കുമരകം : നാലുപങ്കിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ സമീപത്തെ തരിശ് പാടത്തേക്ക് മറിഞ്ഞു അപകടം. ഇന്ന് രാവിലെ നാലുപങ്ക് പാലത്തിനു സമീപം നടന്ന അപകടത്തിൽ ഓട്ടോ യാത്രക്കാരായ അമ്മയും, രണ്ട് വയസുള്ള കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. ഓട്ടോ ഡ്രൈവർ പാലത്തിന്റെ കയറ്റത്തിൽ ഓട്ടോ നിർത്തി, എന്നാൽ ന്യൂട്രൽ ഗിയറിൽ ആയിരുന്ന ഓട്ടോ പുറകിലേക്ക് നീങ്ങുകയും സമീപത്തെ വെള്ളവും പുല്ലും നിറഞ്ഞ തരിശ് പാടത്തേക്ക് പതിക്കുകയുമായിരുന്നു. ഓട്ടോ യാത്രക്കാരിയായിരുന്ന യുവതി,തന്റെ 2 വയസ്സുള്ള കുഞ്ഞുമായി അവസാന നിമിഷം പുറത്തേക്ക് ചാടിയതിനാൽ വൻ അപകടം ഒഴിവായി.
