കോട്ടയം

കോട്ടയം ജില്ലയില്‍ 17 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 17 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ്‌ വര്‍ഗീസ്‌(എസ്.എച്ച്.ഓ പാമ്പാടി) മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ വാകത്താനം ), പ്രദീപ് വി.എൻ ( എ.എസ്.ഐ മണിമല Read More…

Blog

വസ്തു ഈടിൽ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു

തിരു : വസ്തു ഈടിന്മേൽ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു. ഈടിന്റെ മൂല്യം നിർണ്ണയിക്കുന്നതിൽ സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് സഹകരണ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നത്. ചട്ടങ്ങൾ തയ്യാറാക്കി അന്തിമവിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പണയവസ്തുവിന്റെ വില നിശ്ചയിക്കാൻ പ്രത്യേകസമിതി വേണമെന്നതാണ് പുതിയ വ്യവസ്ഥ. 10 ലക്ഷം രൂപയിൽ താഴെയാണ് വായ്പാത്തുകയെങ്കിൽ ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസമിതി വില നിശ്ചയിക്കും. 10 ലക്ഷത്തിലധികമാണ് തുകയെങ്കിൽ രണ്ടു വീതം ബാങ്ക് Read More…

Blog

ബാർ ഹോട്ടലിലെത്തി അതിക്രമം ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി അറസ്റ്റിൽ.

വൈക്കം : ബാർ ഹോട്ടലിലെ ചില്ല് തകർത്ത് ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവർന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേര്‍ കൂടി പോലീസിന്‍റെ പിടിയിലായി. തലയാഴം ഓണശ്ശേരിൽ വീട്ടിൽ ലങ്കോ എന്ന് വിളിക്കുന്ന അഖിൽ (32), ചെമ്മനത്തുകര ചേരുംചുവട് ഭാഗത്ത് തുണ്ടപ്പറമ്പിൽ വീട്ടിൽ ജംബോ എന്ന് വിളിക്കുന്ന ആഷിക് ഷാജി (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞമാസം 10 ന് രാത്രി 11:15 മണിയോടുകൂടി തോട്ടകം ഭാഗത്തുള്ള ബാർ ഹോട്ടലിലെത്തി ജീവനക്കാരനോട് ബാർ Read More…

Blog കോട്ടയം

എ.ടി.എം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് : മുഖ്യ പ്രതി അറസ്റ്റിൽ.

കോട്ടയം: വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരി (30) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൂട്ടാളികളും ചേർന്ന് 2023 ൽ കോട്ടയം അര്‍ബന്‍ ബാങ്കിന്റെ ജില്ലയിലെ വിവിധ എ.ടി.എമ്മു കളിൽ കയറി പലതവണകളായി 68, 42,400 (അറുപത്തിയെട്ട് ലക്ഷത്തി നാല്പത്തി രണ്ടായിരത്തി നാനൂറു) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ബാങ്കിന്റെ എ.ടി.എമ്മു കളിൽ Read More…

കോട്ടയം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 04/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 05/08/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പുറപ്പെടുവിച്ച Read More…

കോട്ടയം

തിരുനക്കര മൈതാനത്തിനു സമീപം ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം.

സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചെന്ന് ഭയന്ന് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. ഇന്നലെയാണ് അപകടം സംഭവിച്ചത് അപകടത്തെത്തുടര്‍ന്ന് റോഡില്‍ ബസ് നിര്‍ത്തിയിട്ടതോടെ നഗരമധ്യത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടയം കല്ലറ ഇടയാഴം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുനക്ക മൈതാനം ഭാഗത്ത് തിരിയുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡില്‍ വീണു. സ്‌കൂട്ടര്‍ ഇടിച്ചു നിരക്കി അല്‍പ ദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. ഇതോടെ ബസിന്റെ ചക്രങ്ങള്‍ Read More…

Common News കോട്ടയം

കുമരകം സ്വദേശി അനീഷ്‌ ഗംഗാധരന് ഗിരീഷ്പുത്തഞ്ചേരി പുരസ്‌കാരം

കുമരകം :കൊല്ലം കവിതാ സാഹിത്യകലാ സാംസ്കാരിക വേദിയുടെ ഗിരീഷ് പുത്തഞ്ചേരി അവാർഡ് കുമരകം സ്വദേശി അനീഷ്‌ ഗംഗാധരന് ലഭിച്ചു. കവിതാ ,ഗാന രചന, കലാ മേഖലയിലുള്ള മികവിനാണ് അംഗീകാരം ലഭിച്ചത്. ജൂലൈ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.കുമരകം അഞ്ചിതൾപ്പൂവ് കലാ സാഹിത്യ വേദിയുടെ സെക്രട്ടറിയും, ഗാനരചയിതാവും, കവിയുമാണ്അനീഷ്‌ ഗംഗാധരൻ. അനീഷിൻ്റെയും ഭാര്യ ശരണ്യയുടെയും കൂട്ടായ്മയിൽ നിരവധി മ്യൂസിക്കൽ ആൽബങ്ങൾ പുറത്ത് വന്നിട്ടുയുണ്ട്, കുമരകം പള്ളിച്ചിറ ഗംഗാധരൻ,ഭാസുര ദമ്പതികളുടെ മകനാണ് അനീഷ്. മക്കൾ : Read More…

കോട്ടയം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത:കോട്ടയം ജില്ലയിൽജൂലൈ 17 വരെ മഞ്ഞ അലേർട്ട്

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജൂലൈ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ Read More…

Blog Common News District News Local News ആലപ്പുഴ കോട്ടയം

70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വര്‍ണനാണയം നേടാം

ആലപ്പുഴ : 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഇക്കുറി ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ Read More…

Blog Common News District News Local News കോട്ടയം

വ്യത്യസ്തമായ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശമായി ; സംഭവം കുമരകത്ത്

കുമരകം : വിദ്യാർത്ഥികളിൽ ആവേശ നിമിഷങ്ങൾ സമ്മാനിച്ച് പാെതു തിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി. രാജ്യത്തെ പാെതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ നേർചിത്രമായി കുമരകം സെന്റ് ജോൺസ് യൂ.പി സ്കൂളിലെ പാർലമെൻറ് തിരഞ്ഞെടുപ്പ് മാറി. മലപ്പുറം കൈറ്റ് ട്രെയിനർ ഷാജി വികസിപ്പിച്ചെടുത്ത സ്കൂൾ പാർലമെൻറ് ആപ്പിലൂടെയാണ് ഡിജിറ്റൽ രീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ Read More…