കുമരകം : ഡി.വൈ.എഫ്.ഐ. മാർക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കൂടാതെ പ്രദേശത്തെ കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണവും നടത്തി.
യൂണിറ്റ് പ്രസിഡന്റ് ഇന്ദ്രജിത് ആദ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് സെക്രട്ടറി, അജിൻ കുരുവിള ബാബു ഉത്ഘാടനം നിർവഹിച്ചു. കെ.ജി ബിനു, വി.ജി.ശിവദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.