കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മോട്ടിവേഷൻ & ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പഠനോപകരണ വിതരണവും നടത്തി. പ്രസ്തുത യോഗത്തിൽ സംഘം പ്രസിഡന്റ് സാബു നക്കരത്തറ ആദ്യക്ഷത വഹിക്കുകയും, ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. എക്സ്സൈസ് ഓഫീസർ നിഫിൻ ജേക്കബ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. തുടർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ എൽസ മരിയ ജേക്കബ്, ജ്യോത്സ്യന അജയഘോഷ് Read More…
Author: Editor
കരീമഠം സ്കൂളിലെ കുട്ടികൾക്ക് ആശ്വാസം ; താൽക്കാലിക പാലത്തിന്റെ നിർമ്മാണം തുടങ്ങി
അയ്മനം : കരീമഠം സ്കൂളിലെ കുരുന്നുകൾക്ക് ആശ്വാസം. സ്കൂളിലേക്കെത്താൻ കുട്ടികൾ ഉപയോഗിച്ചിരുന്ന നിലവിലെ അപകടാവസ്ഥയിലായ പാലത്തിനു പകരം പുതിയ താത്കാലിക പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. മന്ത്രി വി.എൻ വാസവന്റെ ഇടപെടലിലൂടെ ലഭിച്ച അടിയന്തിര സഹായം ഉപയോഗിച്ചാണ് താത്കാലിക പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഗ്രാമപഞ്ചായത്തും, പ്രദേശവാസികളും, യുവജന പ്രസ്ഥാനങ്ങളും സംയുക്തമായി മുന്നിട്ടിറങ്ങിയാണ് പാലം നിർമ്മിക്കുന്നത്., വാർഡ് മെമ്പറും, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മനോജ് കരീമഠം പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ഏറെ കാലമായി ഇവിടെ സ്ഥിതി ചെയ്തിരുന്ന പാലം Read More…
പഠനോപകരണങ്ങളും മൊമെന്റോയും നൽകി സി.പി.ഐ(എം) കവണാറ്റിൻകര ബ്രാഞ്ച്
സി.പി.ഐ(എം) കവണാറ്റിൻകര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ബ്രാഞ്ച് പ്രദേശത്തുള്ള ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മൊമെൻ്റോയും നൽകിഇതോടനുബന്ധിച്ച് കകവണാറ്റിൻകര സി.ഐ.ടി.യു ഹാളിൽ പി.ബി അശോകൻ അധ്യക്ഷത വഹിച്ച യോഗം. സി.പി.ഐ(എം) ഏരിയാ കമ്മറ്റി അംഗം കെ കേശവൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി.വി സുധീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, വാർഡ് മെമ്പർ സ്മിതാ സുനിൽ, ബ്രാഞ്ച് സെക്രട്ടറി എ.ഡി സുരേന്ദ്രൻ, പി.ആർ Read More…
വോട്ടർ പട്ടിക സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ജൂണിൽ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ്. വോട്ടർ പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയ്യതി 01.01.2024 ആണ്. 1994 ലെ കേരളപഞ്ചായത്ത് രാജ് ആക്ടിലെ 22(2)(ബി) വകുപ്പും 1994 സമ്മതിദായകരുടെ രജിസ്ട്രേഷൻ ചട്ടങ്ങളിലെ 7 മുതൽ 22 വരെയുളള ചട്ടങ്ങളും പ്രകാരമാണ് സംക്ഷിപ്ത പുതുക്കൽ നടത്തുന്നത്. *വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം*• ജൂൺ 6 – കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ• ജൂൺ Read More…
കേരളത്തിനായി ജഴ്സി അണിഞ്ഞു കിളിരൂർ എസ്.എൻ.ഡി.പി സ്കൂളിലെ 4 കായികതാരങ്ങൾ
തെലങ്കാനയിൽ നടക്കുന്ന ദേശീയ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടി കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂളിലെ 4 കായിക താരങ്ങൾ. ആസിഫ് നവാസ്, ആൽബിൻ ജെയിംസ്, ശ്രീഹരി എസ് സന്തോഷ്, ഹരികൃഷ്ണൻ എസ് എന്നിവർക്കാണ് കേരള ടീമിന് വേണ്ടി ജഴ്സി അണിയാൻ യോഗ്യത ലഭിച്ചത്. ആൽവിൻ ജെയിംസ് ആസിഫ് നവാസ് എന്നിവർ തുടർച്ചയായി രണ്ടാം തവണയാണ് ത്രോബോൾ സംസ്ഥാന ടീമിൽ അംഗങ്ങളാകുന്നത്.
അയ്മനത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം അകലെ
അയ്മനത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അയ്മനം പഞ്ചായത്തിൽ ഒന്നും 20 -ഉം വാർഡുകളിലായി കിടക്കുന്ന മാഞ്ചിറ ഭാഗത്ത് മാസങ്ങളായി നിലനില്ക്കുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിനറുതിയില്ല. പടശേഖരങ്ങളിലെ കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ടു മോട്ടോർ പ്രവർത്തിപ്പിച്ചു കഴിഞ്ഞാൽ വീടുകളിൽ ഫാൻ ഉൾപ്പെടെ ഉപകരണങ്ങൾ വോൾട്ടേജ് ക്ഷാമം മൂലം പ്രവർത്തിക്കുകയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പല തവണ വൈദുതി ഓഫീസിൽ പരാതി പറഞ്ഞിട്ടും പ്രയോജനം ഇല്ലാത്ത സാഹചര്യത്തിലാണ് Read More…
അച്ചിനകം പള്ളിയിൽ ഊട്ടുതിരുനാളിന് ചൊവ്വാഴ്ച തുടക്കമാകും
വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ 793 -ാം മരണ വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള ഊട്ടുതിരുന്നാളിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 6 ന് ദിവ്യബലി, നൊവേന വൈകിട്ട് 4.45 ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കൊടിയേറ്റ്. ഫാ.ബൈജു കണ്ണമ്പിള്ളിയുടെ കാർമികത്വത്തിലുള്ള ദിവ്യബലിയെ തുടർന്ന് 793 ദീപങ്ങൾ തെളിക്കുന്ന ദീപക്കാഴ്ച.തിരുശേഷിപ്പ് വണക്ക ദിനമായ 12 ന് വൈകിട്ട് 5 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോൺ പോൾ ഒ.എഫ്.എം കപ്പൂച്ചിൻ നേതൃത്വം നൽകും. ഡീക്കൻ Read More…
തെക്കുംകര ശ്രീഅർദ്ധനാരീശ്വര ക്ഷേത്രത്തിൽ വിശേഷാൽ പൊതുയോഗം നാളെ
കുമരകം : തെക്കുംകര അർദ്ധനാരീശ്വര ക്ഷേത്രത്തിലെവിശേഷാൽ പൊതുയോഗം നാളെ(09.06.2024) വൈകുന്നേരം 4ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹം പഞ്ചലോഹത്തിൽ നിർമ്മിക്കുന്നതിെനെക്കുറിച്ചുള്ളതാണ് പ്രധാന അജണ്ട. ക്ഷേത്രാങ്കണത്തിൽ ദേവസ്വം പ്രസിഡന്റ് റ്റി.കെ. ലാൽ ജ്യോത്സ്യരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന വിശേഷാൽ പൊതുയോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറികെ. കെ. ചന്ദ്രശേഖരൻ അറിയിച്ചു.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
എബിഎം യൂ.പി സ്കൂളിലെ കുട്ടികൾക്ക് സൊസൈറ്റി ഫോർ ടൂറിസം കുമരകം പഠനോപകരണങ്ങൾ നൽകി. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ബി ആനന്ദകുട്ടൻ വിതരണം ചെയ്തു. സ്കൂൾ ഹാളിൽ ചേർന്ന യോഗം കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി ഉത്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്‌മിസ്ട്രസ് ടിനിമോൾ, സൊസൈറ്റി ഫോർ ടൂറിസം കോർഡിനേറ്റർ പി.ബി അശോകൻ, താജ് ദക്ഷിണ മേഖല എച്ച്.ആർ.ഡി മാനേജർ മനോജ്, താജ് കുമരകം എച്ച്.ആർ Read More…
പക്ഷിപ്പനി – കുമരകത്ത് കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു
കുമരകത്ത് കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് വാർഡ് 9 ൽ ജയശ്രീ ശശികുമാർ കമല നിവാസ് എന്ന കർഷകയുടെ കോഴികളിൽ പക്ഷിപ്പനി (H5N1) സ്ഥിതീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഉണ്ടെന്നും മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനുമായി പ്രഭവകേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും, വിപണനവും, Read More…