Local News

121 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിപ്രവർത്തനോദ്ഘാടനം ഞായറാഴ്ച

കുമരകം : യുഗപ്രഭാവനായ വിശ്വഗുരു ശ്രീനാരായണഗുരുദേവൻ 1903-ൽ കുമരകത്ത് ജലമാർഗം എത്തി ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തിയതിന്റെ നിത്യ സ്മരണക്കായി ഗുരുദേവ ജയന്തി ദിനമായ ചിങ്ങമാസത്തിലെ ചതയം നാളിൽ കുമരകം കോട്ടത്തോട്ടിൽ നടന്നു വരുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി 121-ാം വർഷം ആഘോഷിക്കുന്നു. 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച നടക്കുന്ന മത്സര വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം ഈ ഞായറാഴ്ച (ജൂൺ 16) വൈകുന്നേരം 5ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു, പുറത്തേച്ചിറയിൽ പി.വിജയനിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് നിർവഹിക്കുന്നു. ക്ലബ്ബ് പ്രസിഡന്റ് വി.എസ് സുഗേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുമരകം പഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു, എസ്.കെ.എം ദേവസ്വം പ്രസിഡണ്ട് എ.കെ ജയപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ ജോഷി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങളായ ആർഷാ ബൈജു, വി.സി അഭിലാഷ്, വി.എൻ ജയകുമാർ, ദിവ്യാ ദാമോദരൻ, എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ കെ കേശവൻ, എ.വി തോമസ്, ഫിലിപ്പ് സ്കറിയ, എന്നിവർ ആശംസകൾ നേരുന്നു. യോഗത്തിന് ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതവും, ട്രഷറർ എം.കെ വാസവൻ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *