കുമരകം : അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളെല്ലാം വർഷ കാലത്തിന് മുമ്പ് മുറിച്ചുമാറ്റണമെന്ന സർക്കാർ മുന്നറിയിപ്പ് നടപ്പിലാക്കാൻ വൈദ്യുതി വകുപ്പ് കനിഞ്ഞില്ല, ഉപഭോക്താവിന് ഇന്നുണ്ടായത് വൻ നാശനഷ്ടം. കുമരകം പഞ്ചായത്ത് ആറാം വാർഡിൽ കണ്ണാടിച്ചാലിൽ ജേക്കബ് ഫിലിപ്പിനാണ് വൈദുതി വകുപ്പിൻ്റെ അവഗണനയുടെ ഫലം അനുഭവിക്കേണ്ടി വന്നത്. കണ്ണാടിച്ചാൽ ജംഗ്ഷൻ – കണ്ണാടിച്ചാൽ പാലം റോഡിനാേട് ചേർന്ന് തൻ്റെ പുരയിടത്തിൽ നിന്ന ഞാറമരം അപകടാവസ്ഥയിലാണെന്ന് മനസ്സിലാക്കി, അത് വെട്ടി മാറ്റാൻ മരത്തിൻ്റെ ഉടമ തീരുമാനിച്ചു. അപകടരഹിതമായി മരം വെട്ടി നീക്കണമെങ്കിൽ വൈദ്യുതി വകുപ്പിൻ്റെ ലൈൻ കമ്പി താല്‍ക്കാലികമായി നീക്കം ചെയ്യണമായിരുന്നു. ഇതിനായി കുമരകം വൈദ്യുതി സെക്ഷൻ ഓഫീസ് ആവശ്യപ്പെട്ട ഫീസായ 2132 രൂപാ അടക്കുകയും ചെയ്തു. ഈ മാസം 18 – നായിരുന്നു പണം അടച്ചത്. ഇന്ന് മരംവെട്ടുകാർ എത്തിയപ്പാേൾ വൈദ്യുതി ഓഫീസിലെ ലൈൻമാൻ മുതൽ എൻജിനിയർവരെയുള്ളവരുമായി ബന്ധപ്പെട്ടിട്ടും ജീവനക്കാർ ഇല്ലെന്നുള്ള മറുപടി മാത്രമാണ് ലഭിച്ചതെന്നാണ് പരാതി. ഇന്ന് രാവിലെ 10-ഓടെ മരം കടപഴുകി റോഡിലേക്ക് വീഴുകയായിരുന്നു. ഒപ്പം 12 അടി നീളം മതിലും നിലംപൊത്തി. കുടിവെള്ള പൈപ്പു ലൈനും തകരാറിലായി. ലൈൻ മാറ്റാത്തതിനാൽ മരം വെട്ടിയില്ലെങ്കിലും വിളിച്ചു വരുത്തിയ മരം വെട്ടുതാെഴിലാളികളായ നാലുപേർക്ക് ജേക്കബ് ഫിലിപ്പ് കൂലി കൊടുക്കേണ്ടതായും വന്നു. മരം കുറുകെ വീണ് കണ്ണാടിച്ചാൽ റോഡിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടതോടെ മരം മുറിച്ചുമാറ്റി.
Related Articles
തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ; ശ്രീനാരായണ ഗുരു വെങ്കല പ്രതിമപ്രതിഷ്ഠ ജൂലൈ 10ന്
കുമരകം : തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ; ശ്രീനാരായണ ഗുരു വെങ്കല പ്രതിമപ്രതിഷ്ഠ ജൂലൈ 10ന് (ബുധൻ) നടക്കും. അന്നേ ദിവസം രാവിലെ 7.55നും 8.15നും മദ്ധ്യേ കർക്കിടക ലഗ്നത്തിൽ ശിവഗിരി മഠം സ്വാമി പ്രബോധ തീർത്ഥയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ജിതിൻ ഗോപാൽ പ്രതിഷ്ഠ കർമ്മം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് തൃക്കാക്കര രാജു നിർമ്മിച്ച വെങ്കല ഗുരുദേവ വിഗ്രഹം സമർപ്പിക്കുന്നത്.ജൂലൈ 9ന് വൈകുന്നേരം 4 മണിക്ക് കോട്ടയം Read More…
70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം
ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്കാന് പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ Read More…
ബി.ആർ.പി. ഭാസ്കറിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അനുശോചിച്ചു
കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്കറിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അനുശോചിച്ചു. നിരവധി സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് പ്രവർത്തിച്ചിരുന്ന ബി.ആർ.പിയുടെ വേർപാട് മാധ്യമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് കമ്മറ്റി വിലയിരുത്തി. പ്രസിഡന്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ് ഇടുക്കി, എന്നിവർ സംസാരിച്ചു.