത്. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായി വിവരം. ചേർത്തല പോലീസ്അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ

അമ്പലപ്പുഴയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കരുമാടി ബിബിൻ ഭവനത്തിൽ ദേവസ്യ-ആൻസമ്മ ദമ്പതികളുടെ മകൻ ബിബിൻ ദേവസ്യ (35), കരുമാടി വെട്ടിത്തൂത്തിൽ ജോസഫ്-ഡോളി ദമ്പതികളുടെ മകൻ ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.15 ഓടെ കരുമാടി ജംഗ്ഷന് കിഴക്കു ഭാഗത്തായിരുന്നു അപകടം. തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ആലപ്പുഴ Read More…

ആലപ്പുഴ

അർത്തുങ്കലിൽ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അർത്തുങ്കൽ പോലീസും ചേർന്ന് ഏഴ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. അരൂർ ശാന്തിനിവാസിൽ വിനോദ്(28),ചന്തിരൂർ കൊടിക്കുറത്തറ സഞ്ചു (27) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Blog ആലപ്പുഴ

ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം- അഡ്വ. പി. സതീദേവി

സംസ്ഥാനത്ത് തൊഴില്‍ മേഖലയിലും അല്ലാതെയും ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്ന സ്ത്രീകളെ കേള്‍ക്കുന്നതിനായാണ് വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗുകള്‍ നടത്തുന്നത്. ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിലെ ആശാവര്‍ക്കര്‍മാരെ കാണുന്നതിനും കേള്‍ക്കുന്നതിനുമായി വനിതാ കമ്മിഷന്‍ നടത്തുന്ന ആദ്യ പബ്ലിക് ഹിയറിംഗാണ് ആലപ്പുഴയിൽ നടന്നത്. ചടങ്ങിൽ വനിത കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. വനിത കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി Read More…

ആലപ്പുഴ

ചേർത്തലയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശിയുടെ മൃതദേഹം ഫിഷറീസ് പെട്രോളിങ് ബോട്ട് കണ്ടെത്തി

ചേർത്തല അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ പെട്രോളിങ് ബോട്ട് കണ്ടെത്തി. മുബാറക് എന്ന ബോട്ടിലെ ജീവനക്കാരനായിരുന്ന ഇയാളെ ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് ഡയറക്‌റുടെ നിര്‍ദേശപ്രകാരം പുറപ്പെട്ട പെട്രോളിങ് ബോട്ടിന്റെ തിരച്ചിലിലാണ് ഭൗതിക ശരീരം കണ്ടെത്തിയത്. ഭൗതികശരീരം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ് രാഹുല്‍, ലൈഫ് ഗാര്‍ഡുമാരായ Read More…

ആലപ്പുഴ

ചേർത്തലയിൽ പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ചേർത്തല തൈക്കാട്ടുശേരിപാലത്തിൽ നിന്നും കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി പതിനാലാം വാർഡ് വല്ലയിൽ ആർ വി ദേവിന്റെമകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38) ആണ് മരിച്ചത്. പുലർച്ചെ 5.30 ഓടെയാണ് സംഭവം. ജ്യോത്സനയുടെ സൈക്കിളും ചെരുപ്പും പാലത്തിൽ കണ്ടതിനെ തുടർന്ന് കായലിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കത്ത് എഴുതി വച്ചിട്ടുണ്ട്.