ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 11, മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 23 എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന
1) ചേർത്തല തെക്ക് 2) കഞ്ഞിക്കുഴി 3) മുഹമ്മ 4) തണ്ണീർമുക്കം 5) ചേർത്തല
നഗരസഭ 6) മാരാരിക്കുളം വടക്ക് 7) മണ്ണഞ്ചേരി 8) വയലാർ 9) ചേന്നംപള്ളിപ്പുറം 10) കടക്കരപ്പള്ളി 11) മാരാരിക്കുളം തെക്ക് 12) കൈനകരി 13) ആര്യാട് എന്നീ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ തുമ്പോളി, മംഗലം, കൊമ്മാടി, കളപ്പുര, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, കൊറ്റംകുളങ്ങര, തോണ്ടൻകുളങ്ങര, കറുകയിൽ, അവലൂക്കുന്ന്, കരളകം, പുന്നമട, നെഹറുട്രോഫി, തത്തംപള്ളി, കിടങ്ങാംപറമ്പ്, മന്നത്ത്, ആറാട്ടുവഴി, കാഞ്ഞിരംചിറ എന്നീ വാർ ഡുകളുടെയും പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂൺ 29 വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായി.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്റ്റഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളർത്തുന്നത് നിരോധിച്ചു.