കുമരകം: കുമരകം എസ്.എൻ.എം ലെെബ്രറിയുടേയും സ്പോർട്ട്സ് ക്ലബ്ബിൻ്റേയും ആഭിമുഖ്യത്തിൽ സെർവിക്കൽ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. സെർവിക്കൽ ക്യാൻസർ ബാധിക്കാനുള്ള കാരണങ്ങളേയും പ്രതിരോധമാർഗങ്ങളേയും വിവരിക്കുന്ന ക്ലാസ് നയിച്ചത് റോണി ഗിൽബർട്ട് തിരുവല്ലയാണ് . ഇന്ന് 4.30 ന് എസ്.എൻ.എം ലെെബ്രറി ഹാളിൽ ലെെബ്രറി പ്രസിഡൻ്റ് കെ.പി. ആനന്ദക്കുട്ടൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്ലാസ് എം.എൻ .പുഷ്ക്കരൻ ഉദ്ഘാടനം ചെയ്തു. വി. കെ. ജോഷി, അസ്‌ലം ആലപ്പുഴ,ഒമനക്കുട്ടിയമ്മ മാരാരിക്കുളം,ജി എൻ. തങ്കമ്മ എന്നിവർ പ്രസംഗിച്ചു.
Author: kumarakomtoday.com
കുമരകം കലാഭവനിൽ നിത്യഹരിത വസന്തം സംഘടിപ്പിച്ചു
കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി “നിത്യഹരിത വസന്തം” എന്ന പേരിൽ പ്രേംനസീർ ഓർമ്മയ്ക്കായ് കലാഭവൻ ഹാളിൽ പാട്ട് കുട്ടം സംഘടിപ്പിച്ചു. നിത്യഹരിത വസന്തം അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കുമരകം ബോസിൻ്റെ സഹോദരൻ എ.കെ ആനന്ദബോസ് (കാനഡ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗം പി.ഐ എബ്രഹാം, കുമരകം കലാഭവൻ ഭാരവാഹികളായ ടി.കെ.ലാൽ ജ്യോത്സ്യർ , എസ്.ഡി പ്രേംജി, പി.എസ് സദാശിവൻ, ജയരാജ്.എസ്, അനിൽകുമാർ പി.കെ എന്നിവർ സംസാരിച്ചു. നിത്യഹരിത നായകൻ പ്രേംനസീർ Read More…
സെർവിക്കൽ ക്യാൻസർ ബോധവൽക്കരണം നടത്തി
കൈപ്പുഴമുട്ട് സ്മാർട്ട് ട്യൂഷൻ സെന്ററും, കെയർ & സേഫ് ഓഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് നടത്തി. സെർവിക്കൽ ക്യാൻസർ കാരണവും പ്രതിരോധവും എന്ന വിഷയത്തിൽ റോണി ഗിൽബർട്ട് ക്ലാസ്സ് നയിച്ചു. ക്ലാസ് വാർഡ് മെമ്പർ മഞ്ജു ഷിജിമോൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പൗര സമതി കൺവീനർ ബെന്നിച്ചൽ അധ്യക്ഷനായി. ബിധു ഷൈൻ, സ്വാഗതം പറഞ്ഞു. സുബിമോൾ കൃതജ്ഞത രേഖപ്പെടുത്തി. അസ്‌ലം ആലപ്പുഴ, ഓമനക്കുട്ടിയമ്മ, സുബിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.