കുമരകം : പറമ്പിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 6-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് (ജൂൺ 29) നടക്കും. മുൻവർഷത്തെപ്പോലെ എല്ലാ ഭക്തനജനങ്ങൾക്കും നിറപറ വയ്ക്കുന്നതിനും, എണ്ണ, അരി, എന്നിവ ക്ഷേത്രനടയിൽ സമർപ്പിക്കുന്നതിനും, ക്ഷേത്രം ദേവസ്വം വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വിശേഷാൽ പൂജാ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്ക് പുറമേ വാർഷിക ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക വഴിപാടുകളും ഇന്ന് നടത്തപ്പെടുന്നതാണ്. എല്ലാ ഭക്തജനങ്ങൾക്കും ഇതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ഭക്തജനങ്ങളും ഈ പുണ്യ പ്രതിഷ്ഠാദിനം വൻവിജയമാക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു. വഴിപാടുകൾക്കും Read More…
ആലപ്പുഴ : ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന് പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര് പബ്ലിസിറ്റി Read More…
കുമരകം : നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ പാടത്തേക്ക് ചാടി 17 കാരിയായ വിദ്യാർത്ഥിനി. കണ്ണാടിച്ചാൽ ജംഗ്ഷനിൽ നിന്നും കൊല്ലകരിയിലുള്ള വീട്ടിലേക്ക് നടന്നു പോയ പെൺകുട്ടിയുടെ പിന്നാലെ മൂന്ന് നായ്ക്കൾ പാഞ്ഞെത്തുകയായിരുന്നു. ഭയപ്പെട്ട പെൺകുട്ടി കണ്ണാടിച്ചാൽ പാടത്തെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. കുമരകം അഞ്ചാം വാർഡിൽ ഇടച്ചിറ സുനിൽ ചാക്കോയുടേയും നിഷാ സുനിലിൻ്റെയും മകൾ അൻസു സുനിൽ (17) ആണ് പട്ടികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ജലനിരപ്പേറിയ പാടത്തേക്ക് ചാടിയത്. കോട്ടയത്ത് ദൈവാലയത്തിൽ പോയി മടങ്ങവേയായിരുന്നു ഒരു Read More…