കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്കറിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അനുശോചിച്ചു. നിരവധി സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് പ്രവർത്തിച്ചിരുന്ന ബി.ആർ.പിയുടെ വേർപാട് മാധ്യമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് കമ്മറ്റി വിലയിരുത്തി. പ്രസിഡന്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ് ഇടുക്കി, എന്നിവർ സംസാരിച്ചു.
Related Articles
കുമരകം നവനസ്രത്ത് പള്ളിയിൽ തോമസ് നാമധാരികളെ ആദരിച്ചു
കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിൽ തോമസ് നാമധാരികളുടെ സംഗമം നടത്തുകയും ആദരിക്കുകയും ചെയ്തു. ഇന്നലെ സെൻ്റ് തോമസ് ദിന തിരുബലിക്ക് ശേഷമായിരുന്നു ആദരിക്കൽ ചടങ്ങ് നടത്തിയത്. പള്ളി വികാരി ഫാ : സിറിയക് വലിയപറമ്പിൽ പരിപാടിക്ക് നേതൃത്വം നൽകി.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ചെങ്ങളം 267 – നമ്പർ എസ്.എൻ.ഡി.പി ശാഖ ഗുരു ക്ഷേത്രത്തിലെ ഗുരുകുലം കുടുംബയോഗത്തിലെ കുട്ടികൾക്ക് ബുക്ക് വിതരണം നടത്തി. കുടുംബ സംഗമത്തിൽ നടത്തിയ കൂടിയ ബുക്ക് വിതരണ യോഗത്തിൽ എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റിയംഗം സമീർ, ശാഖാ കമ്മിറ്റി അംഗവും ഗുരുകുലം കുടുംബ യോഗത്തിന്റെ കൺവീനറുമായ റെജിമോൻ മുണ്ടകത്തിൽ, ഷാനോ ചെല്ലിത്തറ, ലാലിമോൻ ഗുരുനിവാസ് തുടങ്ങിയവർ പങ്കെടുത്തു. രഞ്ജിത് മണ്ണാന്തറ യോഗത്തിന് അധ്യക്ഷത വഹിച്ചു.
കുമരകം എസ്.കെ.എം എച്ച്.എസിലെ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷാ മരുന്നു നൽകി കുമരകത്ത പ്രമുഖ മെഡിക്കൽ ഷോപ്പ്
കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷാ മരുന്ന് നൽകി കുമരകത്തെ പ്രമുഖ മെഡിക്കൽ ഷോപ്പായ നിധി മെഡിക്കൽസ്. നിധി മെഡിക്കൽസ് ഉടമ സുബിൻ എസ് ബാബു സ്കൂളിലെത്തിയാണ് മരുന്നുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദുവിന് കൈമാറിയത്. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പ്രഥമ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാം തന്നെ സ്ക്കൂൾ വർഷാരംഭത്തിൽ മെഡിക്കൽ സ്റ്റോറുടമ എത്തിക്കുന്ന പതിവുണ്ട്. കഴിഞ്ഞ വർഷവും സ്കൂൾ തുറന്ന വേളയിൽ സ്കൂളിൽ അവശ്യ മരുന്നുകൾ എത്തിച്ചിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി Read More…