അയ്മനത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അയ്മനം പഞ്ചായത്തിൽ ഒന്നും 20 -ഉം വാർഡുകളിലായി കിടക്കുന്ന മാഞ്ചിറ ഭാഗത്ത് മാസങ്ങളായി നിലനില്ക്കുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിനറുതിയില്ല. പടശേഖരങ്ങളിലെ കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ടു മോട്ടോർ പ്രവർത്തിപ്പിച്ചു കഴിഞ്ഞാൽ വീടുകളിൽ ഫാൻ ഉൾപ്പെടെ ഉപകരണങ്ങൾ വോൾട്ടേജ് ക്ഷാമം മൂലം പ്രവർത്തിക്കുകയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പല തവണ വൈദുതി ഓഫീസിൽ പരാതി പറഞ്ഞിട്ടും പ്രയോജനം ഇല്ലാത്ത സാഹചര്യത്തിലാണ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് രേഖാമൂലം പരാതി നൽകിയത്. കിടപ്പു രോഗികൾ ഉൾപ്പടെ അവശത അനുഭവിക്കുന്ന ജനങ്ങൾ പാർക്കുന്ന പ്രദേശത്തു നേരിടുന്ന അതി രൂക്ഷമായ വോൾട്ടേജ് ക്ഷാമം അടിയന്തിരമായി പരിഹരിച്ചു കിട്ടണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വോൾട്ടേജ് ഇല്ലെങ്കിലും രണ്ട് മാസങ്ങൾ കുടുമ്പാേൾ ലഭിക്കുന്ന വൈദ്യുതി ബില്ലിൻ്റെ തുകയിൽ ഒരു കുറവും ഇല്ലെന്ന കാര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം…
