Blog

കുമരകം കമ്മ്യുണിറ്റി ഹെൽത്ത് സെൻ്ററിൽ പരിസ്ഥിതി ദിനാചരണം നടത്തി

കുമരകം സി.എച്ച്.സിയിൽ ആശുപത്രി പരിസരങ്ങൾ ശുചിയാക്കിയും കോമ്പൗണ്ടിൽ മരങ്ങൾ നട്ടും ലാേക പരിസ്ഥിതിദിനം അവിസ്മരണീയമാക്കി. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: സ്വപ്ന മര തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ട് അലീസ് റ്റി എബ്രഹാം ലേഡീസ് ഹെൽത്ത് സൂപ്പർ വെെസർ സുജാത എന്നിവർ നേതൃത്വം വഹിച്ചു

Blog

തിരുവാർപ്പിൽ മോഷണ പരമ്പര

തിരുവാർപ്പ്: തിരുവാർപ്പിലെ ക്ഷേത്രങ്ങൾ കേന്ദീകരിച്ച് മോഷണ പരമ്പര ആരങ്ങേറി. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയും കൊച്ചമ്പലത്തിലേയും കാണിക്കവഞ്ചികളാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ രണ്ട് കാണിക്ക വഞ്ചികളും കൊച്ചമ്പലത്തിലെ ഒരു കാണിക്ക വഞ്ചിയും ഉൾപ്പടെ മൂന്നിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ക്ഷേത്രഭാരവാഹികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചിക്കൊപ്പം ക്ഷേത്രകുളത്തിനു സമീപത്തെ കാണിക്കവഞ്ചിയുമാണ് കുത്തി തുറന്നത്. പ്രധാന കാണിക്കവഞ്ചിയിലെ പണം ക്ഷേത്ര ഭാരവാഹികൾ എടുത്തിട്ട് രണ്ട് മാസങ്ങളെ ആയിട്ടുള്ളു. Read More…

Blog

കുമരകം ഗവ. യു.പി. സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു

കുമരകം ഗവ യു.പി. സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ധന്യാ സാബു സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി. പി.ടി.എ പ്രസിഡന്റ് അനീഷ് പി.എ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് താജ് ഗ്രൂപ്പ്, സ്കൂളിന് വൃക്ഷത്തൈകൾ സംഭാവനയായി നൽകുകയും, താജ് ഗ്രൂപ്പ് ജനറൽ മാനേജർ വൃക്ഷത്തെ നട്ട് പരിസ്ഥിതി ദിനം വിപുലമാക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിപാടികളിൽ പങ്കാളികളായി.

Blog

പച്ചത്തുരുത്ത് പദ്ധതി ജില്ലാ തല ഉദ്ഘാടനം നാളെ കുമരകത്ത്

കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) കുമരകത്ത് നടക്കും. രാവിലെ 10 ന് കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂളിൽ നടക്കുന്ന പരിപാടി സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി- ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ Read More…

Blog

കുമ്മായം സംഘത്തിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു

കുമരകം കുമ്മായ സംഘത്തിൽ വൃക്ഷതെെകൾ നട്ടും പരിസര ശുചീകരണം നടത്തിയും പരിസ്ഥിതി ശുചീകരണം നടത്തി. 16-ാം വാർഡ് മെമ്പർ ആർഷ ബൈജു മാവിൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു

Blog

സ്ത്രീ സൗഹാർദ്ദ വിനാേദ സഞ്ചാരം; യാത്രകളിൽ ഇനി പ്ലാസ്റ്റിക് വേണ്ട

കുമരകം : കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ ഭാഗമായി ഇനി യാത്രകളിൽ പ്ലാസ്റ്റിക് വേണ്ട എന്ന ആശയവും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ സന്ദേശവും ഉയർത്തിയും ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ റിസോഴ്സ് പേഴ്സണുമായ ധന്യ സാബു വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ Read More…

Blog

കുമരകം എസ്.എൻ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കുമരകം ശ്രീനാരായണ ആർട്‌സ് & സയൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 10/06/2024 തിങ്കളാഴ്‌ച രാവിലെ 11.00 ന് കോളേജിൽവച്ച് നടത്തുന്നതാണ്. കോട്ടയം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447028727,9188786337

Blog

ബി.ആർ.പി. ഭാസ്കറിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അനുശോചിച്ചു

കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്‌കറിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അനുശോചിച്ചു. നിരവധി സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് പ്രവർത്തിച്ചിരുന്ന ബി.ആർ.പിയുടെ വേർപാട് മാധ്യമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് കമ്മറ്റി വിലയിരുത്തി. പ്രസിഡന്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ് ഇടുക്കി, എന്നിവർ സംസാരിച്ചു.

Local News

ഗൗരി നന്ദനയെ യൂത്ത് കാേൺഗ്രസ് മണ്ഡലം കമ്മറ്റി ആദരിച്ചു

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ 6-ാം റാങ്ക് കരസ്ഥമാക്കിയ കോട്ടയം ബസേലിയോസ് കോളേജ് വിദ്യാർത്ഥിയും കുമരകം നാഷ്ണാന്ത്ര വീട്ടിൽ സുനിൽ കുമാർ-സജിമോൾ ദമ്പതികളുടെ മകളുമായ ഗൗരി നന്ദനയെ യൂത്ത് കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ അവാർഡ്‌ നല്കി ആദരിച്ചു. ഡി.സി.സി. വൈസ്: പ്രസിഡൻ്റ്. അഡ്വ ജി ഗോപകുമാർ ആണ് അവാർഡ് നലകിയത്. മണ്ഡലം പ്രസിഡൻ്റ് അഖിൽ എസ്.പിളള അദ്ധ്യക്ഷത വഹിച്ച അനുമോദന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.ജെ. സാബു, എ.വി.തോമസ്, രഘു അകവൂർ, Read More…

Blog

മഴ ശമിച്ചിട്ടും ദുരിതം ഒഴിയുന്നില്ല, തിരുവാർപ്പിലും അയ്മനത്തും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കുമരകം : ഇന്നലെ ജില്ലയിൽ ശക്തമായ മഴ പെയ്തില്ലെങ്കിലും പിടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് കുറഞ്ഞില്ല. തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പുക്കര തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരുകയാണുണ്ടായത്. പല വീടുകളിലും വെള്ളം കയറി, ഗ്രാമീണ വഴികൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. തിരുവാർപ്പിലും അയ്മനത്തും ഇന്നലേയും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. തിരുവാർപ്പ് മാധവശ്ശേരി കോളനിയിൽ വെള്ളം കയറിയ വീടുകളിലെ ദുരിത ബാധിതർക്കായി തിരുവാർപ്പ് ഗവ: യുപി സ്കൂളിൽ കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു. Read More…